പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ 16 സുപ്രധാന ബില്ലുകൾ അജൻഡയിലുള്ള പാർമെന്‍റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ഡിസംബർ 25 വരെ 19 ദിവസമാകും സഭ ചേരുന്നത്. വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) 29ന് അന്തിമ…
അദാനിക്ക് കുരുക്ക് മുറുകുന്നു; അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

അദാനിക്ക് കുരുക്ക് മുറുകുന്നു; അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: സോളാർ വൈദ്യുത കരാറുകൾക്കായി 265 മില്യൺ യുഎസ് ഡോളർ (2,200 കോടി രൂപ) കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ അമേരിക്കൻ കോടതിയില്‍ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെയുള്ള കുറ്റപ്പത്രത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഗൗതം…
പ്ലാറ്റ്ഫോമിലെത്തിയിട്ടും ട്രെയിനിന്റെ വാതിൽ തുറക്കാതെ യാത്രക്കാർ കുടുങ്ങി; മാനേജർക്ക് സസ്പെൻഷൻ

പ്ലാറ്റ്ഫോമിലെത്തിയിട്ടും ട്രെയിനിന്റെ വാതിൽ തുറക്കാതെ യാത്രക്കാർ കുടുങ്ങി; മാനേജർക്ക് സസ്പെൻഷൻ

മുംബൈ: മുംബൈയിലെ ദാദർ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെത്തിയിട്ടും ട്രെയിനിന്റെ വാതിൽ തുറക്കാതെ യാത്രക്കാർ കുടുങ്ങി. പ്ലാറ്റ് ​​ഫോമിലുള്ളവർക്ക് ഉള്ളിൽ കയറാനും ട്രയിനിനകത്തെ യാത്രക്കാർക്ക് പുറത്തിറങ്ങാനും സാധിച്ചിരുന്നില്ല. ഇതേതുടർന്ന് ട്രെയിൻ മാനേജരായ ഗോപാൽ ധാകെയെ സെൻട്രൽ റെയിൽവേ സസ്​പെൻഡ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് സംഭവം.…
സൈബർ, ഐടി ഡൊമെയ്ൻ വിദഗ്ധരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സൈന്യം

സൈബർ, ഐടി ഡൊമെയ്ൻ വിദഗ്ധരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സൈന്യം

ന്യൂഡൽഹി: സാങ്കേതികമായി പുരോഗമിച്ചതും യുദ്ധസജ്ജമായതുമായ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇന്ത്യൻ സൈന്യം. സൈബർ ഡൊമെയ്ൻ വിദഗ്ധരെ സേനയുടെ സാധാരണ കേഡറിലേക്ക് ഉൾപ്പെടുത്താനാണ് തീരുമാനം. ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ രാകേഷ് കപൂർ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആഗോള…
മാപ്പ് പറയണം, അല്ലെങ്കിൽ 100 കോടി നൽകണം; രാഹുൽ ഗാന്ധിക്ക്  ബിജെപിയുടെ വക്കീല്‍ നോട്ടീസ്

മാപ്പ് പറയണം, അല്ലെങ്കിൽ 100 കോടി നൽകണം; രാഹുൽ ഗാന്ധിക്ക് ബിജെപിയുടെ വക്കീല്‍ നോട്ടീസ്

മഹാരാഷ്ട്ര: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ. വോട്ട് ചെയ്യാൻ വിനോദ് താവ്ഡെ ജനങ്ങൾക്ക് പണം നൽകിയെന്ന കോൺഗ്രസിന്റെ ആരോപണത്തിലാണ് നോട്ടീസ്. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍…
രാമേശ്വരത്ത് മേഘവിസ്ഫോടനം; മൂന്ന് മണിക്കൂറിൽ പെയ്തത് 362 മില്ലിലിറ്റർ മഴ

രാമേശ്വരത്ത് മേഘവിസ്ഫോടനം; മൂന്ന് മണിക്കൂറിൽ പെയ്തത് 362 മില്ലിലിറ്റർ മഴ

ചെന്നൈ: കനത്ത മഴയിൽ മുങ്ങി തമിഴ്നാട്. രമേശ്വരത്ത് മേഘവിസ്ഫോടനം രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളിൽ രാമേശ്വരത്ത് പെയ്തത് 362 മില്ലിലിറ്റർ മഴയാണ്. പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്കും രൂക്ഷമാണ്. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ വ്യാപക…
ബാബ സിദ്ദിഖിയുടെ മരണം; ലോറൻസ് ബിഷ്ണോയിയുടെ സഹോദരന്‍ അൻമോൾ ബിഷ്‌ണോയി അറസ്റ്റില്‍

ബാബ സിദ്ദിഖിയുടെ മരണം; ലോറൻസ് ബിഷ്ണോയിയുടെ സഹോദരന്‍ അൻമോൾ ബിഷ്‌ണോയി അറസ്റ്റില്‍

ന്യൂഡൽഹി: ഗുണ്ടാത്തലവന്‍ ലോറൻസ് ബിഷ്ണോയിയുടെ സഹോദരന്‍ അൻമോൾ ബിഷ്‌ണോയി അറസ്റ്റില്‍. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് അന്‍മോള്‍ അറസ്റ്റിലായത്. എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിലും സല്‍മാന്‍ ഖാന്‍റെ വീടിന് നേരെ വെടിവയ്‌പ്പുണ്ടായ സംഭവത്തിലും ഇയാള്‍ക്ക് പങ്കുള്ളതായാണ് വിവരം. അന്‍മോള്‍ കാനഡയിൽ താമസിക്കുന്നതായും…
പാകിസ്താൻ പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

പാകിസ്താൻ പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

അഹമ്മദാബാദ്: പാക് സേനയുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്ത പാക്ക് മാരിടൈം ഏജൻസിയുടെ കപ്പലിനെ ഇന്ത്യന്‍ കോസ്റ്റ് ഗാർഡ്…
വായുമലിനീകരണം; ഡൽഹിയിലെ സ്കൂളുകൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസിലേക്ക്

വായുമലിനീകരണം; ഡൽഹിയിലെ സ്കൂളുകൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസിലേക്ക്

ന്യൂഡൽഹി: വായുമലിനീകരണത്തിന്റെ തോത് കണക്കിലെടുത്ത് 9-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളിലെയും ക്ലാസുകൾ തിങ്കളാഴ്ച മുതൽ ഓൺലൈൻ മോഡിലേക്ക് മാറുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. എന്നാൽ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള ഓഫ്‌ലൈൻ ക്ലാസുകൾ സാധാരണ സമയമനുസരിച്ച് തുടരും. ഇനിയൊരു ഉത്തരവ്…
വർഗീയ പ്രചാരണം നടത്തുന്നു; ബിജെപിക്കെതിരെ പരാതി നൽകി കോൺഗ്രസ്

വർഗീയ പ്രചാരണം നടത്തുന്നു; ബിജെപിക്കെതിരെ പരാതി നൽകി കോൺഗ്രസ്

ന്യൂഡൽഹി: പ്രചാരണവേളയിൽ വർഗീയത ഉൾപെടുത്തിയെന്ന് ആരോപിച്ച് ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു (ഇസിഐ) പരാതി നൽകി കോൺഗ്രസ്. ജാർഖണ്ഡിൽ ബിജെപി വർഗീയ ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രചാരണം നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. ബിജെപിക്ക് എതിരെ ഈ ആഴ്‌ച തന്നെ കോൺഗ്രസ് നല്‍കുന്ന…