കർണാടകയിൽ 28ൽ 19 സീറ്റുകൾ നിലനിർത്തി എൻഡിഎ; ഒമ്പത് സീറ്റുകളിലേക്ക് ഉയർന്ന് കോൺഗ്രസ്

കർണാടകയിൽ 28ൽ 19 സീറ്റുകൾ നിലനിർത്തി എൻഡിഎ; ഒമ്പത് സീറ്റുകളിലേക്ക് ഉയർന്ന് കോൺഗ്രസ്

ബെംഗളൂരു: കർണാടകയിൽ ബിജെപി - ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷ വിജയം. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിൽ 17 സീറ്റുകൾ ബിജെപിയും രണ്ട് സീറ്റുകൾ സഖ്യകക്ഷിയായ ജെഡിഎസും ഒമ്പത് സീറ്റുകൾ ഭരണ കക്ഷിയായ കോൺഗ്രസും നേടി. 2019 ലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാൽ ഇത്തവണ…
മുൻ മന്ത്രി കേശവമൂർത്തി അന്തരിച്ചു

മുൻ മന്ത്രി കേശവമൂർത്തി അന്തരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയും ആനേക്കൽ നിയമസഭാ മണ്ഡലത്തിലെ മുൻ എംഎൽഎയുമായ എം.പി. കേശവമൂർത്തി (85) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കേശവമൂർത്തി കുറച്ചുനാളായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആനേക്കൽ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായ…
ബെംഗളൂരു റൂറൽ പിടിച്ചെടുത്ത് എൻഡിഎ; മഞ്ജുനാഥിന്റെ വിജയം വൻ ഭൂരിപക്ഷത്തിൽ

ബെംഗളൂരു റൂറൽ പിടിച്ചെടുത്ത് എൻഡിഎ; മഞ്ജുനാഥിന്റെ വിജയം വൻ ഭൂരിപക്ഷത്തിൽ

ബെംഗളൂരു: ബെംഗളൂരു റൂറൽ ലോക്‌സഭാ സീറ്റിൽ വൻ വിജയം നേടി എൻഡിഎ സ്ഥാനാർഥി ഡോ. സി. എൻ. മഞ്ജുനാഥ്. മണ്ഡലത്തിലെ നിലവിലെ കോൺഗ്രസ് എംപി ഡി.കെ. സുരേഷ് കുമാറിനെതിരെ 2,68,094 വോട്ടുകൾക്കാണ് ഹൃദ്രോഗ വിദഗ്ധൻ കൂടിയായ ഡോ.മഞ്ജുനാഥ് വിജയിച്ചത്. മഞ്ജുനാഥിന് 10,75,553…
കർണാടകയിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്ന് എച്ച്. ഡി. കുമാരസ്വാമി

കർണാടകയിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്ന് എച്ച്. ഡി. കുമാരസ്വാമി

ബെംഗളൂരു: കർണാടകയിൽ പ്രതീക്ഷിച്ച വിജയം എൻഡിഎക്ക് ലഭിച്ചെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച്. ഡി. കുമാരസ്വാമി. മാണ്ഡ്യയിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷിച്ച ഫലങ്ങൾ ലഭിച്ചുവെന്നും കർണാടകയിൽ ജെഡിഎസ് ഇപ്പോഴും  സജീവമാണെന്ന് ജനങ്ങൾ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഹാസൻ…
കർണാടക; വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്, 17 സീറ്റുകളിൽ ലീഡുമായി ബിജെപി, 9 സീറ്റിൽ മുന്നേറി കോൺഗ്രസ്

കർണാടക; വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്, 17 സീറ്റുകളിൽ ലീഡുമായി ബിജെപി, 9 സീറ്റിൽ മുന്നേറി കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്ത് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ വിജയം ഉറപ്പാക്കി ബിജെപി. ബിജെപി-ജെഡിഎസ് സഖ്യം ഇതുവരെ 28 ലോക്‌സഭാ സീറ്റുകളിൽ 7 എണ്ണത്തിൽ വിജയം ഉറപ്പിച്ചിട്ടുണ്ട്. 2019ലെ തിരഞ്ഞെടുപ്പിനെക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ഇത്തവണ കോൺഗ്രസ് കാഴ്ചവെച്ചിട്ടുള്ളത്. മിക്ക സീറ്റുകളിലും കോൺഗ്രസ് - ബിജെപി…
പ്രജ്വൽ രേവണ്ണയ്ക്ക് തോൽവി; ഹാസനിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വിജയം

പ്രജ്വൽ രേവണ്ണയ്ക്ക് തോൽവി; ഹാസനിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വിജയം

ബെംഗളൂരു: ഹാസൻ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയ്ക്ക് തോൽവി. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. പ്രജ്വൽ നേരിടുന്ന ലൈംഗികാതിക്രമ…
വോട്ടെണ്ണലിനു മിനിറ്റുകൾ ബാക്കി; കനത്ത സുരക്ഷയിൽ ബെംഗളൂരു നഗരം

വോട്ടെണ്ണലിനു മിനിറ്റുകൾ ബാക്കി; കനത്ത സുരക്ഷയിൽ ബെംഗളൂരു നഗരം

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ഇനി ഏതാനും നിമിഷങ്ങൾ ബാക്കി. ബെംഗളൂരു നഗരത്തിൽ കനത്ത സുരക്ഷയാണ് സിറ്റി പോലീസ് ഒരുക്കിയിരിക്കുന്നത്. 2,400 ബെംഗളൂരു സിറ്റി പോലീസ് ഉദ്യോഗസ്ഥരെ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. നഗരത്തിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ…
വോട്ടെണ്ണൽ; കർണാടകയിൽ കനത്ത സുരക്ഷ

വോട്ടെണ്ണൽ; കർണാടകയിൽ കനത്ത സുരക്ഷ

ബെംഗളൂരു: കർണാടകയിലെ 28 ലോക്സഭ മണ്ഡലങ്ങളിലെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സംസ്ഥാനത്ത് വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. വോട്ടെണ്ണലിനായി സംസ്ഥാനത്തെ 29 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ബെംഗളൂരു ഉൾപ്പെടെയുള്ള 14 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നും…
ലൈംഗികാതിക്രമ കേസ്; അന്വേഷണത്തോട് സഹകരിക്കാതെ പ്രജ്വൽ രേവണ്ണ

ലൈംഗികാതിക്രമ കേസ്; അന്വേഷണത്തോട് സഹകരിക്കാതെ പ്രജ്വൽ രേവണ്ണ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ എംപി പ്രജ്വൽ രേവണ്ണ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിൽ ഹാസനിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് എസ്ഐടി. തിര‌ഞ്ഞെടുപ്പ് ഫലം നാലിനു വരാനിരിക്കെ പ്രജ്വലിനെ ഹാസിലെത്തിച്ചേക്കും.…
ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിൽ നടക്കും

ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിൽ നടക്കും

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ബെംഗളൂരുവിൽ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്. മൗണ്ട് കാർമൽ കോളേജ്, പാലസ് റോഡ് (വസന്ത് നഗർ), സെൻ്റ് ജോസഫ് കോളേജ്, വിട്ടൽ മല്യ റോഡ് (ബെംഗളൂരു നോർത്ത്), എസ്എസ്എംആർവി കോളേജ്, ജയനഗർ…