ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച്‌ മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ…
മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ; മാസ്ക് ധരിക്കണം, ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം

മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ; മാസ്ക് ധരിക്കണം, ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം

മലപ്പുറം: ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്ത് പൊതു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ ഉത്തരവ്. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. പക്ഷികളും വവ്വാലുകളും മറ്റു ജീവികളും കടിച്ച…
ഓടിക്കൊണ്ടിരിക്കെ ബഡ്‌സ് സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ഓടിക്കൊണ്ടിരിക്കെ ബഡ്‌സ് സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

മലപ്പുറം: പൊന്നാനിയില്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാർഥികളുമായി പോകുമ്പോഴായിരുന്നു ബസിന് തീപിടിച്ചത്. അലങ്കാര്‍ തീയറ്ററിന് സമീപം ദേശീയ പാതയ്ക്കരികില്‍ വെച്ചായിരുന്നു അപകടം. സംഭവത്തില്‍ ആർക്കും പരിക്കില്ല. വാഹനത്തിൻ്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നതാണ് ആദ്യം ശ്രദ്ധയില്‍പെട്ടത്. ഡ്രൈവറുടെ അവസരോചിതമായ…
മലപ്പുറത്ത് നാലു പേർക്ക് മലമ്പനി; രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാന തൊഴിലാളിയും

മലപ്പുറത്ത് നാലു പേർക്ക് മലമ്പനി; രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാന തൊഴിലാളിയും

പൊന്നാനി: മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്ക് മലമ്പനി രോഗ ബാധ സ്ഥിരീകരിച്ചു. പൊന്നാനിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കും നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒഡീഷയില്‍ നിന്നുള്ള തൊഴിലാളിയാണ് ഇയാള്‍. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ നിന്ന് ചികിത്സ തേടിയ…
ഡിപ്പോയില്‍ ഓട്ടോ നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തു; കെഎസ്‌ആര്‍ടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം

ഡിപ്പോയില്‍ ഓട്ടോ നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തു; കെഎസ്‌ആര്‍ടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം

കെഎസ്‌ആർടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം. മലപ്പുറത്ത് പെരിന്തല്‍മണ്ണ കെഎസ്‌ആർടിസി ഡിപ്പോയിലായിരുന്നു സംഭവം. എറണാകുളത്തേക്ക് പോകേണ്ട ബസിലെ ഡ്രെെവറായ സുനിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. സുനില്‍ രാവിലെ ബസ് എടുക്കുന്നതിനായി എത്തിയപ്പോള്‍ അതിന് പുറകിലായി ഓട്ടോറിക്ഷ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അബ്ദുല്‍ റഷീദിന്റെതാണ് ഓട്ടോ.…
ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം മുണ്ടുപറമ്പ് മച്ചിങ്ങല്‍ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. വളമംഗലം സ്വദേശി പുത്തന്‍പുരക്കന്‍ ശ്രീധരന്റെ മാരുതി റിറ്റ്സ് കാറിനാണ് തീ പിടിച്ചത്. വാഹനത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തീ പടര്‍ന്നത് കണ്ട…
മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

മലപ്പുറം: അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ (15), അഭിനനന്ദ (12) എന്നിവരാണ് മരിച്ചത്. കുനിയിൽ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണാണ് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ്…
പ്ലസ്‌ വണ്‍ പ്രവേശന പ്രതിസന്ധി തുടരുന്നു; മലപ്പുറത്ത് ഇനിയും വേണം പതിനായിരം സീറ്റ്

പ്ലസ്‌ വണ്‍ പ്രവേശന പ്രതിസന്ധി തുടരുന്നു; മലപ്പുറത്ത് ഇനിയും വേണം പതിനായിരം സീറ്റ്

സംസ്ഥനത്ത് പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു. സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. മലപ്പുറത്തെ 16, 881 അപേക്ഷകരും ഇതില്‍ ഉള്‍പ്പെടും. പാലക്കാട് - 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരുണ്ട്. 16,881 അപേക്ഷകർ മലപ്പുറത്തുണ്ടെങ്കിലും 6937 സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്.…
മലപ്പുറം ജില്ലയില്‍ നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് ഷിഗല്ലയുടെ രോഗലക്ഷണങ്ങള്‍. ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മലപ്പുറം ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിൻ(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുറച്ചു ദിവസം മുമ്പ് ഒരു ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു.…