വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൊല്ലം: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കിളിമാനൂർ സ്വദേശി ബിജുവാണ് (40) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആക്രമിച്ച കൊല്ലം മടത്തറ സ്വദേശി രാജീവ് പോലീസ് കസ്റ്റഡിയിലാണ്. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ വിവാഹം ചെയ്‌തു നൽകാനാകില്ലെന്ന്…
തെങ്ങ് പിഴുതുമാറ്റുന്നതിനിടെ ദേഹത്തുവീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം

തെങ്ങ് പിഴുതുമാറ്റുന്നതിനിടെ ദേഹത്തുവീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ തെങ്ങ് ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റുന്നതിനിടെ ദേഹത്തുവീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം. മുട്ടം കക്കാടപ്പുറം സ്വദേശി നിസാലാണ് മരിച്ചത്. പഴയങ്ങാടി മുട്ടം സ്വദേശികളായ മന്‍സൂറിന്റെയും സമീറയുടെയും മകനാണ് മരിച്ച നിസാല്‍. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടാവസ്ഥയിലായിരുന്ന തെങ്ങ് ജെസിബി ഉപയോഗിച്ച്…
നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി; ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതി മരിച്ചു

നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി; ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതി മരിച്ചു

പാലക്കാട്‌: നിയന്ത്രണംവിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു മരണം. പാലക്കാട് ചിറ്റൂരിലാണ് സംഭവം. മൈസൂരു സ്വദേശിനി പാർവതിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടം. നിയന്ത്രണംവിട്ട ലോറി സമീപത്തെ…
രാസലഹരിക്കേസ്; മുൻകൂർ ജാമ്യം തേടി യൂട്യൂബർ തൊപ്പി

രാസലഹരിക്കേസ്; മുൻകൂർ ജാമ്യം തേടി യൂട്യൂബർ തൊപ്പി

കൊച്ചി: രാസലഹരിക്കേസിൽ കോടതിയിൽ മുൻകൂർ ജാമ്യം തേടി യൂട്യൂബർ യൂട്യൂബർ തൊപ്പി എന്ന നിഹാദ്. എറണാകുളം സെഷൻസ് കോടതി അപേക്ഷ ഇന്ന് പരിഗണിക്കും. നിഹാദിന്റെ വീട്ടിൽ നിന്നും, സുഹൃത്തിന്റെ പക്കൽ നിന്നുമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുൻകൂർ…
ക്ഷേമ പെൻഷനിൽ കയ്യിട്ടുവാരിയ സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ്തല നടപടി; സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന ആവശ്യം ശക്തം

ക്ഷേമ പെൻഷനിൽ കയ്യിട്ടുവാരിയ സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ്തല നടപടി; സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. അച്ചടക്ക നടപടികൾ സ്വീകരിക്കാൻ അതാത് വകുപ്പുകളോടാണ് ധനവകുപ്പ് നിർദേശിച്ചിരിക്കുന്നത്. ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവരിലെ അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന നടത്താനും ധനവകുപ്പ് തീരുമാനിച്ചു. മസ്റ്ററിങ്ങിൽ തിരിമറി നടത്തിയാണ് ഉദ്യോഗസ്ഥർ…
കോഴിക്കോട് പിക്കപ്പ് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 17 പേർക്ക് പരുക്ക്

കോഴിക്കോട് പിക്കപ്പ് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 17 പേർക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ മിനി പിക്കപ്പ് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഷാഹിദുല്‍ ഷെയ്ഖ് ആണ്…
വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകൾ ഉടൻ

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകൾ ഉടൻ

പാലക്കാട്: പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അരമണിക്കൂറിനുള്ളിൽ ആദ്യ ഫലസൂചനകൾ പുറത്തുവരും. അൽപ്പസമയത്തിനുള്ളിൽ തന്നെ ഇവിഎമ്മിലെ വോട്ടുകളും എണ്ണിത്തുടങ്ങും. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങൾക്കുപുറമെ മഹാരാഷ്‌ട്ര, ജാർഖണ്ഡ്‌…
ഉപതിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിൽ നിന്ന് ആരൊക്കെയെന്ന് ഇന്നറിയാം

ഉപതിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിൽ നിന്ന് ആരൊക്കെയെന്ന് ഇന്നറിയാം

പാലക്കാട്: വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെയും, വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെയും ഫലങ്ങൾ ഇന്നറിയാം. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. ഉച്ചയോടെ ആര് ജയിച്ചുവെന്നുള്ള ഏകദേശ ചിത്രം ലഭിക്കും. പാലക്കാട്…
ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു

പത്തനംതിട്ട: ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. ആന്ധ്രാ വിജയപുരം സ്വദേശി മുരുകാചാരി (40) ആണ് മരിച്ചത്. കയറുന്നതിനിടെ വൈകിട്ട് നീലിമല ഭാഗത്ത് വെച്ചാണ് കുഴഞ്ഞുവീണത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം പമ്പയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. നീലിമല ഭാഗത്ത്…
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരുക്കേറ്റു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരുക്കേറ്റു

എരുമേലി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരുക്ക്. കണമല അട്ടിവളവിലാണ് സംഭവം. തമിഴ്‌നാട് നാമയ്‌ക്കൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ എരുമേലി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സകൾ നൽകി.…