സ്കൂളിലെ ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

സ്കൂളിലെ ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

കാസറഗോഡ്: നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച്‌ പാമ്പുകടിയേറ്റു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിനി വിദ്യയെയാണ് പാമ്പു കടിച്ചത്. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ സ്കൂളിലെ കോ ഓപ്പറേറ്റീവ് സ്റ്റോറിന് സമീപത്ത് വെച്ച്‌ വരാന്തയില്‍ നിന്നുമാണ്…
കാസറഗോഡ് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് എച്ച്‌3എൻ2, എച്ച്‌1എൻ1 രോഗബാധ സ്ഥിരീകരിച്ചു

കാസറഗോഡ് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് എച്ച്‌3എൻ2, എച്ച്‌1എൻ1 രോഗബാധ സ്ഥിരീകരിച്ചു

കാസറഗോഡ്: കാസറഗോഡ് അഞ്ച് വിദ്യാര്‍ഥികളില്‍ എച്ച്‌3എന്‍2 വും എച്ച്‌1എന്‍1 രോഗവും സ്ഥിരീകരിച്ചു. പടന്നക്കാട് കാര്‍ഷിക കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം…
പതാക ഉയർത്തിയ കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി യുവവൈദികന് ദാരുണാന്ത്യം

പതാക ഉയർത്തിയ കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി യുവവൈദികന് ദാരുണാന്ത്യം

കാസറഗോഡ്: ദേശീയപതാക ഉയര്‍ത്തിയ ഇരുമ്പ് കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി വൈദികന്‍ ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ. മാത്യു കുടിലില്‍ എന്ന ഷിന്‍സ് അഗസ്റ്റിന്‍ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് അപകടം.…
കാസറഗോഡ് പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

കാസറഗോഡ് പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

കാസറഗോഡ് പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. രാജപുരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പനത്തടിയിലെ കെ. ചന്ദ്രന്‍ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണ ചന്ദ്രനെ പനത്തടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് പോലീസ്…
കുമ്പള സഹകരണ ബാങ്കില്‍ കവര്‍ച്ചശ്രമം

കുമ്പള സഹകരണ ബാങ്കില്‍ കവര്‍ച്ചശ്രമം

കാസറഗോഡ്: കാസറഗോഡ് കുമ്പളയില്‍ ബാങ്ക് കവർച്ചശ്രമം. പെർവാഡ് സ്ഥിതിചെയ്യുന്ന കുമ്പള സർവിസ് സഹകരണ ബാങ്കിലാണ് ഞായറാഴ്ച പുലർച്ച കവർച്ചശ്രമമുണ്ടായത്. ജനാലക്കമ്പികള്‍ ഇലക്‌ട്രിക് കട്ടർ ഉപയോഗിച്ച്‌ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. എന്നാല്‍, ലോക്കർ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും…
ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

കാസറഗോഡ്‌:  ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിന് സമീപം ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. സുഹൃത്തുക്കളായ മുത്തപ്പനാര്‍ കാവിലെ തെങ്ങുകയറ്റ തൊഴിലാളി ഗംഗാധരന്‍ (66), വാര്‍പ്പ് തൊഴിലാളി മൂവാരിക്കുണ്ടിലെ രാജന്‍…
വീട്ടിലെ കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നതിലെ തര്‍ക്കം; കെഎസ്‌ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായി പരാതി

വീട്ടിലെ കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നതിലെ തര്‍ക്കം; കെഎസ്‌ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായി പരാതി

കാസറഗോഡ് നല്ലോംപുഴയില്‍ കെഎസ്‌ഇബി ജീവനക്കാരെ വാഹനമിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമം. കെഎസ്‌ഇബി ജീവനക്കാരനായ അരുണ്‍ കുമാറിനാണ് പരിക്കേറ്റത്. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിന് കാരണം. മീറ്റർ മാറ്റാൻ കഴിയില്ലെന്ന് ജോസഫ് കെഎസ്‌ഇബി ജീവനക്കാരെ അറിയിച്ചു.…
ഷൂ ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്സിന്‍റെ മര്‍ദനം

ഷൂ ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്സിന്‍റെ മര്‍ദനം

കാസറഗോഡ്: സ്കൂളിൽ ഷൂ ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. കഴിഞ്ഞ തിങ്കളാഴ്ച ചിത്താരിയിലുള്ള സ്വകാര്യ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ആക്രമണം നടന്നത്. വിവരം പുറത്തു പറഞ്ഞാല്‍ മർദനം തുടരുമെന്നു ഭീഷണി ഉണ്ടായിരുന്നതിനാല്‍ പള്ളിക്കര സ്വദേശിയായ വിദ്യാർഥി സംഭവം…
കാസറഗോഡ് ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടു; ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും

കാസറഗോഡ് ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടു; ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും

ശക്തമായ മഴയ്ക്ക് പിന്നാലെ കാസറഗോഡ് ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തി. ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയില്‍ ആണ് ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടത്. പ്രദേശത്തെ വീടുകളിലും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. നെല്ലിക്കാടൻ കണിച്ചി, കല്യാണി, ശാന്ത രാഘവൻ, ശാന്ത, ജോയ് തുടങ്ങിയവരുടെ വീടുകളിലാണ് വിള്ളല്‍.…
ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു; 50 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു; 50 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കാസറഗോഡ് ജനറേറ്ററില്‍ നിന്ന് വിഷപ്പുക ശ്വസിച്ച്‌ അമ്പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുമുള്ള പുക ശ്വസിച്ചാണ് സമീപത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടായത്. പുതിയ കോട്ട ലിറ്റില്‍ ഫ്ലവർ ഗേള്‍സ് സ്കൂളിലെ വിദ്യാർഥിനികളാണ് ചികിത്സ തേടിയത്.…