അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; ഇസ്രയേൽ ദമ്പതികള്‍ കസ്റ്റഡിയില്‍

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; ഇസ്രയേൽ ദമ്പതികള്‍ കസ്റ്റഡിയില്‍

കോട്ടയം: ആലപ്പുഴയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ഇസ്രയേൽ ദമ്പതികളെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇസ്രയേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്. ഇസ്രയേലിൽ നിന്നും കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയ്ക്കൊപ്പം…
കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍പഠനം വിലക്കും

കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍പഠനം വിലക്കും

കോട്ടയം: കോട്ടയം സർക്കാർ നഴ്‌സിങ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങിൽ പ്രതികളായ അ‍ഞ്ച് വിദ്യാർഥികളുടെ പഠനം വിലക്കും. നഴ്സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(18),…
കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിങ്: അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിങ്: അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ഗാന്ധിനഗര്‍: കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളേജിലെ റാഗിങ് പരാതിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളെ ഗാന്ധി നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെയും പ്രിന്‍സിപ്പലിൻറെയും പരാതിയിലാണ് അറസ്റ്റ്.…
കോട്ടയത്ത് പോലീസുകാരനെ അക്രമി സംഘം കൊലപ്പെടുത്തി

കോട്ടയത്ത് പോലീസുകാരനെ അക്രമി സംഘം കൊലപ്പെടുത്തി

കോട്ടയം: ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം ചവിട്ടിക്കൊന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ കോട്ടയം മാഞ്ഞൂർ സൗത്ത് സ്വദേശി ശ്യാം പ്രസാദ് (44) ആണ് രണ്ടംഗ സംഘത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ (27) …
വീടിന് തീപിടിച്ചു; ഭിന്നശേഷിക്കാരിയായ വയോധിക വെന്തുമരിച്ചു

വീടിന് തീപിടിച്ചു; ഭിന്നശേഷിക്കാരിയായ വയോധിക വെന്തുമരിച്ചു

കോട്ടയം: വീടിന് തീപിടിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി (75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും…
ഓസ്ട്രേലിയയിൽ ‌കാറും ബൈക്കും കൂട്ടിയിടിച്ചു; മലയാളി യുവാവിന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ ‌കാറും ബൈക്കും കൂട്ടിയിടിച്ചു; മലയാളി യുവാവിന് ദാരുണാന്ത്യം

കോട്ടയം: ഓസ്‌ട്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) ആണ് മരിച്ചത്. ഡിസംബർ 22നു രാത്രിയിൽ ആഷിലിന്റെ വീടിനു സമീപമായിരുന്നു അപകടം. അപകടസമയത്തു മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിലായിരുന്നു. പിതാവ്: റോയൽ തോമസ്.…
ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെ ബൈക്ക് ബസിനടിയിലേക്ക് വീണു; വിദ്യാർഥിക്ക് ദാരുണാന്ത്യം

ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെ ബൈക്ക് ബസിനടിയിലേക്ക് വീണു; വിദ്യാർഥിക്ക് ദാരുണാന്ത്യം

കോട്ടയം: ബൈക്ക് യാത്രികനായ വിദ്യാർഥി സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു. വിഴിക്കിത്തോട് വാടകയ്ക്ക് താമസിക്കുന്ന കപ്പാട് മൂന്നാം മൈൽ മരംകൊള്ളിയിൽ പ്രകാശിന്റെയും ബിന്ദുവിന്റെയും മകൻ നന്ദു പ്രകാശ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴര കഴിഞ്ഞാണ് കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട് റോഡിൽ പരുന്തും…
കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

കോട്ടയം:  അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് ജൂലൈ 18 വരെ നിരോധിച്ചത്. മഴ ശക്തമായതോടെ ഈരാറ്റുപേട്ട -…