മെട്രോ സ്റ്റേഷന് സമീപം പുലിയെ കണ്ടെത്തി

മെട്രോ സ്റ്റേഷന് സമീപം പുലിയെ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു റൂറലിലെ മല്ലസാന്ദ്ര കനകപുര റോഡിലെ തലഘട്ടപുര മെട്രോ സ്റ്റേഷൻ സമീപത്തെ തടി ഫാക്ടറിക്കുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സ്കൂൾ ഉൾപ്പെടെയുള്ള പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ടത്. പിന്നാലെ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസേന തിരച്ചിൽ ഊർജ്ജിതമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരും പുള്ളിപ്പുലി…
റോഡരികില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ പുലി

റോഡരികില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ പുലി

പാലക്കാട്: റോഡരികില്‍ തലയ്ക്ക് ഗുരുതമായി പരുക്കേറ്റ നിലയില്‍ പുലിയെ കണ്ടെത്തി. പാലക്കാട് നെല്ലിയാമ്പതിയിലാണ് പുലിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള പോബ്സണ്‍ റോഡരികില്‍ ഉച്ചക്ക് 2 മണിയോടെയാണ് പുലിയെ പരിക്കേറ്റ നിലയില്‍ കണ്ടത്. കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടപടി…
വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ അകത്ത് പൂട്ടിയിട്ടു; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ അകത്ത് പൂട്ടിയിട്ടു; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ അകത്ത് പൂട്ടിയിട്ട് ദമ്പതികൾ. ജിഗനിയിലെ കുന്ത്ലു റെഡ്ഡി ലേഔട്ടിലാണ് സംഭവം. വെങ്കട്ടെഷ് - ലക്ഷ്മി ദമ്പതികളുടെ വീട്ടിലാണ് പുലി കയറിയത്. വീടിന്റെ ഗേറ്റ് തുറന്നുകിടന്നതിനാൽ പുലി അകത്തേക്ക് കയറുകയായിരുന്നു. വീട്ടിൽ വെച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ്…
ചാലക്കുടിയില്‍ ഇറങ്ങിയ പുലിയെ മയക്കുവെടിവയ്ക്കും

ചാലക്കുടിയില്‍ ഇറങ്ങിയ പുലിയെ മയക്കുവെടിവയ്ക്കും

ചാലക്കുടി നഗരത്തില്‍ ഇറങ്ങിയ പുലിയെ മയക്കുവെടിവയ്ക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്‍റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച ചാലക്കുടി പുഴയോട് ചേർന്ന ഭാഗത്ത് പുലിയെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേർന്നത്.…
കാസറഗോഡ് കൊളത്തൂരില്‍ രണ്ടാമത്തെ പുലിയും പിടിയില്‍

കാസറഗോഡ് കൊളത്തൂരില്‍ രണ്ടാമത്തെ പുലിയും പിടിയില്‍

കാസറഗോഡ്: കൊളത്തൂരില്‍ വീണ്ടും പുള്ളിപ്പുലി കൂട്ടില്‍ കുടുങ്ങി. കൊളത്തൂർ നിടുവോട്ടെ എ. ജനാർദനന്റെ റബർ തോട്ടത്തില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ബുധനാഴ്ച രാവിലെ പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഏകദേശം അഞ്ചുവയസുള്ള ആണ്‍പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്. ഫെബ്രുവരി 23-ന് രാത്രിയും ഇതേസ്ഥലത്തെ…
മാണ്ഡ്യയിൽ ഭീതി പരത്തിയ പുള്ളിപ്പുലി പിടിയിൽ

മാണ്ഡ്യയിൽ ഭീതി പരത്തിയ പുള്ളിപ്പുലി പിടിയിൽ

ബെംഗളൂരു: മാണ്ഡ്യയിൽ ഭീതി പരത്തിയ പുള്ളിപ്പുലി പിടിയിൽ. മാണ്ഡ്യ മഡ്‌ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രാമവാസികൾക്കിടയിൽ ഭീതി പരത്തിയിരുന്ന പുള്ളിപ്പുലിയാണ് കെണിയിൽ കുടുങ്ങിയത്. വയലുകൾക്ക് സമീപം പുള്ളിപ്പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിന് പിന്നാലെ ഗ്രാമവാസികൾ വനം വകുപ്പിൽ വിവരമറിയിക്കുകയായിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ കുറച്ചു…
മൈസൂരുവില്‍ പുള്ളിപ്പുലി പിടിലായി

മൈസൂരുവില്‍ പുള്ളിപ്പുലി പിടിലായി

ബെംഗളൂരു: മൈസൂരുവില്‍ പുള്ളിപ്പുലികൂട്ടിലായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ മൈസൂരുവിലെ നോട്ട് മുദ്രാൻ പ്രൈവറ്റ് ലിമിറ്റഡ് പരിസരത്ത് കണ്ടെത്തിയ പുള്ളിപ്പുലിയാണ് ഇന്നലെ വനംവകുപ്പിന്റെ കൂട്ടിലകപ്പെട്ടത് രണ്ടാഴ്ച മുൻപാണ് പരിസരത്തുള്ള സി.സി.ടി.വി. ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. തുടർന്ന് വനം…
പുരയിടത്തില്‍ പുലിയുടെ ജഡം

പുരയിടത്തില്‍ പുലിയുടെ ജഡം

കോട്ടയം: പുരയിടത്തില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. മുണ്ടക്കയം കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പൊതുകത്ത് പി കെ ബാബുവിന്റെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് ചത്ത പുലിയെ കണ്ടെത്തിയത്. ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. സ്ഥലത്ത് വനപാലകരെത്തി പരിശോധന…
പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; സി.സി.ടി.വി കാമറയിൽ പതിഞ്ഞു, സ്ഥിരീകരിച്ച് വനംവകുപ്പ്

പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; സി.സി.ടി.വി കാമറയിൽ പതിഞ്ഞു, സ്ഥിരീകരിച്ച് വനംവകുപ്പ്

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ണാർമലയിലെ ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞു. തിങ്കളാഴ്ച രാത്രി 10.25നാണ് കാമറയിൽ പുലി കടന്നുപോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പുലിയുടെ സാന്നിധ്യം  വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മാനത്തുമംഗലം- കാര്യാവട്ടം ബൈപാസ് റോഡിൽ…
കാസറഗോഡ് വീട്ടുവളപ്പിലെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി

കാസറഗോഡ് വീട്ടുവളപ്പിലെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി

കാസറഗോഡ്: കാസര്‍ഗോഡ് പുലിയെ ചത്തനിലയില്‍ കണ്ടെത്തി. അഡൂരിലെ വീട്ടുവളപ്പിലെ കിണറ്റിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ വീട്ടുവളപ്പിലെ കിണറിലാണ് രാവിലെ ചത്ത പുലിയെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. മൂന്ന്…