ഓപറേഷൻ സിന്ദൂർ: മുന്നൂറോളം വിദ്യാർഥികൾ ഡല്‍ഹിയിലെ കേരള ഹൗസിലെത്തി

ഓപറേഷൻ സിന്ദൂർ: മുന്നൂറോളം വിദ്യാർഥികൾ ഡല്‍ഹിയിലെ കേരള ഹൗസിലെത്തി

ന്യഡൽഹി: ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂനിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന മുന്നൂറോളം വിദ്യാർഥികൾ ഡൽഹിയിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര -സംസ്ഥാന യൂനിവേഴ്സിറ്റികളിൽ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചയുമായാണ് കേരള ഹൗസിലും…
ഓപ്പറേഷൻ സിന്ദൂർ; കാണ്ഡഹാര്‍ വിമാന റാഞ്ചലിന്‍റെ മുഖ്യ സൂത്രധാരൻ കൊടും ഭീകരൻ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു

ഓപ്പറേഷൻ സിന്ദൂർ; കാണ്ഡഹാര്‍ വിമാന റാഞ്ചലിന്‍റെ മുഖ്യ സൂത്രധാരൻ കൊടും ഭീകരൻ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: പാക് ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ജയ്‌ഷെ മുഹമ്മദിന്റെ കൊടും ഭീകരൻ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൾ റൗഫ്. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരൻ കൂടിയായ അബ്ദുൾ…
ഓപ്പറേഷന്‍ സിന്ദൂരില്‍ 100 തീവ്രവാദികള്‍ കൊല്ലപ്പെട്ടു; സര്‍വകക്ഷിയോഗത്തില്‍ കാര്യങ്ങള്‍ വിവരിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂരില്‍ 100 തീവ്രവാദികള്‍ കൊല്ലപ്പെട്ടു; സര്‍വകക്ഷിയോഗത്തില്‍ കാര്യങ്ങള്‍ വിവരിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ നടത്തിയ ഇന്ത്യ സൈനിക ആക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ സായുധസേനകളെ രാഷ്ട്രീയനേതാക്കള്‍ ഒറ്റക്കെട്ടായി…
ഓപ്പറേഷൻ സിന്ദൂർ; കർണാടകയിലെ തീരദേശ ജില്ലകളിൽ സുരക്ഷ ശക്തമാക്കി

ഓപ്പറേഷൻ സിന്ദൂർ; കർണാടകയിലെ തീരദേശ ജില്ലകളിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കാശ്മീർ (പിഒജെകെ) എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന്, കർണാടകയിലെ തീരദേശ ജില്ലകളിലും സുരക്ഷ ശക്തമാക്കി. തീരദേശ സുരക്ഷാ പോലീസും ഇന്ത്യൻ കോസ്റ്റ് ഗാർഡും അതീവ ജാഗ്രതയിലാണ്. സുരക്ഷാ…
സൈന്യത്തിന്റെ ധൈര്യത്തിന് അഭിവാദ്യം; ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് കർണാടക മുഖ്യമന്ത്രി

സൈന്യത്തിന്റെ ധൈര്യത്തിന് അഭിവാദ്യം; ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ സൈന്യത്തിന്റെ നടപടിയെ പുകഴ്ത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കൃത്യസമയത്ത് ഉചിതമായ നടപടിയാണ് ഇന്ത്യ നടത്തിയത് എന്നും സേനയുടെ അസാധാരണ ധൈര്യത്തിന് അഭിവാദ്യമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. പഹൽ​ഗാമിൽ നടന്ന…
ഓപറേഷന്‍ സിന്ദൂര്‍; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ സര്‍വകക്ഷി യോഗം

ഓപറേഷന്‍ സിന്ദൂര്‍; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ സര്‍വകക്ഷി യോഗം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ നാളെ പാര്‍ലിമെന്റില്‍ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക. ഓപറേഷന്‍ സിന്ദൂരിന്റെ ഭാഗമായ രാജ്യത്തെ സേനകളെ പ്രധാനമന്തി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി…
സായുധ സേനക്ക് അഭിനന്ദനം; അഭിമാന നിമിഷമെന്നും ഭീകരരുടെ ലക്ഷ്യങ്ങൾ തകർക്കാനായെന്നും പ്രധാനമന്ത്രി

സായുധ സേനക്ക് അഭിനന്ദനം; അഭിമാന നിമിഷമെന്നും ഭീകരരുടെ ലക്ഷ്യങ്ങൾ തകർക്കാനായെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒമ്പത് ഭീകര ക്യാമ്പുകളിൽ കൃത്യതയോടെ ആക്രമണം നടത്താൻ സാധിച്ചെന്നും അതിനാൽ ഭീകരരുടെ ലക്ഷ്യങ്ങൾ തകർക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സേന സ്തുത്യര്‍ഹമായ ജോലിയാണ് ചെയ്തത്. നമ്മുടെ സൈന്യത്തെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.…
സൈന്യത്തിന് നിർദേശം നൽകി പാക് പ്രധാനമന്ത്രി; പാകിസ്ഥാനിൽ റെഡ് അലർട്ട്, സജ്ജമായിരിക്കാൻ ആശുപത്രികൾക്ക് അറിയിപ്പ്

സൈന്യത്തിന് നിർദേശം നൽകി പാക് പ്രധാനമന്ത്രി; പാകിസ്ഥാനിൽ റെഡ് അലർട്ട്, സജ്ജമായിരിക്കാൻ ആശുപത്രികൾക്ക് അറിയിപ്പ്

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരായ നടപടിക്ക് പാക് സൈന്യത്തിന് പൂർണ അധികാരം നൽകിയെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ്. പാകിസ്ഥാനിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്ക്  സര്‍ക്കാര്‍ നിർദേശവും നൽകി. ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക്…
ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’: ചരിത്രമെഴുതി വിംഗ് കമാൻഡര്‍ വ്യോമിക സിംഗും കേണല്‍ സോഫിയ ഖുറേഷിയും

ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’: ചരിത്രമെഴുതി വിംഗ് കമാൻഡര്‍ വ്യോമിക സിംഗും കേണല്‍ സോഫിയ ഖുറേഷിയും

ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാനിലെ 9 ഭീകരരുടെ കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഓപറേഷൻ സിന്ദൂറിന്‍റെ സൈനിക നടപടികള്‍ വിശദീകരിച്ചുകൊണ്ട് കര-നാവിക- വ്യോമ സേന സംയുക്തമായി ഇന്ന് വാർത്താ സമ്മേളനം വിളിച്ചു ചേർത്തു. വിദേശകാര്യ…
രാജ്യത്ത് കനത്ത ജാഗ്രത; 10 വിമാനത്താവളങ്ങള്‍ അടച്ചു, ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

രാജ്യത്ത് കനത്ത ജാഗ്രത; 10 വിമാനത്താവളങ്ങള്‍ അടച്ചു, ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജമ്മു കശ്മീരിലടക്കം സജ്ജമാക്കിയതും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലും രാജ്യതലസ്ഥാനത്തും കൂടുതൽ കരസേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ജമ്മു…