എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടക് പൊന്നംപേട്ടിലെ ഹളളിഗാട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് കോഴ്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയും റായ്ച്ചൂര്‍ സ്വദേശി മഹന്തപ്പയുടെ ഏക മകളുമായ തേജസ്വിനി…
കനത്ത മഴ; നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ സഫാരി റൂട്ട് അടച്ചു

കനത്ത മഴ; നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ സഫാരി റൂട്ട് അടച്ചു

ബെംഗളൂരു: കാലവര്‍ഷം ശക്തമായതിനെ തുടർന്ന് നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകൾ അടച്ചിടാൻ വനംവകുപ്പ് തീരുമാനിച്ചു. വനപാതകളിലൂടെ സഫാരി വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം. ബുധനാഴ്ചമുതൽ കേന്ദ്രത്തിലെ നാനാച്ചി, വീരനഹോസഹള്ളി ഗേറ്റുകളിൽനിന്ന് സഫാരി നിർത്തിവെച്ചു. എന്നാൽ, ദമ്മനക്കട്ടെ(കബിനി)യിൽനിന്നുള്ള സഫാരി പതിവുപോലെ തുടരും.…
മണ്ണിടിച്ചല്‍ ഭീഷണി: കുടകില്‍ ജൂണ്‍ 6 മുതല്‍ ജൂലൈ 5 വരെ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിരോധനം

മണ്ണിടിച്ചല്‍ ഭീഷണി: കുടകില്‍ ജൂണ്‍ 6 മുതല്‍ ജൂലൈ 5 വരെ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിരോധനം

  ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് കുടക് ജില്ലയില്‍ മണ്ണിടിച്ചല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജൂണ്‍ 6 മുതല്‍ ജൂലൈ അഞ്ചുവരെ കണ്ടെയ്‌നറുകള്‍, ബുള്ളറ്റ് ടാങ്കറുകള്‍, മരം മണല്‍ എന്നിവ കൊണ്ടുപോകുന്ന ലോറികള്‍, ടോറസ് ലോറികള്‍, മള്‍ട്ടി ആക്‌സില്‍ ടിപ്പറുകള്‍ തുടങ്ങിയ വലിയ…
കുടകിൽ മലയാളിയെ കൊലപ്പെടുത്തിയകേസ്; അഞ്ചുപേർ അറസ്റ്റിൽ

കുടകിൽ മലയാളിയെ കൊലപ്പെടുത്തിയകേസ്; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: കുടകിൽ തോട്ടം ഉടമ കണ്ണൂര്‍ സ്വദേശി പ്രദീപനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് കര്‍ണാടക സ്വദേശികളെ പോലീസ് അറസ്റ്റു ചെയ്തു. കുടക് മുഗുതഗേരി സ്വദേശി എൻ.എസ്. അനിൽ (25), അബ്ബുരുകട്ടെ സ്വദേശി ദീപക് (21), നെരുഗലലെ സ്വദേശി സ്റ്റീഫൻ ഡിസൂസ (26),…
കുടകിൽ ജനവാസ മേഖലയില്‍ കടുവ; പശുവിനെ ആക്രമിച്ച് കൊന്നു

കുടകിൽ ജനവാസ മേഖലയില്‍ കടുവ; പശുവിനെ ആക്രമിച്ച് കൊന്നു

ബെംഗളൂരു : കുടകിലെ ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് പ്രദേശവാസികൾളെ ഭീതിയിലാക്കി. തെക്കൻ കുടകിലെ ബഡഗ ബനഗല ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം കടുവ പശുവിനെ ആക്രമിച്ച് കൊന്നത്. തുടർന്ന് സ്ഥലത്ത് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. കാപ്പിത്തോട്ട ഉടമയായ…
കുടകില്‍ വാഹനാപകടം; അമ്മയ്ക്കും മകനും ദാരുണന്ത്യം

കുടകില്‍ വാഹനാപകടം; അമ്മയ്ക്കും മകനും ദാരുണന്ത്യം

ബെംഗളൂരു: തെക്കന്‍ കുടകിലെ ഹത്തൂര്‍ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പച്ചക്കറി കയറ്റിവന്ന ലോറിയും ഒമിനി കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബി. ഷെട്ടഗേരി ഗ്രാമത്തിലെ ക്ഷേത്ര പൂജാരി ഡി. പുണ്ഡരീകാക്ഷയുടെ ഭാര്യ ലളിത…
കുടകിലെ ഹോംസ്‌റ്റേകളിൽ മദ്യം വിളമ്പുന്നതിനും വില്‍ക്കുന്നതിനും വിലക്ക്

കുടകിലെ ഹോംസ്‌റ്റേകളിൽ മദ്യം വിളമ്പുന്നതിനും വില്‍ക്കുന്നതിനും വിലക്ക്

ബെംഗളൂരു: ഹംപിയിൽ വിനോദസഞ്ചാരികൾ പീഡനത്തിന് ഇരയായ സംഭവത്തിന് പിന്നാലെ മദ്യഉപയോഗവുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങളുമായി കുടക് ജില്ലാ എക്സൈസ് വകുപ്പ്. കുടകിലെ ഹോംസ്റ്റേകളില്‍ ഇനിമുതൽ താമസക്കാർക്കും അതിഥികളായെത്തുന്ന വിനോദസഞ്ചാരികൾക്കും മദ്യം വിളമ്പരുതെന്നും മദ്യം വിൽക്കാന്‍ പാടില്ലെന്നും കുടക് ഡെപ്യൂട്ടി എക്സൈസ് സൂപ്രണ്ട്…
കുടകില്‍ നേരിയ ഭൂചലനം

കുടകില്‍ നേരിയ ഭൂചലനം

ബെംഗളൂരു: കുടകിലെ മടിക്കേരിക്കടുത്ത് ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച രാവിലെ 10.49-ന് മടിക്കേരി താലൂക്കിലെ മഡെ ഗ്രാമപ്പഞ്ചായത്തിന് 2.4 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് റിക്ടർ സ്കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മടിക്കേരി പട്ടണത്തിൽനിന്ന് നാലുകിലോമീറ്ററും ഹാരങ്കി അണക്കെട്ടിൽനിന്ന് 23.8 കിലോമീറ്ററും അകലെയായിരുന്നു…
ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ പിടികൂടി

ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ പിടികൂടി

ബെംഗളൂരു: കുടകിലെ ഗോണികുപ്പയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ വനംവകുപ്പ് പിടികൂടി. ഗോണികുപ്പ ചെന്നങ്കൊള്ളിക്ക് സമീപത്തുനിന്നാണ് 43 വയസ്സുള്ള ആനയെ പിടികൂടിയത്. മാറ്റിഗോട്, ഹാരങ്കി, ദുബാരെ ക്യാമ്പുകളിൽനിന്നുള്ള ഭീമ, കാഞ്ചൻ, വിക്രം, പ്രശാന്ത്, ശ്രീകാന്ത്, ഈശ്വർ എന്നീ പരിശീലനം ലഭിച്ച ആനകളെ ഉപയോഗിച്ചാണ്…
കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

മൈസൂരു : കുടകില്‍ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഗോണികുപ്പ ചെന്നഗൊളി പൈസാരി സ്വദേശിനി ജാനകി(59)യാണ് മരിച്ചത്. ഗോണികുപ്പ-മൈസൂരു റോഡിലെ കാപ്പിത്തോട്ടത്തിൽവെച്ചായിരുന്നു കാട്ടന യുടെ ആക്രമണം. തോട്ടത്തിലെ ജോലികഴിഞ്ഞ് വീട്ടിലേക്കുമടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ജാനകി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ രണ്ടുപേരുടെ…