ഡല്‍ഹി മദ്യനയ അഴിമതി കേസ്‌: കെ കവിതയുടെ ജാമ്യ ഹര്‍ജിയില്‍ വിധി ജൂലൈ ഒന്നിന്

ഡല്‍ഹി മദ്യനയ അഴിമതി കേസ്‌: കെ കവിതയുടെ ജാമ്യ ഹര്‍ജിയില്‍ വിധി ജൂലൈ ഒന്നിന്

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സിബിഐ, ഇഡി കേസുകളില്‍ ബിആർഎസ് നേതാവ് കെ കവിത സമർപ്പിച്ച ജാമ്യാപേക്ഷയില്‍ ജൂലൈ ഒന്നിന് ഡല്‍ഹി ഹൈക്കോടതി വിധി പറയും. എല്ലാവരുടെ ഭാഗത്ത് നിന്നുമുള്ള വാദങ്ങള്‍ കേട്ടശേഷം മെയ് 28 ന് ചേർന്ന ജസ്റ്റിസ് സ്വർണ കാന്ത…
കരസേന മേധാവിയായി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു

കരസേന മേധാവിയായി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു

കരസേന മേധാവിയായി ചുമതലയേറ്റ് ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി. 30 - ാമത് കരസേന മേധാവിയായാണ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുലതലയേറ്റിരിക്കുന്നത്. കരസേനയുടെ ആസ്ഥാനത്ത് വച്ച്‌ നടന്ന ചടങ്ങിലാണ് ഉപേന്ദ്ര ദ്വിവേദി സ്ഥാനം ഏറ്റെടുത്തത്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേന ഉപമേധാവിയായി…
രാജ്‌കോട്ട് വിമാനത്താവളത്തിലെ താത്കാലിക മേല്‍ക്കൂര തകര്‍ന്ന് അപകടം; ഒരാള്‍ മരിച്ചു

രാജ്‌കോട്ട് വിമാനത്താവളത്തിലെ താത്കാലിക മേല്‍ക്കൂര തകര്‍ന്ന് അപകടം; ഒരാള്‍ മരിച്ചു

ഡല്‍ഹി വിമാനത്താവളത്തിന് പുറത്തുള്ള താത്കാലിക മേല്‍ക്കൂര തകര്‍ന്നുവീണ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു ദുരന്തം കൂടി. കനത്ത മഴയെ തുടര്‍ന്ന് രാജ്‌കോട്ട് വിമാനത്താവളത്തിന് പുറത്തുള്ള മേല്‍ക്കൂര തകര്‍ന്നുവീണു. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ടെർമിനലിന് പുറത്തുള്ള പാസഞ്ചർ…
ജെപി നദ്ദയെ രാജ്യസഭാ നേതാവായി നിയമിച്ചു

ജെപി നദ്ദയെ രാജ്യസഭാ നേതാവായി നിയമിച്ചു

ജെപി നദ്ദയെ രാജ്യസഭാ നേതാവായി നിയമിച്ചു. ഉപരിസഭയുടെ 264-ാമത് സമ്മേളനത്തിന്റെ ആദ്യ ദിവസമായ വ്യാഴാഴ്ച ആരോഗ്യമന്ത്രി ജഗത് പ്രകാശാണ് നദ്ദയെ രാജ്യസഭയിലെ സഭാനേതാവായി നിയമിച്ചത്. ജഗത് പ്രകാശ് നദ്ദയെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സിലെ ഹൗസ് ലീഡറായി നിയമിച്ചുവെന്ന് ചെയർമാൻ ജഗ്ദീപ് ധൻഖർ…
വന്ദേഭാരത് എക്സ്പ്രസിന്റെ വേഗത കുറക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ

വന്ദേഭാരത് എക്സ്പ്രസിന്റെ വേഗത കുറക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ

അതിവേഗ ട്രെയിനുകളെന്ന പ്രചാരണത്തോടെ സര്‍വീസ് തുടങ്ങിയ വന്ദേഭാരത്, ഗതിമാന്‍ ഉള്‍പ്പടെയുള്ള ചില പ്രീമിയം ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നു. ചില റൂട്ടുകളില്‍ 160ല്‍ നിന്നും 130 ആക്കി വേഗത കുറക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ഇതുസംബന്ധിച്ച ശുപാര്‍ശ നോര്‍ത്ത്…
ലോക്സഭ സ്പീക്കറായി ഓം ബിര്‍ള വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ലോക്സഭ സ്പീക്കറായി ഓം ബിര്‍ള വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മുന്‍ സ്പീക്കറും ബി.ജെ.പി എം.പിയുമായ ഓം ബിര്‍ളയും പ്രതിപക്ഷ ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷുമാണ് പത്രിക നല്‍കിയത്. ചരിത്രത്തിലാദ്യമായാണ് ലോക്‌സഭ സ്പീക്കര്‍…
ആരോഗ്യസ്ഥിതി മോശം; അതിഷിയെ ആശുപത്രിയിലേക്കു മാറ്റി

ആരോഗ്യസ്ഥിതി മോശം; അതിഷിയെ ആശുപത്രിയിലേക്കു മാറ്റി

രാജ്യതലസ്ഥാനത്തെ ജലക്ഷാമത്തില്‍ പ്രതിഷേധിച്ച്‌ നിരാഹാര സമരം നടത്തിയിരുന്ന മന്ത്രി അതിഷി മർലേനയെ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് അപകടകരമായ നിലയില്‍ താഴ്ന്ന് ആരോഗ്യസ്ഥിതി മോശമായതിനാലാണ് അതിഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്‍എന്‍ജെപി ആശുപത്രിയിലെ ഐസിയുവില്‍ കഴിയുന്ന അതിഷിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ…
മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു

മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു

ബെംഗളൂരു: ഇന്ത്യൻ മുൻ പേസ് ബോളർ ഡേവിഡ് ജോണ്‍സണ്‍ മരിച്ചു. 52-ാം വയസുകാരനായിരുന്ന ഡേവിഡിന്‍റെ അന്ത്യം വ്യാഴാഴ്ച ബെംഗളൂരുവിലായിരുന്നു. അപ്പാർട്ട്മെന്റിന്റെ നാലാംനിലയിലെ ബാല്‍ക്കണയില്‍നിന്ന് വീണതിനെത്തുടർന്നാണ് അന്ത്യമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഡേവിഡ് ജോണ്‍സനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തോട്…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഉയരുന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഉയരുന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഉയരുന്നു. കനത്ത ചൂടിനൊപ്പം ജലക്ഷാമവും രൂക്ഷമാകുകയാണ്. അടുത്ത രണ്ടു ദിവസം കൂടി ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ എഴുപത്തിരണ്ടു മണിക്കൂറിനിടെ ഡല്‍ഹിയില്‍ അഞ്ചുപേരാണ് ഉയർന്ന ചൂടിനെ അതിജീവിക്കാനാവാതെ മരിച്ചത്. ഉഷ്ണതരംഗത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം…
കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം

കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം

കൊല്ലം: ചാത്തന്നൂർ ശീമാട്ടി ജങ്ഷനിൽ നിർത്തിയിട്ട കാർ കത്തി ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിർമാണം നടക്കുന്ന ദേശീയപാതയിലാണു സംഭവം. കല്ലുവാതുക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണിത്. ഞായറാഴ്ച വൈകിട്ട് 6.45നാണ് അപകടമുണ്ടായത്. ചാത്തന്നൂർ ഭാഗത്തുനിന്നു വരികയായിരുന്നു കാർ. ആശുപത്രിക്ക് സമീപം എത്തിയപ്പോൾ…