ചൊവ്വാഴ്ച കേരളത്തിൽ വിവിധയിടങ്ങളില്‍ സൈറണ്‍ മുഴങ്ങും

ചൊവ്വാഴ്ച കേരളത്തിൽ വിവിധയിടങ്ങളില്‍ സൈറണ്‍ മുഴങ്ങും

നാളെ കേരളത്തിൽ പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നടക്കും. 85 സൈറണുകളാണ് ചൊവ്വാഴ്ച പരീക്ഷിക്കുന്നത്. വിവിധ ജില്ലകളില്‍ സൈറണുകള്‍ വെച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.…
ലോക കേരള സഭയില്‍ പങ്കെടുക്കാൻ ക്ഷണം നിരസിച്ച്‌ ഗവര്‍ണര്‍

ലോക കേരള സഭയില്‍ പങ്കെടുക്കാൻ ക്ഷണം നിരസിച്ച്‌ ഗവര്‍ണര്‍

ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറി വി വേണുവിനെ രൂക്ഷമായി വിമർശിച്ച്‌ ഗവര്‍ണര്‍ മടക്കി അയച്ചു. സംസ്ഥാന സർക്കാർ നടപടികളിലെ കടുത്ത അതൃപ്‌തി ചീഫ് സെക്രട്ടറിയോട് ഗവർണർ…
മെഡിക്കൽ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി. ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രി കോളേജിൽ പഠിക്കുന്ന മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയും രാജസ്ഥാൻ സ്വദേശിനിയുമായ പെൺകുട്ടിയാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സഹപാഠികൾ പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ…
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പറഞ്ഞതെല്ലാം കള്ളം, കേസില്‍ മൊഴിമാറ്റി യുവതി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പറഞ്ഞതെല്ലാം കള്ളം, കേസില്‍ മൊഴിമാറ്റി യുവതി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മലക്കംമറിഞ്ഞ് പരാതിക്കാരി. പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നുവെന്നും പരാതിക്കാരി വെളിപ്പെടുത്തി. സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് രാഹുല്‍ തന്നെ മർദിച്ചതെന്ന കാര്യങ്ങളടക്കം കള്ളമാണെന്നും വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി.…
പിപി സുനീര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

പിപി സുനീര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പിപി സുനീര്‍ മത്സരിക്കും. സി.പി.ഐ. എക്സിക്യൂട്ടീവ് യോഗത്തില്‍ വെച്ചായിരുന്നു സ്ഥാനാർഥിയെ നിശ്ചയിച്ചത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്. സിപിഐ അസിസ്റ്റ് സെക്രട്ടറിയായ സുനീര്‍ പൊന്നാനി സ്വദേശിയാണ്. വയനാട് സി.പി.ഐയുടെ മുൻ ജില്ലാ അധ്യക്ഷനായിരുന്നു. നേരത്തെ…
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

ജൂണ്‍ 12 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍, ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് (ജൂണ്‍…
നര്‍ത്തകി സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല; കീഴടങ്ങണമെന്ന് ഹൈക്കോടതി

നര്‍ത്തകി സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല; കീഴടങ്ങണമെന്ന് ഹൈക്കോടതി

നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒരാഴ്ചക്കുള്ളില്‍ ജില്ലാ കോടതിയില്‍ കീഴടങ്ങാന്‍ ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് സത്യഭാമയ്ക്ക് നിര്‍ദ്ദേശം നല്‍കി. കീഴടങ്ങിയ ശേഷം ജാമ്യഹര്‍ജി ജില്ലാ…
അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്കേറ്റു. അഗളി കൂടന്‍ചാള ഊരിലെ ഈശ്വരനാണ് (34) പരുക്കേറ്റത്. വാരിയെല്ലിനും പല്ലിനും പൊട്ടലുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഊരിലേക്ക് വരികയായിരുന്ന ഈശ്വരന്‍ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. അടുത്തെത്തിയ ഈശ്വരനെ…
സീബ്രാ ലൈനില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച്‌ സ്വകാര്യ ബസ്; ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി

സീബ്രാ ലൈനില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച്‌ സ്വകാര്യ ബസ്; ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂള്‍ വിദ്യാർഥിനിയെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിനയെ അമിത വേഗതയില്‍ വന്ന ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിലാണ് അപകടം. സംഭവത്തില്‍ ഡ്രൈവർക്കെതിരെ…
മാറ്റമില്ലാതെ സ്വര്‍ണവില

മാറ്റമില്ലാതെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. പവന് 1,520 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. ഒറ്റദിവസത്തെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 52,560 രൂപയാണ്. അന്തരാഷ്ട്ര സ്വര്‍ണ വിപണിയിലെ മാറ്റമാണ് സംസ്ഥാനത്തെ…