അധ്യാപകന്‍റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്‍റെ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ചു‌

അധ്യാപകന്‍റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്‍റെ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ചു‌

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി എം കെ നാസറിനാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ…
വിടചൊല്ലി നാട്; കൂട്ടുകാരികള്‍ക്ക് ഒരുമിച്ച്‌ അന്ത്യനിദ്ര

വിടചൊല്ലി നാട്; കൂട്ടുകാരികള്‍ക്ക് ഒരുമിച്ച്‌ അന്ത്യനിദ്ര

പാലക്കാട്‌: പനയമ്പാടത്ത് അപകടത്തില്‍ മരിച്ച നാലു പെണ്‍കുട്ടികളുടെയും ഖബറടക്കം തുപ്പനാട് ജുമാ മസ്ജിദില്‍ നടന്നു. അടുത്തടുത്തായി തയാറാക്കിയ നാലു ഖബറുകളിലാണ് പെണ്‍കുട്ടികളെ അടക്കിയത്. പാലക്കാട് ജില്ലാ ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. എട്ടര…
ജമ്മു കശ്മീരില്‍ സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

ജമ്മു കശ്മീരില്‍ സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സൈനിക ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയായിരുന്നു. ഹവല്‍ദാര്‍ ഇന്ദേഷ് കുമാര്‍ ആണ് മരിച്ചത്. മഞ്ചകോട്ട് ഏരിയയിലെ അഞ്ജന്‍വാലി ഗ്രാമത്തിലെ ക്യാമ്ബില്‍ ഡ്യൂട്ടിയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. ജീവനൊടുക്കിയതിന് പിന്നിലെ…
ചിന്മയ് കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷയിലെ ആവശ്യം കോടതി തള്ളി

ചിന്മയ് കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷയിലെ ആവശ്യം കോടതി തള്ളി

ഹിന്ദു പുരോഹിതനും ഇസ്കോണ്‍ മുൻ അംഗവുമായ ചിന്മയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരിയുടെ മോചനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച മൂന്ന് ഹർജികളും തള്ളി ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് കോടതി. ചിന്മയ് ദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളാണ് തള്ളിയത്. ഹർജി സമർപ്പിച്ച സുപ്രീംകോടതി അഭിഭാഷകൻ…
കാബൂളില്‍ സ്ഫോടനം; താലിബാൻ മന്ത്രി കൊല്ലപ്പെട്ടു

കാബൂളില്‍ സ്ഫോടനം; താലിബാൻ മന്ത്രി കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ താലിബാൻ സർക്കാറിലെ മന്ത്രി കൊല്ലപ്പെട്ടു. അഭയാർഥി കാര്യ മന്ത്രി ഖലീലുർറഹ്മാൻ ഹഖാനി ആണ് കൊല്ലപ്പെട്ടത്. അഭയാർഥി കാര്യമന്ത്രാലയത്തിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. കാബൂളില്‍ നടന്ന ചാവേർ സ്ഫോടനത്തില്‍ താലിബാൻ ഖലീല്‍ റഹ്മാൻ ഹഖാനി കൊല്ലപ്പെട്ടതായി ആഭ്യന്തര…
ഷാന്‍ വധക്കേസ്; നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

ഷാന്‍ വധക്കേസ്; നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 ആര്‍എസ്‌എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്. അതേസമയം കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍…
ക്ഷേത്രക്കുളത്തില്‍ മുങ്ങി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ക്ഷേത്രക്കുളത്തില്‍ മുങ്ങി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഉള്ളൂർ തുറുവിയ്ക്കല്‍ ശ്രീ ധർമശാസ്താ ക്ഷേത്രക്കുളത്തില്‍ മുങ്ങി രണ്ടുപേർക്ക് ദാരുണാന്ത്യം. ഒരാള്‍ രക്ഷപ്പെട്ടു. പോറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർമാരായ ഇവർ മൂന്നുപേരും പതിനൊന്നു മണിയോടെയാണ് കുളത്തില്‍ കുളിക്കാനിറങ്ങിയത്. ആഴം കൂടുതലായതിനാല്‍ ആളുകള്‍ കുളിക്കാനിറങ്ങാതിരിക്കാൻ കുളത്തിന്…
പരിപാടിക്കായി വിളിച്ചുവരുത്തി, നടനെ തട്ടിക്കൊണ്ടുപോയി; ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരപീഡനം

പരിപാടിക്കായി വിളിച്ചുവരുത്തി, നടനെ തട്ടിക്കൊണ്ടുപോയി; ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരപീഡനം

ലഖ്‌നൗ: സിനിമാ-സീരിയല്‍ നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയിരുന്നുവെന്ന പരാതിയുമായി നടന്റെ ബിസിനസ് പാർട്നർ രംഗത്ത്. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയപ്പോഴായിരുന്നു സംഭവമെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബിസിനസ് പാർട്നർ ശിവം യാദവ് പറയുന്നു. സ്ത്രീ 2, വെല്‍കം എന്നീ സിനിമകളില്‍ ശ്രദ്ധേയമായ…
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എം തിവാരി അന്തരിച്ചു

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എം തിവാരി അന്തരിച്ചു

ന്യൂഡൽഹി: സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ഡല്‍ഹി മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ എം തിവാരി (70) അന്തരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ചൊവ്വാഴ്ച സിപിഐ എം ഗാസിയാബാദ് ജില്ലാ കമ്മിറ്റി ഓഫീസിലും ബുധനാഴ്ച രാവിലെ…
കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസ് അബൂബക്കറിന്റെ ശിക്ഷ 8 വര്‍ഷമാക്കി കുറച്ചു

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസ് അബൂബക്കറിന്റെ ശിക്ഷ 8 വര്‍ഷമാക്കി കുറച്ചു

കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കറിന് ജയില്‍ ശിക്ഷയില്‍ രണ്ടുവർഷത്തെ ഇളവ് നല്‍കി ഹൈക്കോടതി. പത്തുവ‍ർഷത്തെ തടവിനാണ് വിചാരണക്കോടതി റിയാസ് അബൂബക്കറിനെ ശിക്ഷിച്ചത്. കൊച്ചിയിലെ എൻ ഐ എ കോടതി വിധിച്ച പത്തുവർഷത്തെ തടവ് ശിക്ഷയാണ്…