ലോസ് ആഞ്ജലിസിൽ കാട്ടുതീ; അഞ്ച് മരണം, മുപ്പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു

ലോസ് ആഞ്ജലിസിൽ കാട്ടുതീ; അഞ്ച് മരണം, മുപ്പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു

ലോസ് ആഞ്ജലിസ്: അമേരിക്കയിലെ ലോസ് ആഞ്ജലിസിൽ കാട്ടുതീയിൽപെട്ട് അഞ്ചുപേർ മരിച്ചു. 10,600 ഏക്കറോളം സ്ഥലത്ത് കാട്ടുതീ പടർന്നു പിടിച്ചതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ചമുതൽ പടരുന്ന കാട്ടുതീയിൽ  അഗ്നിരക്ഷാസേനാംഗങ്ങളുൾപ്പെടെ ഒട്ടേറെപ്പേർക്ക് ഗുരുതര പൊള്ളലേറ്റു. വീടുകളുൾപ്പെടെ ആയിരത്തിലേറെ കെട്ടിടങ്ങൾ കത്തിനശിച്ചു. 2.2 ലക്ഷം വീടുകളിൽ വൈദ്യുതിനിലച്ചു.…