താനൂരിലെ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു

താനൂരിലെ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു

മലപ്പുറം: താനൂരില്‍ നിന്ന് കാണാതാകുകയും മുംബൈയില്‍ കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനപ്രകാരമാണ് പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് അയച്ചത്. പരീക്ഷയ്ക്ക് ഹാജരാകാനുള്ള സൗകര്യങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. സംഭവത്തില്‍…
മെത്താഫെറ്റാമിനുമായി മലയാളി വിദ്യാര്‍ഥി കോയമ്പത്തൂരില്‍ പിടിയില്‍

മെത്താഫെറ്റാമിനുമായി മലയാളി വിദ്യാര്‍ഥി കോയമ്പത്തൂരില്‍ പിടിയില്‍

കോയമ്പത്തൂര്‍: മെത്താഫെറ്റാമിനുമായി മലയാളി വിദ്യാര്‍ഥി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. കായംകുളം സ്വദേശി എസ്.മുഹമ്മദ് സിനാന്‍ (19) ആണ് പിടിയിലായത്. 150 ഗ്രാം മെത്താഫെറ്റാമിനാണ് ഇയാളില്‍നിന്ന് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിയിലേക്ക് പോയ ഐലന്‍റ് എക്‌സ്പ്രസിലാണ് ഇയാള്‍ കോയമ്പത്തൂരിലെത്തിയത്. പോലീസ് ചോദ്യം…
താമരശേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി തൃശൂരില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

താമരശേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി തൃശൂരില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: താമരശേരിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിനി ബന്ധുവായ യുവാവിനൊപ്പം തൃശ്ശൂരിലെ ലോഡ്ജിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് പതിമൂന്നുകാരിയെ കാണാതായത്. ഇതിന് ശേഷം പതിനാലാം തീയതിയാണ് തൃശൂർ കെ.എസ്.ആ‍ർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജില്‍…
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഇന്ത്യൻ സർക്കാർ ഉയർന്ന അപകടസാധ്യതയുള്ള മുന്നറിയിപ്പ് നല്‍കി. ക്രോമിലെ നിങ്ങളുടെ ഡാറ്റ അപകടത്തിലാക്കാൻ സാധ്യതയുള്ള സുരക്ഷാ പിഴവുകളെക്കുറിച്ച്‌ സർക്കാർ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. സൈബർ ഭീഷണികളില്‍ നിന്ന് സുരക്ഷിതരായിരിക്കാൻ ഉപയോക്താക്കള്‍ ഉടൻ തന്നെ അവരുടെ ക്രോം ബ്രൗസറുകള്‍ അപ്‌ഡേറ്റ്…
ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയില്‍ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുപ്പുന്ന സ്വദേശി അഖില്‍ പി ശ്രീനിവാസനാണ് (30) മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് ദാരുണസംഭവമുണ്ടായത്. കൊടുപ്പുന്നയില്‍ കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖില്‍. ഇതിനിടെയാണ് മിന്നലേറ്റത്. എടത്വയിലെ…
സംസ്ഥാനത്ത് ലഹരി വ്യാപനം; ഉന്നതതലയോഗം വിളിച്ച്‌ മുഖ്യമന്ത്രി

സംസ്ഥാനത്ത് ലഹരി വ്യാപനം; ഉന്നതതലയോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലഹരിവിരുദ്ധനടപടികള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ഈ മാസം 24 ന് നടക്കും. മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ യോഗത്തില്‍ പോലീസും…
എഴുത്തുകാരന്‍ എ കെ പുതുശ്ശേരി അന്തരിച്ചു

എഴുത്തുകാരന്‍ എ കെ പുതുശ്ശേരി അന്തരിച്ചു

കൊച്ചി: സാഹിത്യകാരന്‍ എ.കെ പുതുശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു. എറണാകുളത്ത് വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 90ല്‍ അധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്‌ടി റെഡ്യാർ ആൻഡ് സണ്‍സിലെ ഉദ്യോഗസ്ഥനായിരുന്നു. തേനരുവി, എസ്ടിആർ സചിത്രകഥ (കുട്ടികളുടെ മാസികകള്‍) എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. ഭാര്യ:…
ഡോക്കിങ് വിജയകരം; ക്രൂ 10 നാലംഗ സംഘം ബഹിരാകാശ നിലയത്തില്‍

ഡോക്കിങ് വിജയകരം; ക്രൂ 10 നാലംഗ സംഘം ബഹിരാകാശ നിലയത്തില്‍

നിശ്ചയിച്ചതിലും കൂടുതല്‍ കാലം അന്താരാഷ്‌ട്ര ബഹരികാശ നിലയത്തില്‍ (ISS) തങ്ങേണ്ടി വന്ന നാസയുടെ ഗവേഷകരായ സുനിത വില്യംസിനെയും ബുച്ച്‌ വില്‍മോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട ക്രൂ-10 വിക്ഷേപണം വിജയകരം. പുതിയ സംഘം എത്തിയതോടെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് ഉള്‍പ്പെടെയുള്ള…
താമരശ്ശേരിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി

താമരശ്ശേരിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി. പെരുമ്പള്ളി ചോലക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ നിദയെയാണ് (13) കാണാതായത്. മാര്‍ച്ച്‌ പതിനൊന്നാം തീയതി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്ന് രാവിലെ ഒമ്പത് മണിക്ക് സ്‌കൂളിലേക്ക്…
പേസ്റ്റ് രൂപത്തിലുള്ള എലിവിഷമെടുത്ത് പല്ലുതേച്ചു; മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

പേസ്റ്റ് രൂപത്തിലുള്ള എലിവിഷമെടുത്ത് പല്ലുതേച്ചു; മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്‌: പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച്‌ പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയില്‍ താമസിക്കുന്ന നേഹ റോസാണ് മരിച്ചത്. കഴിഞ്ഞ 21 നാണ് കുട്ടി അബദ്ധത്തില്‍ എലിവിഷം കഴിച്ചത്. തുടർന്ന് കോട്ടത്തറ ആശുപത്രിയിലും തിരുവനന്തപുരം ശ്രീചിത്രയിലും ചികിത്സയിലായിരുന്നു.…