തുടർച്ചയായ കനത്ത മഴ; മലമ്പുഴയില്‍ ഉരുള്‍പൊട്ടിയതായി സംശയം

തുടർച്ചയായ കനത്ത മഴ; മലമ്പുഴയില്‍ ഉരുള്‍പൊട്ടിയതായി സംശയം

പാലക്കാട്: മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം. ആനക്കല്‍ വനമേഖലയ്ക്ക് സമീപത്താണ് ഉരുള്‍പൊട്ടിയതായി സംശയിക്കുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഉച്ചയ്‌ക്ക് ശേഷം പാലക്കാട് ജില്ലയിൽ കനത്ത മഴയാണ് പെയ്തിരുന്നത്. വനമേഖലകളിൽ രണ്ട് മണിക്കൂറോളം തുടർച്ചയായി ശക്തമായ മഴ പെയ്തിരുന്നു. ഇതിന്റെ ഭാ​ഗമായി ആനയ്‌ക്കൽ വനമേഖലയിൽ…
നെയ്യാറ്റിന്‍കരയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം; മണ്ണിനടിയില്‍ കുടുങ്ങിയ ആള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്നു

നെയ്യാറ്റിന്‍കരയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം; മണ്ണിനടിയില്‍ കുടുങ്ങിയ ആള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ ആളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. നെയ്യാറ്റിന്‍കര ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. നെയ്യാറ്റിന്‍കര ആനാവൂരില്‍ പറമ്പിലെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ…
ഷിറാഡി ചുരം; ചെറുവാഹനങ്ങൾക്ക് പ്രവേശനം, റെയിൽ ഗതാഗതം വൈകിയേക്കും

ഷിറാഡി ചുരം; ചെറുവാഹനങ്ങൾക്ക് പ്രവേശനം, റെയിൽ ഗതാഗതം വൈകിയേക്കും

ബെംഗളൂരു: മണ്ണിടിച്ചലിനെ തുടർന്ന് അടച്ചിട്ടിരുന്ന ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ ഞായറാഴ്ച മുതല്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെറുവാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. മറ്റു വാഹനങ്ങൾ ബദൽ പാതകളിലൂടെ തിരിച്ചുവിടുന്നത് തുടരും. ഹാസൻ സക്ലേഷ്പുരയിലെ ഹെഗ്ഗെഡയിലും ദൊഡ്ഡതപ്പുവിലും മണ്ണിടിഞ്ഞതിനെ തുടർന്ന് ജൂലൈ 30 മുതൽ…
വയനാട് ഉരുൾപൊട്ടൽ; തിരച്ചിൽ ഏഴാം ദിനത്തിലേക്ക്, ചാലിയാറിൽ വ്യാപക തിരച്ചിൽ

വയനാട് ഉരുൾപൊട്ടൽ; തിരച്ചിൽ ഏഴാം ദിനത്തിലേക്ക്, ചാലിയാറിൽ വ്യാപക തിരച്ചിൽ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്. ഐബോഡ് പരിശോധനയിൽ ബെയ്‍ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. സിഗ്നലുകൾ മനുഷ്യശരീരത്തിന്റേതാകാമെന്നാണ് ഇപ്പോഴത്തെ സംശയം. ഡോഗ് സ്ക്വാഡിനെ എത്തിച്ചാകും പരിശോധന…
ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളത് 300 ഓളം പേരെ, തിരച്ചിൽ പുരോഗമിക്കുന്നു

ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളത് 300 ഓളം പേരെ, തിരച്ചിൽ പുരോഗമിക്കുന്നു

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തിരച്ചിലിന് എത്തിച്ചിട്ടുണ്ട്. 300 ഓളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതുവരെ 319 പേരാണ് മരിച്ചത്. തിരിച്ചറിയാൻ കഴിയാത്ത…