കൊച്ചുവേളിയിൽ വൻ തീപിടിത്തം; തീ പടര്‍ന്നത് പ്ലാസ്റ്റിക് ഗോഡൗണില്‍

കൊച്ചുവേളിയിൽ വൻ തീപിടിത്തം; തീ പടര്‍ന്നത് പ്ലാസ്റ്റിക് ഗോഡൗണില്‍

തിരുവനന്തപുരം: കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം (fire breakout). ഇവിടെ പ്രവർത്തിക്കുന്ന സൂര്യ പാക്സ് ഗോഡൗണിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് ആദ്യം തീപിടിച്ചത്. ഇത് ഗോഡൗണിലേക്കും പടരുകയായിരുന്നു. ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്‌ക്കാൻ ശ്രമം തുടരുകയാണ്. 12 ഫയർ…
വാഹനത്തിന് മുകളിലേക്ക് മരം വീണു; കാര്‍ യാത്രക്കാരന് ദാരുണാന്ത്യം

വാഹനത്തിന് മുകളിലേക്ക് മരം വീണു; കാര്‍ യാത്രക്കാരന് ദാരുണാന്ത്യം

കോതമംഗലത്ത് ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണ് കാർ യാത്രികനായ ഒരാള്‍ മരിച്ചു. മൂന്നുപേർക്ക് പരുക്കേറ്റിട്ടുണ്ട്. കോതമംഗലത്തിനടുത്ത് വില്ലാൻചിറയിലാണ് അപകടം നടന്നത്. കാറിനും കെഎസ്‌ആർടിസി ബസിനും മുകളിലേക്കായാണ് മരം വീണത്. മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടർന്ന് കാർ പൂർണമായും തകർന്നു. ഒരു…
ശമ്പള പ്രതിസന്ധി: മില്‍മ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിൻവലിച്ചു

ശമ്പള പ്രതിസന്ധി: മില്‍മ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിൻവലിച്ചു

മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടർന്നായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. അഡീഷണല്‍ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. അടുത്ത മാസം 15നകം ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് ജീവനക്കാർക്ക് ഉറപ്പ് നല്‍കി. ശമ്പളം നല്‍കിയില്ലെങ്കില്‍ ജൂലൈ…
സ്വര്‍ണവില വീണ്ടും താഴേക്ക്

സ്വര്‍ണവില വീണ്ടും താഴേക്ക്

രണ്ട് ദിവസത്തിനിടെ സ്വര്‍ണവില വീണ്ടും താഴേക്ക്. സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ കുറഞ്ഞ് ഒരു പവന് 53000 രൂപയായി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 6625 രൂപയായി. 720 രൂപയാണ് കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞത്. സ്വര്‍ണ വില റെക്കോര്‍ഡിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ്…
സ്നേഹത്തിന് പ്രോട്ടോക്കോള്‍ ഇല്ല, മുൻ മന്ത്രിയെ ആലിംഗനം ചെയ്തത് ഹൃദയത്തിന്‍റെ ഭാഷയില്‍; ദിവ്യ എസ് അയ്യര്‍

സ്നേഹത്തിന് പ്രോട്ടോക്കോള്‍ ഇല്ല, മുൻ മന്ത്രിയെ ആലിംഗനം ചെയ്തത് ഹൃദയത്തിന്‍റെ ഭാഷയില്‍; ദിവ്യ എസ് അയ്യര്‍

ഐ.എ.എസ്. ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യര്‍ മുന്‍ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. മന്ത്രിസ്ഥാനം രാജിവെച്ചശേഷം കെ. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ദിവ്യ എസ്.അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഓര്‍മക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനൊപ്പമാണ് മന്ത്രിയായിരിക്കുന്ന സമയത്ത് രാധാകൃഷ്ണനൊപ്പമെടുത്ത ചിത്രങ്ങളും പങ്കുവെച്ചത്.…
ന്യൂനമര്‍ദ്ദപാത്തി: മൂന്ന് ജില്ലകളില്‍ ഇന്ന് തീവ്രമഴ

ന്യൂനമര്‍ദ്ദപാത്തി: മൂന്ന് ജില്ലകളില്‍ ഇന്ന് തീവ്രമഴ

കേരളത്തിൽ വ്യാഴാഴ്ച വരെ കനത്തമഴയ്ക്ക് സാധ്യത. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ മുന്നറിയിപ്പ് നല്‍കിയത്. പത്തനംതിട്ട, ആലപ്പുഴ,…
മന്ത്രിയായി രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് ഒആര്‍ കേളു; പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു

മന്ത്രിയായി രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് ഒആര്‍ കേളു; പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു

പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി സിപിഎം നേതാവ് ഒ ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം സത്യപ്രതിജ്ഞ ചെയ്താണ്…
കുടുംബവഴക്ക്; മകൻ അമ്മയെ വെട്ടിക്കൊന്നു

കുടുംബവഴക്ക്; മകൻ അമ്മയെ വെട്ടിക്കൊന്നു

തൃശൂർ: മാളയില്‍ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകന്‍ ഹാദിലിനെ (27) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെയാണ് സംഭവം. വഴക്കിനെ തുടര്‍ന്ന് ഹാദില്‍ ഷൈലജയെ കഴുത്തില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റതിനു പിന്നാലെ ഗുരുതരാവസ്ഥയിലായ…
വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; മൂന്ന് പശുക്കളെ കൊന്നു

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; മൂന്ന് പശുക്കളെ കൊന്നു

വയനാട് കേണിച്ചിറയില്‍ വീണ്ടും കടുവയുടെ ആക്രമണം. കടുവ പശുക്കളെ കൊന്നു. തോല്‍പ്പെട്ടി 17 എന്ന കടുവയാണ് ഭീതിപരത്തുന്നത്. ഒറ്റ രാത്രി കടുവ കൊന്നത് മൂന്ന് പശുക്കളെയാണ്. തൊഴുത്തില്‍ നിന്നുള്ള ശബ്ദം കേട്ടതിന് പിന്നാലെ വീട്ടുകാര്‍ നോക്കിയപ്പോള്‍ കടുവ പശുവിനെ കടിച്ചുനില്‍ക്കുന്നതാണ് കണ്ടത്.…
എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്കും മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്കും തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.…