ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ ചോദിച്ചു വിളിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ ചോദിച്ചു വിളിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാനെയാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചി ഹാർബർ പോലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാവിക സേനയുടെ വിശദമായ പരാതിയിൽ പോലീസ്…
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളിയുടെ വീട്ടിൽ എ.ടി.എസിന്റെ പരിശോധന

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളിയുടെ വീട്ടിൽ എ.ടി.എസിന്റെ പരിശോധന

കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിന്റെ വീട്ടിൽ മഹാരാഷ്ട്ര എ.ടി.എസിന്റെ പരിശോധന. സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ്.എം.ഷീബയുടെ കൊച്ചി കലൂർ കീർത്തി നഗറിലെ വീട്ടിലാണ് പരിശോധന നടത്തുന്നത്. ഐ.ബി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് മണിക്കൂറിലധികം പരിശോധന നടന്നതായാണ് വിവരം. കഴിഞ്ഞ…
നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം; വിദ്യാർഥി പിടിയിൽ

നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം; വിദ്യാർഥി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. തൈക്കാവ് വി എച്ച് എസ് എസിലാണ് വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർഥി എത്തിയത്. തിരുവനന്തപുരത്തെ മറ്റൊരു വിദ്യാർഥിയുടെ പേരിലുള്ള ഹാൾ ടിക്കറ്റാണ് ഉപയോ​ഗിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഹാൾടിക്കറ്റ്…
തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരുക്ക്

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരുക്ക്

തൃശൂർ: തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ അപകടം. ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പരുക്കേറ്റത്. വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയിൽ വീഴുകയായിരുന്നു. പരുക്ക് സാരമുള്ളതല്ല. ചാലക്കുടി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്‍ഫോഴ്സ് ഹോം ഗാര്‍ഡ് ടിഎ ജോസിനാണ് പരുക്കേറ്റത്. ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം തൃശ്ശൂർ…
കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നു വീണു;  അഞ്ചു വയസുകാരൻ മരിച്ചു

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നു വീണു; അഞ്ചു വയസുകാരൻ മരിച്ചു

പാലക്കാട്‌: കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നുവീണുണ്ടായ അപകടത്തിൽ അഞ്ച് വയസുകാരൻ മരിച്ചു. പാലക്കാട്‌ എലപ്പുള്ളി നെയ്തലയിൽ കൃഷിക്കളത്തിനോട് ചേർന്ന് ശനിയാഴ്ചയാണ് സംഭവം. നെയ്തല സ്വദേശി കൃഷ്ണകുമാറിൻ്റെ മകൻ അഭിനിത്താണ് മരിച്ചത്. കുട്ടികൾ പഴയ ഗേറ്റിൽ തൂങ്ങികളിക്കുന്നതിനിടെയാണ് അപകടം. ഗേറ്റും മതിലും കുട്ടിയുടെ…
സിനിമ – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമ – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

കൊച്ചി: സിനിമാ - സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്. കരൾ നൽകാൻ മകൾ തയാറായിരുന്നു. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. കാശി,…
മുത്തശ്ശിക്കൊപ്പം നടക്കവേ നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു

മുത്തശ്ശിക്കൊപ്പം നടക്കവേ നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു

കണ്ണൂർ: കണ്ണൂർ പയ്യാവൂർ ചമതച്ചാലിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം നടന്നു പോകുമ്പോഴായിരുന്നു അപകടം. മുത്തശ്ശി ഷിജിക്ക് അപകടത്തിൽ പരുക്കേറ്റു. അപകടത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരണപ്പെട്ടു. പരുക്കേറ്റ മുത്തശ്ശിയെ…
കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ

കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ

കൊച്ചി: കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി വാങ്ങിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വെച്ച് 15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കവെയാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. തൃശ്ശൂർ സ്വദേശിനിയായ…
പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

കൊച്ചി: പുലിപ്പല്ല് കേസിൽ റാപ്പർ വേടന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ…
പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പർ വേടനുമായി തെളിവെടുപ്പ് ഇന്ന് തുടരും

പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പർ വേടനുമായി തെളിവെടുപ്പ് ഇന്ന് തുടരും

കൊച്ചി: പുലിപ്പല്ല് കൈവശം വെച്ചെന്ന കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ തുടരുന്ന റാപ്പർ വേടനുമായി തെളിവെടുപ്പ് ഇന്ന് തുടരും. പുലിപല്ല് ലോക്കറ്റ് ആക്കി നല്‍കിയ വിയൂരിലെ സ്വര്‍ണ പണിക്കാരന്റെ പക്കല്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ജാമ്യപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കുന്ന സാഹചര്യത്തില്‍ രണ്ട്…