രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന്റെ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. നവംബർ 28ന് ഹർജി വീണ്ടും പരിഗണിക്കും. ദർശൻ്റെ വസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയെന്ന പോലീസിൻ്റെ അവകാശവാദം വ്യാജമാണെന്ന് ദർശന്റെ അഭിഭാഷകൻ നാഗേഷ് കോടതിയിൽ വാദിച്ചു. പോലീസ്…
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പിൻവലിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പിൻവലിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ

ബെംഗളൂരു: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പിൻവലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ. വിജയനഗര എംഎല്‍എയായ എച്ച്.ആര്‍. ഗവിയപ്പയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. ഇത് സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി. എന്നാൽ ഇക്കാര്യം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ രൂക്ഷമായ ഭാഷയിൽ…
നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിലെത്തിയ യുവതികൾ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി

നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിലെത്തിയ യുവതികൾ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി

ബെംഗളൂരു: നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിലെത്തിയ യുവതികൾ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി. കലബുർഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. നഴ്സുമാരുടെ വേഷത്തിലെത്തിയ രണ്ട് സ്ത്രീകളാണ് കുഞ്ഞിനെ കടത്തിയത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. സയിദ് ചിഞ്ചോളി സ്വദേശികളായ കസ്തൂരി-രാമകൃഷ്ണ ദമ്പതികളുടെ ആൺകുഞ്ഞിനെയാണ് യുവതികൾ തട്ടിക്കൊണ്ടുപോയത്.…
യുവ സംരംഭകയുടെ മരണം; കേസന്വേഷണം സിസിബി ഏറ്റെടുത്തു

യുവ സംരംഭകയുടെ മരണം; കേസന്വേഷണം സിസിബി ഏറ്റെടുത്തു

ബെംഗളൂരു: കർണാടക ഭോവി ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ അഴിമതിക്കേസിലെ കുറ്റാരോപിതയായ യുവസംരംഭകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഏറ്റെടുത്തു. സിഐഡി ഉദ്യോഗസ്ഥയുടെ പീഡനത്തിനിരയായെന്ന് ആരോപിച്ചായിരുന്നു സംരംഭകയായ ജീവ ആത്മഹത്യ ചെയ്തത്. സിസിബിയിലെ അസിസ്റ്റൻ്റ് കമ്മീഷണർ (എസിപി) തലത്തിലുള്ള ഉദ്യോഗസ്ഥൻ…
സംസ്ഥാനത്ത് 5000 സർക്കാർ ഉദ്യോഗസ്ഥർ ബിപിഎൽ കാർഡുകൾ കൈവശം വെച്ചതായി റിപ്പോർട്ട്‌

സംസ്ഥാനത്ത് 5000 സർക്കാർ ഉദ്യോഗസ്ഥർ ബിപിഎൽ കാർഡുകൾ കൈവശം വെച്ചതായി റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് 5000 സർക്കാർ ഉദ്യോഗസ്ഥർ ബിപിഎൽ കാർഡുകൾ കൈവശം വെച്ചിരിക്കുന്നതായി റിപ്പോർട്ട്‌. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് വകുപ്പ് വ്യക്തമാക്കി. ബിപിഎൽ കാർഡുള്ള വ്യക്തികളോ കുടുംബങ്ങളോ സർക്കാർ ജോലി…
നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം; വസ്ത്രവ്യാപാരി മരിച്ചു

നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം; വസ്ത്രവ്യാപാരി മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ചിക്കമഗളൂരു സ്വദേശിയായ വസ്ത്രവ്യാപാരി ദയനാട് (46) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ബേലൂർ കൊരട്ടഗെരെ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ഞായറാഴ്ച ചിക്കമഗളൂരുവിൽ പോയ ദയ തിങ്കളാഴ്ച രാവിലെ മകൾ…
കാന്താര സിനിമയിലെ താരങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

കാന്താര സിനിമയിലെ താരങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

ബെംഗളൂരു: കാന്താര സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. കര്‍ണാടകത്തിലെ കൊല്ലൂരിന് സമീപം ജഡ്കാലിലാണ് അപകടം നടന്നത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകള്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുകയായിരുന്നു സംഘം. സ്‌കൂട്ടറുമായാണ് മിനി ബസ്…
സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ നിർദേശം

സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ നിർദേശം

ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ സർക്കാരിനോട് നിർദേശിച്ച് അടിസ്ഥാന സൗകര്യ വികസന മന്ത്രി എം. ബി. പാട്ടീൽ. കോപ്പാളിലെ ഗംഗാവതി, ഭാനാപുര, മുനീരാബാദ് എന്നീ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാനാണ് നിർദേശിച്ചത്. ഇത് സംബന്ധിച്ചുള്ള നിവേദനം മുഖ്യമന്ത്രി…
രേണുകസ്വാമി കൊലക്കേസ്; ദർശനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

രേണുകസ്വാമി കൊലക്കേസ്; ദർശനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശനെതിരെ ബെംഗളൂരു പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. 1300 പേജുള്ള അനുബന്ധ കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. കൊലപാതകത്തിൽ നടന് നേരിട്ടുള്ള പങ്ക് തെളിയിക്കുന്ന ഫോട്ടോകൾ ഉൾപ്പെടെ കൂടുതൽ സാങ്കേതിക തെളിവുകൾ കുറ്റപത്രത്തിലുണ്ട്. സെപ്റ്റംബർ നാലിനു 24-ാമത്…
എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പർ മാതൃകയിൽ മാറ്റം വരുത്തിയേക്കും

എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പർ മാതൃകയിൽ മാറ്റം വരുത്തിയേക്കും

ബെംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി വാർഷിക പരീക്ഷാ ചോദ്യപേപ്പർ മാതൃകയിൽ മാറ്റം പ്രഖ്യാപിച്ച് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെൻ്റ് ബോർഡ് (കെഎസ്ഇഎബി). 2024-25 അധ്യയന വർഷത്തേക്കുള്ള ചോദ്യപേപ്പറിലാണ് മാറ്റങ്ങൾ വരുത്തുക. സിലബസ്സിലെ പാഠങ്ങൾ മാത്രമല്ലാതെ, ആശയങ്ങളും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാകും പരീക്ഷയിൽ ഉൾപെടുത്തുക.…