സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 30 കുട്ടികൾക്ക് പരുക്ക്

സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 30 കുട്ടികൾക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 30 കുട്ടികൾക്ക് പരുക്ക്. ചിക്കമഗളുരു തരികെരെ താലൂക്കിലെ ബാവികെരെ ഗ്രാമത്തിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പരീക്ഷ എഴുതി മടങ്ങുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് അപകടത്തിൽപെടുകയായിരുന്നു.…
ഷിരൂർ മണ്ണിടിച്ചിൽ; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം

ഷിരൂർ മണ്ണിടിച്ചിൽ; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയായിരുന്നു മണ്ണിടിച്ചിലിൽ കാണാതായിരുന്നത്. ഇതിൽ അർജുൻ ഓടിച്ച ലോറിയും, ക്യാബിനിൽ മൃതദേഹ ഭാഗവും ബുധനാഴ്ച…
ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാകിസ്താൻ എന്ന് വിശേഷിപ്പിക്കരുത്; ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി

ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാകിസ്താൻ എന്ന് വിശേഷിപ്പിക്കരുത്; ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി

ബെംഗളൂരു: ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാകിസ്താൻ എന്ന് വിശേഷിപ്പിക്കരുതെന്ന് കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി. കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. ശ്രീശാനന്ദയ്‌ക്കെതിരെയാണ് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്ഥാൻ എന്ന് വിളിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.…
മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്

മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്താൻ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തയോട് ആവശ്യപ്പെട്ട കോടതി, കേസിൽ എഫ്ഐആർ ഫയൽ ചെയ്യാനും നിർദേശിച്ചു.…
ഹുബ്ബള്ളി – സോളാപുർ പാതയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി

ഹുബ്ബള്ളി – സോളാപുർ പാതയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി

ബെംഗളൂരു: ഹുബ്ബള്ളി - സോളാപുർ പാതയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. ബുധനാഴ്ച പുലർച്ചെ ഭീമ നദി പാലത്തിന് സമീപമാണ് അപകടം. പുലർച്ചെ 1.30ന് ഹുബ്ബള്ളി-സോളാപുർ ലൈനിലെ ട്രെയിൻ പാളം തെറ്റിയത്. ആർക്കും പരുക്കില്ല. സംഭവത്തെ തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ…
മുഡ; സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി

മുഡ; സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി

ബെംഗളൂരു: മുഡ അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി വെക്കണമെന്ന് ആവശ്യവുമായി ബിജെപി നേതാക്കൾ. സിദ്ധരാമയ്യ സ്വമേധയാ രാജി വെക്കാൻ തയ്യാറാകണമെന്നും നീതിയുക്തമായ അന്വേഷണം നേരിടണമെന്നും ബിജെപി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര പറഞ്ഞു. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് വിജയേന്ദ്രയുടെ…
സംസ്ഥാനത്തെ ആദ്യ കഴുതപ്പുലി സങ്കേതം ബെളഗാവിയിൽ

സംസ്ഥാനത്തെ ആദ്യ കഴുതപ്പുലി സങ്കേതം ബെളഗാവിയിൽ

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ കഴുതപ്പുലി (ഹൈന) സങ്കേതം ബെളഗാവിയിൽ ആരംഭിക്കും. നിലവിൽ മൈസൂരു മൃഗശാല പോലുള്ള സ്ഥലങ്ങളിൽ ചെന്നായകൾ, കൃഷ്ണമൃഗങ്ങൾ എന്നിവയ്‌ക്കൊപ്പമാണ് കഴുതപ്പുലികളെയും സംരക്ഷിച്ചിട്ടുള്ളത്. ഏറെ സവിശേഷതയുള്ള മൃഗമാണ് കഴുതപ്പുലി. ഇക്കാരണത്താൽ തന്നെ ഇവയ്ക്ക് പ്രത്യേക ആവാസവ്യവസ്ഥ ഒരുക്കേണ്ടത് ആവശ്യമാണെന്ന് വനം…
ഹൈക്കോടതിയുടെ തത്സമയ സംപ്രേഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതിന് താൽക്കാലിക വിലക്ക്

ഹൈക്കോടതിയുടെ തത്സമയ സംപ്രേഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതിന് താൽക്കാലിക വിലക്ക്

ബെംഗളൂരു: വാദം നടക്കുന്നതിന്റെ സംപ്രേഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി കർണാടക ഹൈക്കോടതി. ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സ്വകാര്യ വ്യക്തികൾ കോടതിയുടെ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ്…
ശിവമോഗ ഐഎസ് ഗൂഡാലോചന കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ശിവമോഗ ഐഎസ് ഗൂഡാലോചന കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ശിവമോഗ ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസിൽ പ്രതികളായ രണ്ടു പേരെയും കുറ്റപത്രത്തിൽ എൻഐഎ പ്രതിച്ചേർത്തു. അബ്ദുൾ മത്തീൻ താഹ, മുസാവിർ ഹുസൈൻ ഷാസിബ് എന്നിവരെയാണ്…
ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; നാല് യുവാക്കൾക്ക് പരുക്ക്

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; നാല് യുവാക്കൾക്ക് പരുക്ക്

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് യുവാക്കൾക്ക് പരുക്കേറ്റു. കോപ്പാൾ ഗംഗാവതിയിലെ ഗുണ്ടമ്മ ക്യാമ്പിൽ ഗണേശ നിമജ്ജനത്തിനിടെയാണ് സംഘർഷമുണ്ടായത്. അംബേദ്കർ നഗറിലെ ശിവു, ഗണേഷ്, മഞ്ജു, സാഗർ എന്നിവർക്കാണ് പരുക്കേറ്റത്. പരിപാടിക്കിടെ രണ്ടു മത വിഭാഗത്തിൽ പെടുന്ന യുവാക്കൾ തമ്മിലുള്ള…