അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

അസം: അസമിൽ പത്ത് മാസം പ്രായമായ കുഞ്ഞിന് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. സാധാരണ പരിശോധനക്കിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ആശങ്കക്ക് വകയില്ലെന്നും ആശുപത്രിയിലെ സീനിയർ ഡോക്ടർ അറിയിച്ചു. ജലദോഷ ലക്ഷണങ്ങളോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ…
ഖനിയിൽ അകപ്പെട്ട എട്ട് തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഖനിയിൽ അകപ്പെട്ട എട്ട് തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഗുവാഹത്തി: അസമിലെ ഖനിയില്‍ അകപ്പെട്ട തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഖനിയിലെ ജലനിരപ്പ് കുറച്ചു കൊണ്ടാണ് തിരച്ചിൽ നടക്കുന്നത്. ജലനിരപ്പ് പൂര്‍ണ്ണമായി കുറയ്ക്കാനാകാത്താണ് നിലവിലെ പ്രതിസന്ധി. തൊഴിലാളികള്‍ ജീവനോടെയുണ്ടോ എന്നകാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. എട്ടു പേരാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നത്. അസമിലെ ദിമാ ഹസാവോ…
തെലങ്കാനയിൽ കിങ്ഫിഷറും ഹൈനകനും ഇനിയില്ല; വിതരണം നിർത്താനൊരുങ്ങി യുണൈറ്റഡ് ബ്രൂവറീസ്

തെലങ്കാനയിൽ കിങ്ഫിഷറും ഹൈനകനും ഇനിയില്ല; വിതരണം നിർത്താനൊരുങ്ങി യുണൈറ്റഡ് ബ്രൂവറീസ്

ഹൈദരാബാദ്: തെലങ്കാനയിലുടനീളം കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ വിതരണം നിർത്തുന്നുവെന്ന് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ്. തെലങ്കാന സർക്കാർ റീട്ടെയ്ൽ ബിയർ വില കൂട്ടുന്നതിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നിർമാതാക്കളുടെ തീരുമാനം. വർധിപ്പിച്ച നികുതിക്ക് അനുസരിച്ച് റീട്ടെയ്ൽ ബിയർ വില ഉയർത്താൻ യുണൈറ്റഡ് ബ്രൂവറീസ്…
ലിവ്- ഇൻ പങ്കാളിയെ കൊന്ന് മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചു; യുവാവ് അറസ്റ്റിൽ

ലിവ്- ഇൻ പങ്കാളിയെ കൊന്ന് മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചു; യുവാവ് അറസ്റ്റിൽ

ഭോപ്പാൽ: ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി 10 മാസം ഫ്രിഡ്ജിൽ സൂക്ഷിച്ചയാൾ പിടിയിൽ. ഭോപ്പാൽ സ്വദേശി സഞ്ജയ് പാടിദാർ (41) ആണ് പിടിയിലായത്. 35കാരി പ്രതിഭയാണ് കൊല്ലപ്പെട്ടത്. 2024 മാർച്ചിലായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകിട്ട് മുറിയിൽ നിന്ന് ദുർ​ഗന്ധം വമിച്ചതോടെ…
നടി കമലാ കാമേഷ് അന്തരിച്ചു

നടി കമലാ കാമേഷ് അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. നടൻ റിയാസ് ഖാന്റെ ഭാര്യാമാതാവ് കൂടിയാണ് കമല. അമ്മ വേഷങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സ്വഭാവനടിയാണ് കമലാ കാമേഷ്. 80കളിലെ തമിഴ് സിനിമയിൽ…
ആംആദ്മി എംഎൽഎ വെടിയേറ്റ് മരിച്ചു

ആംആദ്മി എംഎൽഎ വെടിയേറ്റ് മരിച്ചു

പഞ്ചാബ്: പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ ​ഗുർപ്രീത് ​ഗോ​ഗി ബസ്സിയാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചയായിരുന്നു സംഭവം. വെടിയേറ്റ ​ഗുർപ്രീതിനെ ദയാനന്ദ് മെഡിക്കൽ കോളേജ് (ഡിഎംസി) ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന്…
തിരുപ്പതി അപകടം; മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചു

തിരുപ്പതി അപകടം; മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചു

ആന്ധ്രാപ്രദേശ്: തിരുപ്പതി അപകടത്തിൽ‌ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ നൽകുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും ടിടിഡി കൂട്ടിച്ചേർത്തു. ആശ്രിതർക്ക്…
ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി; ഡോ.വി.നാരായണന്‍ പുതിയ ചെയര്‍മാന്‍

ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി; ഡോ.വി.നാരായണന്‍ പുതിയ ചെയര്‍മാന്‍

ബെംഗളൂരു: ഐഎസ്ആർഒ തലപ്പത്ത് മാറ്റം. കന്യാകുമാരി സ്വദേശി ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ ചെയർമാനാകും. ജനുവരി 14-ന് സ്ഥാനമേറ്റെടുക്കും. നിലവിൽ എൽപിഎസ്‍സി (ലിക്വി‍ഡ് പ്രൊപ്പൽഷൻ സിസ്റ്റംസ്) മേധാവിയാണ്. നിലവിലെ ചെയർമാൻ എസ്. സോമനാഥിന്റെ കാലാവധി കഴിയുന്നതിനാലാണ് തലപ്പത്ത് മാറ്റം. രണ്ട് വർ‌ഷത്തേക്കാണ്…
ടിബറ്റ്- നേപ്പാൾ‌ അതിർത്തിയിൽ വൻ ഭൂചലനം

ടിബറ്റ്- നേപ്പാൾ‌ അതിർത്തിയിൽ വൻ ഭൂചലനം

നേപ്പാൾ: ടിബറ്റ്- നേപ്പാൾ‌ അതിർത്തിയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പട്ന, ഡൽഹി, സിലി​ഗുരി ഉൾപ്പടെയുള്ള ന​ഗരങ്ങളിലും നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ബം​ഗ്ലാദേശ്, ഭൂട്ടാൻ, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.…
സിന്ധുനദീതട സംസ്‌കാര കാലത്തെ പുരാതന ലിപി വായിക്കുന്നവര്‍ക്ക് എട്ടരക്കോടി നൽകും; സ്റ്റാലിൻ

സിന്ധുനദീതട സംസ്‌കാര കാലത്തെ പുരാതന ലിപി വായിക്കുന്നവര്‍ക്ക് എട്ടരക്കോടി നൽകും; സ്റ്റാലിൻ

ചെന്നൈ: സിന്ധുനദീതട സംസ്‌കാര കാലത്തെ പുരാതന ലിപി വായിക്കുന്നവര്‍ക്ക് എട്ടരക്കോടി രൂപ പാരിതോഷികം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സിന്ധൂനദീതട സംസ്‌കാര കാലത്തെ ലിപി വായിച്ചെടുക്കാന്‍ ഏറെക്കാലമായി ഭാഷാ-ചരിത്ര ഗവേഷകര്‍ ശ്രമിക്കുകയാണ്. അതിനിടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഒരിക്കല്‍ സമ്പന്നമായി…