കശ്മീരിലെ മലയാളികള്‍ക്ക് സഹായം; കേരളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കശ്മീരിലെ മലയാളികള്‍ക്ക് സഹായം; കേരളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും കണ്‍ട്രോള്‍ റൂം തുറന്നു. സെക്രട്ടേറിയറ്റിലാണ് കണ്‍ട്രോള്‍ റൂം തുറന്നത്. ആഭ്യന്തര സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച ഏകോപന ചുമതല. സംഘര്‍ഷമേഖലയില്‍ അകപ്പെട്ടവര്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ഫാക്‌സ് നമ്പര്‍- 0481-2322600 ഫോണ്‍ നമ്പര്‍- 0471-2517500/…
ടൂറിസ്റ്റ് ബസില്‍ കേബിള്‍ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു; 53കാരിക്ക് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസില്‍ കേബിള്‍ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു; 53കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ടൂറിസ്റ്റ് ബസില്‍ കേബിള്‍ കുരുങ്ങിയതോടെ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിനടിയില്‍ പെട്ട് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. നൂറനാട് പഞ്ചായത്ത് രണ്ടാം വാർഡിലെ ശാന്തമ്മ (53)ആണ് മരിച്ചത്. ചെറുമുഖ വാർഡില്‍ പാറ്റൂർ മഹാദേവ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. വിവാഹ…
വീണാ ജോര്‍ജിന്‍റെ യുഎസ് യാത്രക്ക് അനുമതി നിഷേധിച്ച്‌ കേന്ദ്രം

വീണാ ജോര്‍ജിന്‍റെ യുഎസ് യാത്രക്ക് അനുമതി നിഷേധിച്ച്‌ കേന്ദ്രം

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ അമേരിക്കൻ യാത്രക്ക് കേന്ദ്രം അനുമതി നിഷേധിച്ചു. അമേരിക്കയിലെ ലോക പ്രശസ്തമായ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനുള്ള അനുമതിയാണ് കേന്ദ്ര സര്‍ക്കാര്‍ നിക്ഷേധിച്ചത്. സര്‍വകലാശാല പ്രഭാഷണത്തിന് മന്ത്രിയെ ക്ഷണിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തോട് യാത്രാ…
ഓപ്പറേഷന്‍ സിന്ദൂരില്‍ 100 തീവ്രവാദികള്‍ കൊല്ലപ്പെട്ടു; സര്‍വകക്ഷിയോഗത്തില്‍ കാര്യങ്ങള്‍ വിവരിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂരില്‍ 100 തീവ്രവാദികള്‍ കൊല്ലപ്പെട്ടു; സര്‍വകക്ഷിയോഗത്തില്‍ കാര്യങ്ങള്‍ വിവരിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ നടത്തിയ ഇന്ത്യ സൈനിക ആക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ സായുധസേനകളെ രാഷ്ട്രീയനേതാക്കള്‍ ഒറ്റക്കെട്ടായി…
ഇന്ത്യ-പാക് സംഘര്‍ഷം; ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കേരളത്തിലും ജാഗ്രത നിര്‍ദേശം

ഇന്ത്യ-പാക് സംഘര്‍ഷം; ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കേരളത്തിലും ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. രാജ്യത്തുടനീളമുള്ള ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളായ വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങള്‍, കര, നാവിക, വ്യോമസേനാ താവളങ്ങള്‍ എന്നിവിടങ്ങളിലുംസുരക്ഷ ശക്തമാക്കി. കൊച്ചിയുടെ കടലിലും…
പേവിഷ ബാധയേറ്റ് 13കാരിയുടെ മരണം; നായയുടെ ഉടമക്കെതിരെ കേസെടുത്തു

പേവിഷ ബാധയേറ്റ് 13കാരിയുടെ മരണം; നായയുടെ ഉടമക്കെതിരെ കേസെടുത്തു

പത്തനംതിട്ട കോഴഞ്ചേരിയില്‍ പേവിഷ ബാധയേറ്റ് 13കാരി മരിച്ച സംഭവത്തില്‍ നായയെ വളർത്തിയ വീട്ടുകാർക്ക് എതിരെ പോലീസ് കേസ് എടുത്തു. നാരങ്ങാനം തറഭാഗം മേപ്പുറത്ത് വിദ്യാഭവനില്‍ തുളസീഭായിക്ക് എതിരെ കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് ആറന്മുള പോലീസ് കേസ് എടുത്തത്. വീട്ടില്‍ വളർത്തിയ…
രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും; 430 വിമാന സര്‍വീസുകള്‍ റദ്ദാക്കി

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും; 430 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത ജാഗ്രതയില്‍. 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. 400 ലേറെ വിമാന സർവീസുകള്‍ റദ്ദാക്കി. അടിയന്തര സാഹചര്യം മനസിലാക്കി പല വിമാനത്താവളങ്ങളുടെയും പ്രവർത്തനം വ്യോമസേനാ ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും വ്യോമസേനാ ഏറ്റെടുത്തിട്ടുണ്ട്.…
നന്തൻകോട് കൂട്ടക്കൊലയില്‍ വിധി പറയുന്നത് മാറ്റി

നന്തൻകോട് കൂട്ടക്കൊലയില്‍ വിധി പറയുന്നത് മാറ്റി

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകക്കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12-ലേക്കാണ് വിധി പറയാൻ മാറ്റിയത്. തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതി ആറാണ് വിധി പറയുക. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊന്ന കേസില്‍ കേഡല്‍ ജെൻസൻ രാജയാണ് ഏകപ്രതി. ഏപ്രില്‍…
ലാഹോറില്‍ ഒന്നിലധികം സ്ഫോടന ശബ്ദം; സ്‌ഫോടനം നടന്നത് വോള്‍ട്ടണ്‍ എയര്‍ഫീല്‍ഡിന് സമീപം

ലാഹോറില്‍ ഒന്നിലധികം സ്ഫോടന ശബ്ദം; സ്‌ഫോടനം നടന്നത് വോള്‍ട്ടണ്‍ എയര്‍ഫീല്‍ഡിന് സമീപം

പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലൊന്നായ ലാഹോറില്‍ തുടർച്ചയായ സ്ഫോടനങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ വാള്‍ട്ടണ്‍ റോഡ് പരിസരത്താണ് വ്യാഴാഴ്ച രാവിലെ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതെന്നാണ് വിവരം. Utter chaos in Lahore after drone strike at…
സുഹൃത്തുക്കളോടൊപ്പം വെളളച്ചാട്ടം കാണാനെത്തി; കോഴിക്കോട് 21കാരൻ മുങ്ങിമരിച്ചു

സുഹൃത്തുക്കളോടൊപ്പം വെളളച്ചാട്ടം കാണാനെത്തി; കോഴിക്കോട് 21കാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: പതങ്കയം വെളളച്ചാട്ടത്തില്‍ വീണ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി റമീസാണ് (21) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം വെളളച്ചാട്ടത്തില്‍ കുളിക്കാനെത്തിയതായിരുന്നു റമീസ്. അഞ്ച് ബൈക്കുകളിലായി പത്ത് പേരാണ് കടലുണ്ടിയില്‍ നിന്ന് കോഴിക്കോട് എത്തിയത്. തുടർന്ന്…