സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ 13 കാരനെ പൂനെയില്‍ നിന്നും തിരിച്ചെത്തിച്ചു

സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ 13 കാരനെ പൂനെയില്‍ നിന്നും തിരിച്ചെത്തിച്ചു

കോഴിക്കോട്: കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളില്‍ നിന്നും ഒളിച്ചോടിപ്പോയ ബീഹാര്‍ സ്വദേശിയായ പതിമൂന്നുകാരനെ പൂനെയില്‍ നിന്നും തിരിച്ചെത്തിച്ചു. ഒളിച്ചോടിപ്പോയി എട്ട് ദിവസത്തിന് ശേഷം പൂനെയില്‍ നിന്നാണ് കഴിഞ്ഞ ദിവസം കുട്ടിയെ കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഒരു ഹോട്ടലില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു…
സൊമാറ്റോയിലും കൂട്ടപ്പിരിച്ചുവിടല്‍; മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് 600 ജീവനക്കാരെ

സൊമാറ്റോയിലും കൂട്ടപ്പിരിച്ചുവിടല്‍; മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് 600 ജീവനക്കാരെ

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയില്‍ കൂട്ടപ്പിരിച്ചുവിടല്‍. ജോലി നല്‍കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് 600 കസ്റ്റമര്‍ സപ്പോര്‍ട്ട് അസോസിയേറ്റുകളെ പിരിച്ചുവിട്ടത്. ഭക്ഷ്യ വിതരണത്തില്‍ വെല്ലുവിളികള്‍ നേരിടുന്നതും അനുബന്ധ സ്ഥാപനമായ ബ്ലിങ്കിറ്റില്‍ വർധിച്ച്‌ വരുന്ന നഷ്ടമാവുമാണ് പിരിച്ചുവിടുന്നതിനുള്ള കാരണമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.…
വഖഫ് ഭേദഗതി ബില്‍; ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കുമെന്ന് പ്രകാശ് കാരാട്ട്

വഖഫ് ഭേദഗതി ബില്‍; ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കുമെന്ന് പ്രകാശ് കാരാട്ട്

ചെന്നൈ: വഖഫ് ബില്‍ ചര്‍ച്ചയില്‍ സിപിഐഎം എംപിമാര്‍ പങ്കെടുക്കും. എംപിമാരോട് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചതായി സിപിഐഎം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞു. ചര്‍ച്ചയില്‍ നിന്ന് മാറി നില്‍ക്കുന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി പോയിട്ടില്ല. എംപിമാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ല. പകരം പാര്‍ലമെന്‍റിലെ ചര്‍ച്ചയില്‍…
ഐബി ഉദ്യോഗസ്ഥയുടെ മരണം; യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം

ഐബി ഉദ്യോഗസ്ഥയുടെ മരണം; യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം

കോട്ടയം: ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംത്തിന്റെ ആരോപണം. ഇതിന്റെ തെളിവുകള്‍ പോലീസിന് കൈമാറിയതായും സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചുവെന്നും കുടുംബം പറയുന്നു. ഓഫീസിലും മലപ്പുറത്തെ വീട്ടിലും തിരച്ചില്‍…
രണ്ടര വയസുകാരി തോട്ടില്‍ വീണ് മരിച്ചു

രണ്ടര വയസുകാരി തോട്ടില്‍ വീണ് മരിച്ചു

എറണാകുളം വടക്കൻ പറവൂരില്‍ രണ്ടര വയസുകാരി തോട്ടില്‍ വീണ് മരിച്ചു. പറവൂർ ചെട്ടിക്കാട് സ്വദേശി ജോഷി, ജാസ്മിൻ ദമ്പതികളുടെ മകള്‍ ജൂഹിയാണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടില്‍ വീണാണ് കുട്ടി മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. കുട്ടി തോട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിന്…
എന്തുതരം ഭാഷയാണ് ഉപയോഗിക്കുന്നത്; സൂരജ് പാലക്കാരന് സുപ്രീം കോടതിയുടെ വിമര്‍ശനം

എന്തുതരം ഭാഷയാണ് ഉപയോഗിക്കുന്നത്; സൂരജ് പാലക്കാരന് സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: യൂട്യൂബര്‍ സൂരജ് പാലക്കാരനെതിരായ പോക്‌സോ കേസിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനായിരുന്നു കേസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൂരജ് പാലാക്കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടിയുണ്ടായത്. കടയ്ക്കാവൂർ പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലാണ്…
ഒമ്പത് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഒമ്പത് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി മാഞ്ഞൂറാണ് സംഭവം. കണ്ടാറ്റുപാടം സ്വദേശിനിയായ അമിത സണ്ണിയാണ് ആത്മഹത്യ ചെയ്തത്. അമിതയുടെ ഭർത്താവ് അഖില്‍ മാനുവലുമായുള്ള വാക്കുതർക്കമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് എത്തി അന്വേഷണം…
ജിം സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസ്; ഒരു പ്രതി കൂടി പിടിയില്‍

ജിം സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസ്; ഒരു പ്രതി കൂടി പിടിയില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ ഒരു പ്രതി കൂടി പിടിയില്‍. കുതിരപ്പന്തി സ്വദേശി സോനുവിനെയാണ് ആലപ്പുഴയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കുള്ള 4 പേർ പിടിയിലായി. ഒന്നാം പ്രതിയായ അലുവ അതുല്‍,…
പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിധി തിവാരി

പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിധി തിവാരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്‌എസ് ഓഫീസര്‍ നിധി തിവാരിയെ നിയമിച്ചു. നിധി തിവാരിക്ക് പുറമേ വിവേക് കുമാർ, ഹാർദിക് സതീഷ്ചന്ദ്ര ഷാ എന്നിവരും പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരാണ്. ഉത്തര്‍പ്രദേശിലെ മെഹ്‌മുര്‍ഗഞ്ജ് സ്വദേശിനിയാണ് നിധി. പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലാണ്…
കേരളത്തിലേക്ക് എംഡിഎംഎ കടത്തി; നൈജീരിയൻ സ്വദേശി അറസ്റ്റില്‍

കേരളത്തിലേക്ക് എംഡിഎംഎ കടത്തി; നൈജീരിയൻ സ്വദേശി അറസ്റ്റില്‍

കൊല്ലം: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശി പിടിയില്‍. അഗ്ബെദോ സോളമൻ (29)കാരനെയാണ് കൊല്ലം ഇരവിപുരം പോലീസ് ഡല്‍ഹിയില്‍ എത്തി പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയില്‍ നിന്നാണ് ഇയാളെക്കുറിച്ച്‌ വിവരം ലഭിച്ചത്. തുടർന്ന് ഇരവിപുരം സിഐ രാജീവും സംഘവും…