രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട്: യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിജയാഘോഷത്തിനിടെ എ.ഐ.സി.സി അംഗം പി.സി. വിഷ്ണുനാഥ് എം.എല്‍.എക്ക് ദേഹാസ്വാസ്ഥ്യം. പാലക്കാട് ബസ്റ്റാന്‍റ് പരിസരത്തെത്തിയ റോഡ്ഷോക്കിടെയാണ് സംഭവം. പ്രവർത്തകരെ യു.ഡി.എഫ് നേതാക്കള്‍ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് വിഷ്ണുനാഥ് തലകറങ്ങി വീണത്. റോഡ്ഷോക്കിടെ പ്രവർത്തകർക്കായി അദ്ദേഹം പാട്ടുപാടിയിരുന്നു.…
ജനവാസ കേന്ദ്രത്തിലെത്തിയ കടുവയ്ക്ക് നേരെ ആക്രമണം; ഒരു കണ്ണിന്‍റെ കാഴ്ച പോയി, തലച്ചോറിന് ക്ഷതം; 9 പേര്‍ അറസ്റ്റില്‍

ജനവാസ കേന്ദ്രത്തിലെത്തിയ കടുവയ്ക്ക് നേരെ ആക്രമണം; ഒരു കണ്ണിന്‍റെ കാഴ്ച പോയി, തലച്ചോറിന് ക്ഷതം; 9 പേര്‍ അറസ്റ്റില്‍

ദിസ്പൂർ: അസമില്‍ ജനവാസ കേന്ദ്രത്തിനടുത്തുള്ള കുറ്റിക്കാട്ടില്‍, കടുവയെക്കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ കല്ലും ഇഷ്ടികയും എറിഞ്ഞു. ഇതോടെ പെണ്‍കടുവയുടെ ഒരു കണ്ണിന്‍റെ കാഴ്ചശക്തി നഷ്ടമാകുകയും കടുവയുടെ തലച്ചോറിന് ക്ഷതം സംഭവിക്കുകയും ചെയ്തു. മാത്രമല്ല മൂക്കിലൂടെ രക്തസ്രാവമുണ്ടായി. മൂന്ന് വയസ്സുള്ള റോയല്‍ ബംഗാള്‍ കടുവയ്ക്ക്…
മത്സ്യബന്ധന ബോട്ടും അന്തര്‍വാഹിനിയും കൂട്ടിയിടിച്ചു; 2 പേരെ കാണാനില്ല

മത്സ്യബന്ധന ബോട്ടും അന്തര്‍വാഹിനിയും കൂട്ടിയിടിച്ചു; 2 പേരെ കാണാനില്ല

ന്യൂഡൽഹി: നാവിക സേനയുടെ അന്തർവാഹിനിയും മത്സ്യബന്ധനം ബോട്ടും കൂട്ടിയിടിച്ച്‌ രണ്ടു പേരെ കാണാതായി. ഗോവൻ തീരത്താണ് അപകടമുണ്ടായത്. മത്സ്യബന്ധന ബോട്ടില്‍ 13 പേരാണുണ്ടായിരുന്നത്. 11 പേരെ രക്ഷപ്പെടുത്തി. കാണാതായ രണ്ടു പേർക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കപ്പലുകളും വിമാനങ്ങളും തെരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്.…
എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എൻ എന്‍ പിള്ള അന്തരിച്ചു. 100 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിനുശേഷം ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക്…
മുൻ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ജോണ്‍ പ്രെസ്കോട്ട് അന്തരിച്ചു

മുൻ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ജോണ്‍ പ്രെസ്കോട്ട് അന്തരിച്ചു

ലണ്ടൻ: ബ്രിട്ടന്റെ മുൻ ഉപ പ്രധാനമന്ത്രി ആയിരുന്ന ജോണ്‍ പ്രെസ്‌കോട്ട് അന്തരിച്ചു. ഏറെ നാളുകളായി അല്‍ഷിമേഴ്സ് രോഗ ബാധിതനായി കെയർ സെന്ററില്‍ കഴിയുകയായിരുന്നു ജോണ്‍ പ്രെസ്‌കോട്ട്. മുൻ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്ന പ്രെസ്കോട്ട് 1997 ലെ പൊതുതിരഞ്ഞെടുപ്പില്‍ ലേബറിൻ്റെ വൻ തകർച്ചയ്ക്ക്…
സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരുക്ക്

സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരുക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ടോയ്‌ലറ്റില്‍ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരുക്ക്. ആദ്യം ജനറല്‍ ആശുപത്രിയിലേക്കും ഇവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഇവരെ പ്രവേശിപ്പിച്ചു. അവസ്ഥ ഗുരുതരമായതോടെ ഇപ്പോള്‍ കിംസ് ആശുപത്രിയിലേക്ക് മാറ്റി. തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥയ്‌ക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്‌ക്ക് 12…
ജയിൽ ചപ്പാത്തിയ്ക്ക് വില കൂടുന്നു; വില കൂട്ടുന്നത് 13 വര്‍ഷത്തിന് ശേഷം

ജയിൽ ചപ്പാത്തിയ്ക്ക് വില കൂടുന്നു; വില കൂട്ടുന്നത് 13 വര്‍ഷത്തിന് ശേഷം

കോഴിക്കോട്: ജയില്‍ ചപ്പാത്തിക്ക് ഇന്ന് മുതല്‍ വില കൂടും. ഒരു രൂപയാണു കൂട്ടുന്നത്. നിലവില്‍ ഒരു ചപ്പാത്തിക്ക് രണ്ടു രൂപയാണ്. ഇതു മൂന്നായി ഉയരും. പത്തെണ്ണത്തിന്‍റെ പാക്കറ്റിന്‍റെ വില ഇരുപതു രൂപയില്‍ നിന്ന് മുപ്പതായി വര്‍ധിക്കും. തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍…
കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി

തൃശൂര്‍: കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ 20 വയസുകാരിയെ കണ്ടെത്തി. തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് കാണാതായ ഐശ്വര്യയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 നാണ് കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിനിയായ ഇരുപതുകാരി ഐശ്വര്യ വീട്ടീല്‍ നിന്ന് പോയത്. മകളെ…
കരുനാഗപ്പള്ളിയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി

കരുനാഗപ്പള്ളിയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി

കൊല്ലം: ആലപ്പാട് നിന്ന് കാണാതായ ഇരുപതുകാരിക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാർഥിനിയായ ഐശ്വര്യ അനിലിനെയാണ് കാണാതായത്. സംഭവത്തില്‍ കരുനാഗപ്പളളി പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച രാവിലെ 9.30ന് മകള്‍ വീട്ടില്‍…
സഹകരണ സംഘത്തില്‍ 34 കോടിയുടെ തിരിമറി: ഒളിവിലായിരുന്ന പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍

സഹകരണ സംഘത്തില്‍ 34 കോടിയുടെ തിരിമറി: ഒളിവിലായിരുന്ന പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെല്‍ഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനകുമാരൻ നായർ(62) മരിച്ച നിലയില്‍. കാട്ടാക്കട അമ്പൂരി – തേക്ക് പാറ എന്ന സ്ഥലത്തുള്ള സ്വന്തം റിസോർട്ടിന് പുറകിലാണ് ഇദ്ദേഹത്തെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനന്റെ ഉടമസ്ഥതയില്‍ രണ്ട്…