സ്വകാര്യ ബസ് കുഴിയിലേക്ക് വീണ് 20ലധികം യാത്രക്കാർക്ക് പരുക്ക്

സ്വകാര്യ ബസ് കുഴിയിലേക്ക് വീണ് 20ലധികം യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസ് കുഴിയിലേക്ക് വീണ് 20ലധികം യാത്രക്കാർക്ക് പരുക്ക്. ബുധനാഴ്ച ശിവമോഗ ബൊമ്മനക്കാട്ടെ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ഡ്രൈവർക്ക് നിയന്ത്രണം വിട്ട് ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. സ്കൂൾ കുട്ടികളടക്കം 20ലധികം യാത്രക്കാർക്കാണ് പരുക്കേറ്റത്. ഇവരിൽ നാല് പേരുടെ നില…
മുഡ ചെയർമാൻ രാജി വെച്ചു

മുഡ ചെയർമാൻ രാജി വെച്ചു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ചെയർമാൻ കെ. മാരിഗൗഡ രാജിവെച്ചു. ഇന്നലെ രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടാണ് മാരിഗൗഡ രാജി സമർപ്പിച്ചത്. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നാണ് മാരിഗൗഡയുടെ വിശദീകരണമെങ്കിലും രാഷ്ട്രീയവിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് രാജിയെന്നാണ് പുറത്തുവരുന്ന വിവരം. മാരി ഗൗഡ…
വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫിന് അനുമതി; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫിന് അനുമതി; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

ബെംഗളൂരു: മുസ്ലിം വിഭാഗത്തിലുള്ളവർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫിന് അനുമതി നൽകിയ ഉത്തരവിൽ സർക്കാരിനെതിരെ നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. വഖഫ് ബോർഡിന്റെ നിയമ ഭേദഗതിയിൽ മാറ്റം വരുത്തിയാണ് വിവാഹ അനുമതി നൽകാൻ സർക്കാർ അംഗീകാരം നൽകിയത്. എന്നാൽ ഇക്കാര്യം നിയമം…
മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് ഹൈക്കോടതി

മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് കർണാടക ഹൈക്കോടതി. മുസ്ലിം പള്ളിക്കകത്ത് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതിന് രണ്ട് പേർക്കെതിരായ ക്രിമിനൽ നടപടികൾ ഹൈക്കോടതി റദ്ദാക്കി. ഇത്തരത്തിലൊരു പ്രവൃത്തി ഒരു വിഭാഗത്തിൻ്റെയും മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടില്ല എന്ന് കോടതി നിരീക്ഷിച്ചു.…
സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നവംബറിൽ

സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നവംബറിൽ

ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സന്ദൂർ, ഷിഗ്ഗാവ്, ചന്നപട്ടണ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ തീയതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. നവംബർ 13 ന് വോട്ടെടുപ്പ് നടക്കും. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. നാമനിർദേശ പത്രിക…
ബെംഗളൂരുവിൽ എല്ലാ വീടുകളിലും കാവേരി ജലം; കാവേരി അഞ്ചാം ഘട്ട കുടിവെള്ള പദ്ധതിക്ക് ഇന്ന് തുടക്കം

ബെംഗളൂരുവിൽ എല്ലാ വീടുകളിലും കാവേരി ജലം; കാവേരി അഞ്ചാം ഘട്ട കുടിവെള്ള പദ്ധതിക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന കുടിവെള്ള പദ്ധതിയായ കാവേരി അഞ്ചാം ഘട്ടത്തിന് ബുധനാഴ്ച തുടക്കമാകും. നഗരത്തിലെ 110 ഗ്രാമങ്ങളിലുള്ള നാല് ലക്ഷം വീടുകളിലായി 50 ലക്ഷത്തോളം ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി. 4,336 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡെപ്യൂട്ടി…
വാൽമീകി കോർപറേഷൻ അഴിമതി; ബെള്ളാരിയിലെ വോട്ടർമാരെ സ്വാധീനിക്കാൻ ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ

വാൽമീകി കോർപറേഷൻ അഴിമതി; ബെള്ളാരിയിലെ വോട്ടർമാരെ സ്വാധീനിക്കാൻ ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈ വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബെള്ളാരി മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാനാണ് കോർപറേഷൻ ഫണ്ട് ദുരുപയോഗം ചെയ്തതെന്ന് ഇഡി അറിയിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക്…
ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; ജെഡിഎസ് – ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടനെന്ന് കുമാരസ്വാമി

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; ജെഡിഎസ് – ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടനെന്ന് കുമാരസ്വാമി

ബെംഗളൂരു: ചന്നപട്ടണ ഉപാതിരഞ്ഞെടുപ്പിലേക്കുള്ള ജെഡിഎസ് - ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. ഡൽഹിയിൽ ചേരുന്ന സഖ്യകക്ഷികളുടെ നേതാക്കളുടെ യോഗത്തിൽ ബിജെപി-ജെഡിഎസ് സ്ഥാനാർഥിയെ അന്തിമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല.…
ഗവർണർ താവർ ചന്ദ് ഗെലോട്ടിന്റെ സുരക്ഷ വർധിപ്പിച്ചു

ഗവർണർ താവർ ചന്ദ് ഗെലോട്ടിന്റെ സുരക്ഷ വർധിപ്പിച്ചു

ബെംഗളൂരു: കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ടിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. താവർ ചന്ദ് ഗെലോട്ടിനായി ബുള്ളറ്റ് പ്രൂഫ് കാർ സജ്ജമാക്കി. ഒപ്പം ഇസഡ് കാറ്റഗറി സുരക്ഷയാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം ഉത്തരവിറക്കി.…
തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന എസ്ഐടി ഹർജിയിൽ വാദം ഇന്ന്

തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന എസ്ഐടി ഹർജിയിൽ വാദം ഇന്ന്

ബെംഗളൂരു: അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭവാനി രേവണ്ണയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ…