കേരളത്തില്‍ ഇന്നും പരക്കെ മഴ; രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്

കേരളത്തില്‍ ഇന്നും പരക്കെ മഴ; രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്

കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മറാത്തവാഡയ്ക്ക് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെയും ഈ ജില്ലകളിൽ ഓറഞ്ച്…
ചൊവ്വാഴ്ച കേരളത്തിൽ വിവിധയിടങ്ങളില്‍ സൈറണ്‍ മുഴങ്ങും

ചൊവ്വാഴ്ച കേരളത്തിൽ വിവിധയിടങ്ങളില്‍ സൈറണ്‍ മുഴങ്ങും

നാളെ കേരളത്തിൽ പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നടക്കും. 85 സൈറണുകളാണ് ചൊവ്വാഴ്ച പരീക്ഷിക്കുന്നത്. വിവിധ ജില്ലകളില്‍ സൈറണുകള്‍ വെച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.…
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പറഞ്ഞതെല്ലാം കള്ളം, കേസില്‍ മൊഴിമാറ്റി യുവതി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പറഞ്ഞതെല്ലാം കള്ളം, കേസില്‍ മൊഴിമാറ്റി യുവതി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മലക്കംമറിഞ്ഞ് പരാതിക്കാരി. പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നുവെന്നും പരാതിക്കാരി വെളിപ്പെടുത്തി. സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് രാഹുല്‍ തന്നെ മർദിച്ചതെന്ന കാര്യങ്ങളടക്കം കള്ളമാണെന്നും വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി.…
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

ജൂണ്‍ 12 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍, ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് (ജൂണ്‍…
തൃശൂരിലെ തമ്മിലടി: ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ രാജിവച്ചു

തൃശൂരിലെ തമ്മിലടി: ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ രാജിവച്ചു

തൃശൂർ: കെ മുരളീധരന്റെ തോല്‍വിക്കു പിന്നാലെ തൃശൂർ ഡിസിസി ഓഫീസിലുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവച്ചു. കെ.പി.സി.സി നിർദേശത്തെ തുടർന്നാണ് രാജി. ഡിസിസിയിൽ ചേർന്ന നേതൃയോഗത്തിനു ശേഷമാണ് രാജിവെച്ചത്. യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്ന് എം.പി വിൻസന്റും രാജിവച്ചു. തൃശൂർ…
സീബ്രാ ലൈനില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച്‌ സ്വകാര്യ ബസ്; ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി

സീബ്രാ ലൈനില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച്‌ സ്വകാര്യ ബസ്; ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂള്‍ വിദ്യാർഥിനിയെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിനയെ അമിത വേഗതയില്‍ വന്ന ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിലാണ് അപകടം. സംഭവത്തില്‍ ഡ്രൈവർക്കെതിരെ…
ചക്രവാതച്ചുഴി; കേരളത്തിൽ ഇന്നും മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട്

ചക്രവാതച്ചുഴി; കേരളത്തിൽ ഇന്നും മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മറാത്താവാഡക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് മാത്രമല്ല അടുത്ത 4 ദിവസം കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മിതമായ/ ഇടത്തരം മഴയ്‌ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഇന്ന്…
കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍?; സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മന്ത്രിസഭയിലേക്കെന്ന് സൂചന

കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍?; സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മന്ത്രിസഭയിലേക്കെന്ന് സൂചന

ന്യൂഡൽഹി: ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് സൂചന. തൃശ്ശൂർ നിയുക്ത എം.പി. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോർജ് കുര്യനും മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന സൂചന പുറത്തുവരുന്നത്. രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തിൽ…
അങ്കമാലിയില്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവം; തീപിടിത്തത്തിന് കാരണം എസിയില്‍ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നി​ഗമനം

അങ്കമാലിയില്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവം; തീപിടിത്തത്തിന് കാരണം എസിയില്‍ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നി​ഗമനം

കൊച്ചി: അങ്കമാലിയിൽ നാലം​ഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വില്ലനായത് എസിയെന്ന് നി​ഗമനം. എസിയിൽ നിന്നുള്ള ​ഗ്യാസ് ലീക്കാണ് തീപിടുത്തത്തിനുള്ള കാരണം എന്നാണ് കരുതുന്നത്. കൂടാതെ മുറിയിലെ വയറിങ്ങിലും ചി പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട് നൽകും.…
വരും മണിക്കൂറുകളിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; ജാഗ്രത നിർ‌ദേശം

വരും മണിക്കൂറുകളിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; ജാഗ്രത നിർ‌ദേശം

തിരുവനന്തപുരം: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, തൃശൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ…