വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം; കബനിഗിരിയിൽ ആടിനെ കൊന്നു

വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം; കബനിഗിരിയിൽ ആടിനെ കൊന്നു

വയനാട്: കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം.ഒരു ആടിനെ പുലി കടിച്ചുകൊന്നു.പനച്ചിമറ്റത്തിൽ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. ഒരാടിന് കടിയേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയാണ് പുലി ആടുകളെ ആക്രമിച്ചത്. ഇന്നലെ സുൽത്താൻ ബത്തേരി ന​ഗ​ര​ത്തി​ൽ മൈ​സൂ​ർ റോ​ഡി​ൽ കോ​ട്ട​ക്കു​ന്നി​ൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പുതുശേരിയിൽ…
മലപ്പുറം കാളികാവില്‍ പുലി കടിച്ചു കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം കാളികാവില്‍ പുലി കടിച്ചു കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ നാട്ടുകാർ അറിയിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ​ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിം​ഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്ന് പുലര്‍ച്ചെ കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം.…
ചാലക്കുടിയിൽ പുലി വളര്‍ത്തുനായയെ ആക്രമിച്ചു

ചാലക്കുടിയിൽ പുലി വളര്‍ത്തുനായയെ ആക്രമിച്ചു

ചാലക്കുടി: ജനവാസമേഖലയിലിറങ്ങിയ പുലി വളര്‍ത്തു നായയെ ആക്രമിച്ചു. അന്നനാട് കുറവക്കാടവിലെ അമ്മിണിയമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 10.30ന് പുലിയെത്തിയത്. നായ കുരയ്ക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോള്‍ വളര്‍ത്തുനായെ പുലി ആക്രമിക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ ബഹളം വച്ചതോടെ പുലി ഓടിമറഞ്ഞു.…
കാസറഗോഡ് വട്ടംതട്ടയില്‍ ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ പുലി ചാടി

കാസറഗോഡ് വട്ടംതട്ടയില്‍ ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ പുലി ചാടി

കാസറഗോഡ് : കാസറഗോഡ് വട്ടംതട്ടയില്‍ ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ പുലി ചാടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം  ദമ്പതിമാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. അമയിലെ ഗൃഹപ്രവേശനചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടി. രാഘവൻ, എ. ശോഭന എന്നിവർ സഞ്ചരിച്ച വാഹനത്തിന്…
വയനാട്ടില്‍ പുലിയുടെ ആക്രമണം; യുവാവിന് പരുക്ക്

വയനാട്ടില്‍ പുലിയുടെ ആക്രമണം; യുവാവിന് പരുക്ക്

വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണത്തിൽ യുവാവിന് പരുക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിനാണ് പരുക്കേറ്റത്. 12 മണിയോടെയാണ് സംഭവം. വിനീതിനെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരുക്ക് ​ഗുരുതരമല്ല. റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയാണ് വിനീത്.…
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അമ്പതുകാരി മരിച്ചു

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അമ്പതുകാരി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അമ്പതുകാരി മരിച്ചു. ഞായറാഴ്ച വൈകീട്ട് നെലമംഗല ഗൊല്ലറഹട്ടിയിലെ കമ്പളുവിലാണ് സംഭവം. കരിയമ്മയാണ് മരിച്ചത്. വീടിനടുത്തുള്ള കൃഷിയിടത്തിൽ പുല്ല് വെട്ടാൻ പോയപ്പോഴായിരുന്നു ഇവരെ പുലി ആക്രമിച്ചത്. പുള്ളിപ്പുലികൾ പതിവായി കാണപ്പെടുന്ന വനത്തോട് ചേർന്നാണ് ഇവരുടെ കൃഷിയിടം. കഴിഞ്ഞ…
അമ്മയ്‌ക്കൊപ്പം നടന്നുവരികയായിരുന്ന ആറു വയസ്സുകാരിയെ പുലി ആക്രമിച്ച്‌ കൊലപ്പെടുത്തി

അമ്മയ്‌ക്കൊപ്പം നടന്നുവരികയായിരുന്ന ആറു വയസ്സുകാരിയെ പുലി ആക്രമിച്ച്‌ കൊലപ്പെടുത്തി

തമിഴ്‌നാട്: വാല്‍പ്പാറയില്‍ കേരള - തമിഴ്നാട് അതിർത്തിയില്‍ ആറ് വയസുകാരിയെ പുലി ആക്രമിച്ച്‌ കൊലപ്പെടുത്തി. ജാർഖണ്ഡ് സ്വദേശികളുടെ മകള്‍ അപ്സര ഖാത്തൂൻ ആണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം പോകുന്നതിനിടെ കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുകയായിരുന്നു. ഉഴേമല എസ്റ്റേറ്റില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.…
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40കാരിക്ക് ദാരുണാന്ത്യം

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40കാരിക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40കാരിക്ക് ദാരുണാന്ത്യം. പുണെയിലെ ജുന്നാൽ വനമേഖലയിലാണ് സംഭവം. കരിമ്പിൻ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന സുജാതയാണ് മരിച്ചത്. ഇരയാണെന്ന് കരുതി പുലി സ്ത്രീയെ ആക്രമിക്കുകയായിരുന്നു. മൃതദേഹം 100 മീറ്ററോളം വലിച്ചുകൊണ്ട് പോവുകയും ചെയ്തു. മാർച്ച് മുതൽ പുലിയുടെ ആക്രമണം രൂക്ഷമാണ്…