മണിപ്പൂരിൽ വീണ്ടും പ്രതിഷേധം; ഒരാൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും പ്രതിഷേധം; ഒരാൾ കൊല്ലപ്പെട്ടു

മണിപ്പൂർ: മണിപ്പൂരില്‍ ബസ് യാത്ര പുനരാരംഭിച്ചതിനെതിരെ വൻ പ്രതിഷേധം. ബസ് സര്‍വീസിന് നേരെ കുക്കി സംഘടനകള്‍ നടത്തിയ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരില്‍ ഒരാളായ ലാല്‍ ഗൗതംങ് സിംഗ്‌സിറ്റ് (30) എന്നയാളാണ് കൊല്ലപ്പെട്ടത്. ബസ് സർവീസ് തടഞ്ഞവര്‍ക്കെതിരെ സുരക്ഷാ സേന ലാത്തിച്ചാര്‍ജം…
പാൻ മസാല പരസ്യത്തിൽ അഭിനയിച്ചു; ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ്

പാൻ മസാല പരസ്യത്തിൽ അഭിനയിച്ചു; ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ്

മുംബൈ: പാൻ മസാലയുടെ പരസ്യത്തിൽ തെറ്റായ അവകാശവാദം ഉന്നയിച്ചതിൽ ബോളിവുഡ് നടന്മാർക്കെതിരെ നോട്ടീസ്. ഷാരൂഖ് ഖാൻ, അജയ് ദേവ്​ഗൻ, ‍ടൈ​​ഗർ ഷ്രോഫ് എന്നിവർക്കെതിരെയാണ് പരാതി ലഭിച്ചത്. താരങ്ങളെ ജയ്പൂർ ഉപഭോക്തൃ തർക്ക പരിഹാര സമിതി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. മാർച്ച് 19-ന്…
തെലങ്കാന തുരങ്ക അപകടം; രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ തെർമോസ് കട്ടർ എത്തിച്ചു

തെലങ്കാന തുരങ്ക അപകടം; രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ തെർമോസ് കട്ടർ എത്തിച്ചു

തെലങ്കാന: തെലങ്കാന തുരങ്ക അപകടത്തിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കി. വ്യാഴാഴ്ച വൈകീട്ടോടെ തിരച്ചിലിനായി തെർമോസ് കട്ടർ എത്തിച്ചു. തെലങ്കാനയിലെ നാഗർ കൂർണിലിലെ ശ്രീശൈലം ഇടതുകര കനാൽ ടണൽ തകർന്നാണ് അപകടമുണ്ടായത്. നിലവിൽ എട്ടോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനത്തിന് തടസ്സമായി…
കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരനെ രക്ഷിച്ചു

കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരനെ രക്ഷിച്ചു

ഭോപ്പാൽ: കുഴൽ കിണറിൽ വീണ അഞ്ചു വയസ്സുകാരനെ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ഝലാവറിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് കുഴൽ കിണറിൽ വീണ കുട്ടിയെ എൻഡിആർഎഫ് - എസ്ഡിആർഎഫ് സംഘങ്ങൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്. കളിക്കുന്നതിനിടെയാണ് കുട്ടി കൃഷി സ്ഥലത്തെ കുഴൽ കിണറിൽ വീണത്. രണ്ടുദിവസം…
മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിയ്ക്കുന്ന വീഡിയോ ചിത്രീകരിച്ച് വില്‍ക്കുന്നു; നടപടിയുമായി പോലീസ്

മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിയ്ക്കുന്ന വീഡിയോ ചിത്രീകരിച്ച് വില്‍ക്കുന്നു; നടപടിയുമായി പോലീസ്

ഉത്തർപ്രദേശ്: മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ്. ഇതുവരെ ഇത്തരത്തിലുള്ള 103 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും…
ഉദരസംബന്ധമായ അസുഖം; സോണിയ ഗാന്ധി ആശുപത്രിയില്‍

ഉദരസംബന്ധമായ അസുഖം; സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി ആശുപത്രിയില്‍. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സോണിയയെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗ്യാസ്‌ട്രോ എന്ററോളജി വിദഗ്ധന്‍ ഡോ. സമീരന്‍ നന്‍ഡിയുടെ…
കാറിൽ ബോംബ് വെച്ച് തകർക്കും; ഷിൻഡെയ്ക്ക് വീണ്ടും വധഭീഷണി

കാറിൽ ബോംബ് വെച്ച് തകർക്കും; ഷിൻഡെയ്ക്ക് വീണ്ടും വധഭീഷണി

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെക്ക് വീണ്ടും വധഭീഷണി. ഷിൻഡെയുടെ കാറ് ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി. വ്യാഴാഴ്ച രാവിലെ ഗുർഗാവോണിലെയും ജെ.ഐ മാർഗിലെയും പോലീസ് സ്റ്റേഷനുകളിലും മന്ത്രാലയ കൺ​ട്രോൾ റൂമിലുമാണ് സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടർന്ന് ഷിൻഡെയുടെ…
ജിമ്മിൽ 270 കിലോ ഉയർത്തുന്നതിനിടെ കഴുത്ത് ഒടിഞ്ഞു; ദേശീയ ഭാരോദ്വഹന താരം മരിച്ചു

ജിമ്മിൽ 270 കിലോ ഉയർത്തുന്നതിനിടെ കഴുത്ത് ഒടിഞ്ഞു; ദേശീയ ഭാരോദ്വഹന താരം മരിച്ചു

ജിമ്മിൽ 270 കിലോ ഉയർത്തുന്നതിനിടെ കഴുത്ത് ഒടിഞ്ഞതിനെ തുടർന്ന് ദേശീയ ഭാരോദ്വഹന താരം മരിച്ചു. രാജസ്ഥാനിലെ ബികാനറിലെ ജിമ്മിലാണ് 17കാരിയായ ദേശീയ പവർ പവർലിഫ്റ്റിംഗിൽ സ്വർണം നേടിയ യാഷ്തിക ആചാര്യ മരിച്ചത്. 270 കിലോ ഉയർത്തുന്നതിനിടെ ബാലൻസ് തെറ്റി വെയിറ്റ് ബാർ…
യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ അശ്ലീല പരാമർശങ്ങളെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. മന്ത്രി ആശിഷ് ഷെലാറിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക വകുപ്പിനെ വിഷയത്തിൽ അന്വേഷണം നടത്താൻ സർക്കാർ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. പിന്നാലെ മന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പിൽ വിളിച്ചുചേർത്ത യോഗത്തിനു…
സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന ശേഷം ജവാന്‍ ജീവനൊടുക്കി

സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന ശേഷം ജവാന്‍ ജീവനൊടുക്കി

മണിപ്പൂർ: മണിപ്പൂരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ജവാന്‍ ജീവനൊടുക്കി. കേന്ദ്ര റിസര്‍വ് പോലീസ് സേനയില്‍ ഹവില്‍ദാറായ സഞ്ജയ് കുമാറാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇംഫാല്‍ ലാഫെല്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വ്യാഴാഴ്ച രാത്രി 8.20ഓടെ ആയിരുന്നു സംഭവം.…