അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ലോകായുക്ത റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബെംഗളൂരു ഉൾപ്പെടെ വിവിധയിടങ്ങളിൽ ലോകായുക്ത റെയ്ഡ്. ബെംഗളൂരു, ബെളഗാവി, ചിത്രദുർഗ, റായ്ച്ചൂർ, ബാഗൽകോട്ട് എന്നിവിടങ്ങളിലെ സർക്കാർ ഓഫിസുകളിലാണ് റെയ്ഡ് നടന്നത്. ബെളഗാവി ലോകായുക്ത എസ്പി ഹനമന്തരായയുടെ നേതൃത്വത്തിൽ ജില്ലയിലെ അനിഗോൾ, ഹരുഗേരി, ബെല്ലാദ് ബാഗേവാഡി…
ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; ലോകായുക്ത സ്വമേധയാ കേസെടുത്തു

ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; ലോകായുക്ത സ്വമേധയാ കേസെടുത്തു

ബെംഗളൂരു: ബെള്ളാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിഐഎംഎസ്) ആശുപത്രിയിലെ മാതൃമരണവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് ലോകായുക്ത. ആരോഗ്യ കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, ഡ്രഗ്സ് കൺട്രോളർ, കർണാടക മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ എംഡി, ബിംസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ…
അഴിമതി ആരോപണം; സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

അഴിമതി ആരോപണം; സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും, ഓഫിസുകളിലുമായി ലോകായുക്ത റെയ്ഡ്. കോലാര്‍, തുമകുരു, ബെംഗളൂരു, മാണ്ഡ്യ തുടങ്ങിയ ജില്ലകളിലാണ് റെയ്‌ഡ്. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ലോകായുക്ത ഇടപെടല്‍. 25ഓളം സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്‌തിട്ടുണ്ട്. ചിക്കബല്ലാപുരിൽ മൈൻസ് ആൻഡ്…
അനധികൃത സ്വത്ത് സമ്പാദന കേസ്; മന്ത്രി സമീർ അഹ്മദിന് ലോകായുക്ത നോട്ടീസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; മന്ത്രി സമീർ അഹ്മദിന് ലോകായുക്ത നോട്ടീസ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മന്ത്രി ബി. സെഡ്. സമീർ അഹ്മദിന് ലോകായുക്ത നോട്ടീസ് അയച്ചു. ഡിസംബർ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജറാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതേ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും മന്ത്രിക്കെതിരെ അന്വേഷണം നടത്തിയിരുന്നു. കൂടുതൽ…
അനധികൃത ഖനനം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനൊരുങ്ങി സർക്കാർ

അനധികൃത ഖനനം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃത ഖനനം നടത്തിയ പത്ത് സ്ഥാപനങ്ങൾക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം (എസ്ഐടി) രൂപീകരിക്കും. കേസിൽ എസ്ഐടി സംഘത്തെ നിയോഗിക്കാൻ സർക്കാർ ലോകായുക്തയോട് ആവശ്യപ്പെട്ടു. കമ്പനികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നതാണ് ആവശ്യം. ഇതോടൊപ്പം സിബിഐ അന്വേഷിക്കാൻ വിസമ്മതിച്ച ആറ് വ്യത്യസ്ത…
അനധികൃത സ്വത്ത് സമ്പാദനം; ഒമ്പത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനം; ഒമ്പത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഒമ്പത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്. ബെളഗാവി, ഹാവേരി, ദാവൻഗെരെ, കലബുർഗി, മൈസൂരു, രാമനഗര, ധാർവാഡ് ഉൾപ്പെടെയുള്ള ജില്ലകളിലെ 40ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ശ്രീനിവാസ് (ഡെപ്യൂട്ടി ഡയറക്ടർ ഹാവേരി വനിതാ ശിശുക്ഷേമ…
കെട്ടിടം തകർന്ന സംഭവം; ലോകായുക്ത സ്വമേധയാ കേസെടുത്തു

കെട്ടിടം തകർന്ന സംഭവം; ലോകായുക്ത സ്വമേധയാ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് എട്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ലോകായുക്ത. കരാറുകാരനും കെട്ടിട ഉടമയും ബെംഗളൂരു കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ അനന്തര ഫലമാണ് ദുരന്തമെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ലോകായുക്ത ജസ്റ്റിസ്…
ഗ്രാമപഞ്ചായത്തുകളിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് 16 കോടിയുടെ ക്രമക്കേട്

ഗ്രാമപഞ്ചായത്തുകളിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് 16 കോടിയുടെ ക്രമക്കേട്

ബെംഗളൂരു: ബെംഗളൂരുവിലെ ഗ്രാമപഞ്ചായത്തുകളിൽ ലോകായുക്ത നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. 16 കോടിയിലധികം രൂപയുടെ വസ്തുനികുതിയിലും കുടിശ്ശികയിലുമാണ് ക്രമക്കേട് കണ്ടെത്തിയത്. ദസനപുര, അടകമാരനഹള്ളി ഗ്രാമപഞ്ചായത്തുകളിലാണ് ഓഗസ്റ്റ് ആദ്യവാരം ലോകായുക്ത ജസ്റ്റിസ് ബി. എസ്.പാട്ടീലിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്. 2023-24 ലെ…
മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്

മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്താൻ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തയോട് ആവശ്യപ്പെട്ട കോടതി, കേസിൽ എഫ്ഐആർ ഫയൽ ചെയ്യാനും നിർദേശിച്ചു.…
ഭൂമി ഇടപാടിൽ ക്രമക്കേട്; 18 മുഡ ഉദ്യോഗസ്ഥർക്ക് ലോകായുക്ത നോട്ടീസ്

ഭൂമി ഇടപാടിൽ ക്രമക്കേട്; 18 മുഡ ഉദ്യോഗസ്ഥർക്ക് ലോകായുക്ത നോട്ടീസ്

ബെംഗളൂരു: ഭൂമി ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (മുഡ) 18 ഉദ്യോഗസ്ഥർക്ക് ലോകായുക്ത നോട്ടീസ് അയച്ചു. അർഹതപ്പെട്ടവർക്ക് കൊടുക്കുന്നതിനു പകരം സർക്കാർ ഭൂമി ഉന്നത സ്വാധീനമുള്ള വ്യക്തികൾക്ക് ലേഔട്ട് സൈറ്റായി വിട്ടുകൊടുത്തെന്ന പരാതിയിലാണ് നടപടി. 2017ൽ…