Posted inKERALA LATEST NEWS
ഉത്രാടപ്പാച്ചിലില്‍ നാട്; ഇന്ന് ഒന്നാം ഓണം
ഇന്ന് ഉത്രാടം. മലയാളികള്‍ മനസ്സറിഞ്ഞ് ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. ഓണപ്പൂക്കളെമൊരുക്കാനും സദ്യവട്ടങ്ങളും പുത്തനുടുപ്പുകളും വാങ്ങാനുമുളള ഓട്ടപ്പാച്ചിലിലാണ് എല്ലാവരും. നേരത്തെ സദ്യവട്ടങ്ങള്‍ക്ക് വാങ്ങാൻ മറന്ന സാധനങ്ങളും, പൂക്കളം തീർക്കാനുള്ള പൂക്കളുമെല്ലാം വാങ്ങുന്നത് ഇന്നാണ്. ചിലർ ഓണക്കോടിയെടുക്കുന്നതും ഈ ദിവസത്തിലാണ്. അതുകൊണ്ട് തന്നെ വലിയ തിരക്കാണ്…




