ഇടുക്കിയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

ഇടുക്കിയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

ഇടുക്കി (IDUKKI) ജില്ലയില്‍ കനത്ത മഴയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. പൂച്ചപ്രയിലും കുളപ്പറത്തുമുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു വീടുകള്‍ക്ക് നേരിയ കേടുപാട് സംഭവിച്ചു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഏക്കർ കണക്കിന് കൃഷി നശിച്ചു. വലിയ പാറക്കല്ലുകള്‍ ജനവാസ മേഖലയിലേക്ക് ഉരുണ്ടെത്തിയതായും…
കണ്ണൂരിൽ ഓട്ടോയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

കണ്ണൂരിൽ ഓട്ടോയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

കണ്ണൂരിൽ (KANNUR) തലശ്ശേരി- മാഹി ബൈപ്പാസില്‍ വാഹനാപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളൂര്‍ സ്വദേശി മുത്തുവാണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസില്‍ ഈസ്റ്റ് പള്ളൂര്‍ സിഗ്നലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ബൈപ്പാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ അമിത വേഗതയിലെത്തി കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

KERALA, LATEST NEWS, ACCIDENT

ടി-20 ലോകകപ്പ്; സന്നാഹ മത്സരം ഇന്ന്

ടി-20 ലോകകപ്പ്; സന്നാഹ മത്സരം ഇന്ന്

ടി-20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരം ഇന്ന്. മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ടീമിനൊപ്പം ചേരാന്‍ വൈകി എന്നതിനാല്‍ വിരാട് കോഹ്ലി ഇന്ന് കളിക്കില്ല. പകരം ഇന്ന്…
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

സിനിമ സീരിയല്‍ സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു. 54 വയസായിരുന്നു. മൂവാറ്റുപുഴയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കലാഭവൻ മണി നായകനായ ലോകനാഥന്‍ ഐഎഎസ്, രാമരാവണന്‍, സ്വന്തം ഭാര്യ സിന്ദാബാദ്, മൈ ഡിയര്‍…
കെജ്രിവാൾ പുറത്തിറങ്ങി; ആഘോഷമാക്കി പ്രവർത്തകർ

കെജ്രിവാൾ പുറത്തിറങ്ങി; ആഘോഷമാക്കി പ്രവർത്തകർ

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്നും മോചിതനായി. തീഹാർ ജയിലിലെ നാലാം നമ്പർ ഗേറ്റിലൂടെയാണ് കെജ്രിവാൾ പുറത്തേക്കിറങ്ങിയത്. ജയിൽപരിസരത്ത് സംഘടിച്ച ആം ആദ്മി പ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം, ഏകാധിപത്യത്തിനെതിരേ…
ബെംഗളൂരുവിൽ തേങ്ങയുടെ വിലയിൽ വർധനവ്

ബെംഗളൂരുവിൽ തേങ്ങയുടെ വിലയിൽ വർധനവ്

ബെംഗളൂരു: ബെംഗളൂരുവിൽ തേങ്ങയുടെ വിലയിൽ വൻ വർധന. 25 മുതൽ 35 രൂപയ്ക്ക് വിറ്റിരുന്ന തേങ്ങയ്ക്ക് 50 രൂപയാണ് ഇപ്പോൾ വില. ആവശ്യക്കാർ കൂടുന്നതാണ് വില വർധനയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് നാളികേര വ്യാപാരികൾ പറഞ്ഞു. പ്രതികൂല കാലാവസ്ഥ നാളികേര ഉത്പാദനത്തെ…
കനത്ത മഴ; ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ട 17 വിമാനങ്ങൾ തിരിച്ചുവിട്ടു

കനത്ത മഴ; ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ട 17 വിമാനങ്ങൾ തിരിച്ചുവിട്ടു

ബെംഗളൂരു: കനത്ത മഴ പെയ്തതിനെ തുടർന്ന് ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ട 17 വിമാനങ്ങൾ തിരിച്ചുവിട്ടു. മഴ പെയ്തതോടെ വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ വെള്ളം കയറുകയും യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ലാൻഡിംഗ് സ്ട്രിപ്പ് രാത്രി 9.35 നും 10.29 നും ഇടയിൽ…