സർക്കാർ ഓഫിസുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

സർക്കാർ ഓഫിസുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്. ജീവനക്കാര്‍ പുകവലിക്കുന്നതും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതും പൂർണമായും നിരോധിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പുകവലിക്കെതിരെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് നടപടി. പേഴ്സണല്‍…
വഖഫുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത; കന്നഡ മാധ്യമങ്ങൾക്കും തേജസ്വി സൂര്യ എംപിക്കുമെതിരെ കേസ്

വഖഫുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത; കന്നഡ മാധ്യമങ്ങൾക്കും തേജസ്വി സൂര്യ എംപിക്കുമെതിരെ കേസ്

ബെംഗളൂരു: വഖഫ് ബോർഡമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത പ്രചരിച്ച സംഭവത്തിൽ ബിജെപി എം പി തേജസ്വി സൂര്യയ്ക്കെതിരെ കേസ്. തങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹ്യ ചെയ്തെന്ന തെറ്റായ വാര്‍ത്തയാണ് തേജസ്വി സൂര്യ പ്രചരിപ്പിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ച കന്നഡ…
കുടുംബവഴക്ക്; മൂന്ന് മക്കളെയും കൊണ്ട് യുവാവ് നദിയിൽ ചാടി ജീവനൊടുക്കി

കുടുംബവഴക്ക്; മൂന്ന് മക്കളെയും കൊണ്ട് യുവാവ് നദിയിൽ ചാടി ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് മൂന്ന് മക്കളെയും കൂട്ടി യുവാവ് നദിയിൽ ചാടി ആത്മഹത്യ ചെയ്തു. ഗദഗിലാണ് സംഭവം. മക്തുംപുരയിലെ മഞ്ജുനാഥ് രാജപ്പ അരകേരി (41), മക്കളായ ധന്യ (6), പവൻകുമാർ (4), മരുമകൻ വേദാന്ത് (3) എന്നിവരാണ് മരിച്ചത്. മുണ്ടർഗി താലൂക്കിലെ…
രേണുകസ്വാമി കൊലക്കേസ്; പവിത്ര ഗൗഡയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ചു

രേണുകസ്വാമി കൊലക്കേസ്; പവിത്ര ഗൗഡയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടി പവിത്ര ഗൗഡയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ച് കർണാടക ഹൈക്കോടതി. നവംബർ 21ന് വാദം തുടരും. കേസിലെ ഒന്നാം പ്രതിയാണ് പവിത്ര ഗൗഡ. പവിത്രയ്ക്കൊപ്പം അനുകുമാർ, ലക്ഷ്മൺ, നാഗരാജ് എന്നിവരും ജാമ്യാപേക്ഷയും 21ന് പരിഗണിക്കും.…
വഖഫ് വിവാദം; കർണാടകയിൽ സന്ദർശനം നടത്തി ജെപിസി ചെയർമാൻ

വഖഫ് വിവാദം; കർണാടകയിൽ സന്ദർശനം നടത്തി ജെപിസി ചെയർമാൻ

ബെംഗളൂരു: വഖഫ് വിവാദവുമായി ബന്ധപ്പെട്ട് കർണാടകയിൽ സന്ദർശനം നടത്തി ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) ചെയര്‍മാന്‍ ജഗദാംബിക പാല്‍. വഖഫ് പ്രശ്നം കൂടുതലുള്ള വിജയപുര, ഹുബ്ബള്ളി തുടങ്ങിയ പ്രദേശങ്ങളിൽ കർഷകാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നോർത്ത് കര്‍ണാടകയിലെ കര്‍ഷകര്‍ തങ്ങളുടെ ഭൂമിയില്‍…
മാലിന്യം അലക്ഷ്യമായി തള്ളരുത്; കേരളത്തിന് കത്തെഴുതി കർണാടക

മാലിന്യം അലക്ഷ്യമായി തള്ളരുത്; കേരളത്തിന് കത്തെഴുതി കർണാടക

ബെംഗളൂരു: അതിർത്തിയിൽ മാലിന്യം തള്ളുന്നതിനെ വിമർശിച്ച് കേരളത്തിന് കത്തെഴുതി കർണാടക സർക്കാർ. ട്രക്കുകളിൽ അതിർത്തി കടന്നെത്തി പ്ലാസ്റ്റിക് മാലിന്യം, മെഡിക്കൽ മാലിന്യം എന്നിവ തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് കേരള മലിനീകരണ നിയന്ത്രണ ബോർഡിനാണ് കത്തെഴുതിയിരിക്കുന്നത്. മാലിന്യവുമായെത്തിയ 6 ട്രക്കുകൾ കഴിഞ്ഞ ദിവസം ചെക്…
സൽമാൻ ഖാന് വധഭീഷണി; രാജസ്ഥാൻ സ്വദേശി കർണാടകയിൽ പിടിയിൽ

സൽമാൻ ഖാന് വധഭീഷണി; രാജസ്ഥാൻ സ്വദേശി കർണാടകയിൽ പിടിയിൽ

ബെംഗളൂരു: ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി നൽകിയതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജലോർ സ്വദേശിയാണ് വിക്രം എന്നറിയപ്പെടുന്ന ഭിഖ റാമിനെയാണ് ഹാവേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മുംബൈ എടിഎസിൽ (ആൻ്റി ടെററിസം സ്‌ക്വാഡ്) നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്…
സർക്കാർ ആശുപത്രികൾക്ക് സമീപത്തെ അനധികൃത ഫാർമസികൾക്കെതിരെ നടപടി

സർക്കാർ ആശുപത്രികൾക്ക് സമീപത്തെ അനധികൃത ഫാർമസികൾക്കെതിരെ നടപടി

ബെംഗളൂരു: സർക്കാർ ആശുപത്രികൾക്ക് സമീപത്തെ അനധികൃത ഫാർമസികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു. ഇത്തരം ഫാർമസികൾ കണ്ടുപിടിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ലഭ്യമാണെങ്കിലും മരുന്നുകൾക്കായി അടുത്തുള്ള ഫാർമസികളിലേക്ക് രോഗികളെ അയക്കുന്നവർക്കെതിരെയും…
കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. ഹുബ്ബള്ളി-വിജയപുര ദേശീയ പാത-218 ലാണ് അപകടമുണ്ടായത്. ബാഗൽകോട്ട് സ്വദേശികളായ സിദ്ധരാമു, ഹേമ എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായി മല്ലികാർജുൻ, സഹന എന്നിവർക്ക് പരുക്കേറ്റു. ഇവരെ നർഗുണ്ട് താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ദക്ഷിണ…
സൽമാൻ ഖാന് വധഭീഷണി; ഹുബ്ബള്ളിയിൽ പോലീസ് റെയ്ഡ്

സൽമാൻ ഖാന് വധഭീഷണി; ഹുബ്ബള്ളിയിൽ പോലീസ് റെയ്ഡ്

ബെംഗളൂരു: ബോളിവുഡ് താരം സൽമാൻ ഖാനെതിരേയുണ്ടായ വധഭീഷണിയുമായി ബന്ധപ്പെട്ട് ഹുബ്ബള്ളിയിൽ റെയ്ഡ് നടത്തി മുംബൈ പോലീസ്. ഭീഷണി സന്ദേശം അയച്ചയാൾ ഹുബ്ബള്ളിയിൽ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. റെയ്ഡ് നടത്തുന്നതിന് മുംബൈ പോലീസ് ഹുബ്ബള്ളി-ധാർവാഡ് പോലീസിൻ്റെ സഹായം തേടിയിരുന്നു. കൃഷ്ണമൃഗത്തെ…