പാലക്കയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്‌: പാലക്കയം വട്ടപ്പാറയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി വിജയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആരംഭിച്ച തിരച്ചിലില്‍ വെള്ളച്ചാട്ടത്തിലെ കുഴിയിലകപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച ഉച്ചയോടു കൂടി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിജയ് പാലക്കയത്തുള്ള വട്ടപ്പാറ വെള്ളച്ചാട്ടത്തില്‍ എത്തിയത്.…
നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ 19 പെണ്‍കുട്ടികളെ കണ്ടെത്തി

നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ 19 പെണ്‍കുട്ടികളെ കണ്ടെത്തി

പാലക്കാട്‌: മരുതറോഡ് കൂട്ടുപാതയില്‍ പ്രവർത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ 19 പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. കുട്ടികളെ താത്ക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍ നേരിട്ടെത്തി കുട്ടികളുമായി സംസാരിച്ച ശേഷമാകും തുടര്‍നടപടി ഉണ്ടാകുക. പോക്സോ കേസുകളിലെ അതിജീവിതകളമടക്കമാണ് ചാടിപ്പോകാൻ ശ്രമിച്ചത്.…
തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതര പരുക്ക്

തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതര പരുക്ക്

പാലക്കാട്: പാലക്കാട് കാടാങ്കോട് തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ചയാണ് സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത നായ ആക്രമിക്കുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.…
ജലസംഭരണി തകര്‍ന്ന് അപകടം; അമ്മയും കുഞ്ഞും മരിച്ചു

ജലസംഭരണി തകര്‍ന്ന് അപകടം; അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്‌ വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്നുവീണ് യുവതിയ്ക്കും കുഞ്ഞിനും ദാരുണന്ത്യം. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും ഒന്നര വയസ്സുള്ള കുഞ്ഞുമാണ് അപകടത്തില്‍ മരിച്ചത്. ഷൈമിലി(30), സമീറാം എന്നിവരാണ് മരിച്ചത്. ബംഗാള്‍ സ്വദേശി ബസുദേവിൻ്റെ ഭാര്യയും കുഞ്ഞുമാണ് അപകടത്തില്‍ മരിച്ചത്. ബസുദേവ് പശുക്കളെ വളർത്തുന്ന…
പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്ന് ഉടൻ ടോള്‍ പിരിക്കില്ല

പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്ന് ഉടൻ ടോള്‍ പിരിക്കില്ല

പാലക്കാട്‌: പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നും സ്കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ ഉടൻ പിരിക്കില്ല. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഇന്ന് മുതല്‍ ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കമ്പനി തല്‍കാലം പിൻവാങ്ങി. ഈ വിഷയത്തില്‍ സർവകക്ഷി യോഗത്തിന് ശേഷം…
ആയുർവേദ യൂനാനി കേന്ദ്രത്തിൽ അനധികൃതമായി സൂക്ഷിച്ച അലോപ്പതി മരുന്നു ശേഖരം പിടികൂടി

ആയുർവേദ യൂനാനി കേന്ദ്രത്തിൽ അനധികൃതമായി സൂക്ഷിച്ച അലോപ്പതി മരുന്നു ശേഖരം പിടികൂടി

പാലക്കാട്: കപ്പൂര് പഞ്ചായത്തിലെ കൂനംമൂച്ചി തണ്ണീര്‍കോട് പാറക്കൽ പള്ളിക്കു സമീപം അനധികൃതമായി സൂക്ഷിച്ച അലോപ്പതി, ആയുർവേദ മരുന്നു ശേഖരം പിടികൂടി. ആയുർവേദ, യുനാനി ചികിത്സ നടത്തിയിരുന്ന പത്തിരിപ്പാല മണ്ണൂർ സ്വദേശിയുടെ താമസസ്ഥലത്തുനിന്നാണു മരുന്നുകൾ പിടിച്ചത്. ജില്ലാ ഡ്രഗ് ഇൻസ്പെക്ടറുടെ ഓഫിസിൽ ഇ–മെയിൽ…
ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; 3 പേര്‍ക്ക് പരുക്ക്

ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; 3 പേര്‍ക്ക് പരുക്ക്

പാലക്കാട്‌: വ്ളോഗർമാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ സഞ്ചരിച്ച വാഹനമിടിച്ച്‌ മൂന്നുപേർക്ക് പരുക്ക്. പാലക്കാട് ചെർപ്പുളശേരി ആലിക്കുളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇ ബുള്‍ജെറ്റിന്റെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇ ബുള്‍ജെറ്റ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരായ എബിൻ, ലിബിൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.…
പാലക്കാട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു

പാലക്കാട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു

പാലക്കാട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി വിഷ്ണുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 11 മണിയോടെ സഹപാഠികള്‍ ഭക്ഷണം കഴിച്ച്‌ തിരികെ വന്നപ്പോള്‍ വിഷ്ണുവിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഉടന്‍…
കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്ന് കണ്ടെത്തി

കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്ന് കണ്ടെത്തി

പാലക്കാട് പത്തിരിപ്പാലയില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്ന് കണ്ടെത്തി. പുലര്‍ച്ചെ 4.30 ഓടെയാണ് കുട്ടികളെ കണ്ടെത്തിയതായി വിവരം ലഭിച്ചത്. 10ാം ക്ലാസ് വിദ്യാര്‍ത്ഥികളായ അതുല്‍ കൃഷ്ണ, ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. 2000…
വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

പാലക്കാട്‌: ഷൊര്‍ണൂരില്‍ കുളപ്പുള്ളിയിലെ കല്യാണമണ്ഡപത്തില്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പനിയും ഛര്‍ദിയും വയറിളക്കവുമായി നിരവധിപ്പേരെ പാലക്കാട്ടെയും കോഴിക്കോട്ടെയും ആശുപത്രികളില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. ഷൊര്‍ണൂര്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ സല്‍ക്കാരത്തിന് ഭക്ഷണമൊരുക്കിയ കേറ്ററിങ് സ്ഥാപനത്തിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി.…