കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളിൽ അടുത്ത രണ്ടു ദിവസത്തേക്ക് കൂടി കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതിരുന്നു. അടുത്ത രണ്ടു ദിവസത്തേക്ക് കൂടി സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി)…
ബെംഗളൂരുവിൽ താഴ്ന്ന പ്രദേശങ്ങളിൽ ബേസ്മെന്റ് പാർക്കിംഗിന് വിലക്കേർപ്പെടുത്തും

ബെംഗളൂരുവിൽ താഴ്ന്ന പ്രദേശങ്ങളിൽ ബേസ്മെന്റ് പാർക്കിംഗിന് വിലക്കേർപ്പെടുത്തും

ബെംഗളൂരു: ബെംഗളൂരുവിൽ താഴ്ന്ന പ്രദേശങ്ങളിൽ ബേസ്മെന്റ് പാർക്കിംഗിന് വിലക്കേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ ബേസ്മെന്റ് പാർക്കിംഗ് ഉള്ളത് കാരണം നിരവധി വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് പുതിയ നയം…
കനത്ത മഴ; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകി ഇൻഫോസിസ്

കനത്ത മഴ; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകി ഇൻഫോസിസ്

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ പെയ്തതോടെ ജീവനക്കാർക്ക് ഇന്ന് വർക്ക് ഫ്രം ഹോം നൽകി ഇൻഫോസിസ്. ബെംഗളൂരുവിലും കർണാടകയുടെ മറ്റു ഭാഗങ്ങളിലും വ്യാഴാഴ്ച വരെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോഗ്നിസന്റ് ടെക്നോളജി…
ബെംഗളൂരുവിൽ കനത്ത മഴ; 12 മണിക്കൂറിനിടെ പെയ്തത് 130 എംഎം മഴ

ബെംഗളൂരുവിൽ കനത്ത മഴ; 12 മണിക്കൂറിനിടെ പെയ്തത് 130 എംഎം മഴ

ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ മഴ. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച് ചൊവ്വാഴ്ച രാവിലെ വരെ 12 മണിക്കൂറോളം നഗരത്തിൽ 130 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ദുരിതപെയ്ത്തില്‍ തിങ്കളാഴ്ച മൂന്നുപേർ മരിക്കുകയും 500 വീടുകൾ വെള്ളത്തിലാകുകയും 20ലധികം…
കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) മുന്നറിയിപ്പ് നൽകി. ചിക്കമഗളുരു, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബെളഗാവി, ധാർവാഡ്, മറ്റു തീരദേശ ജില്ലകൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ അടുത്ത രണ്ടു ദിവസത്തേക്ക്…
മഴവെള്ളം പമ്പ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടു പേർ മരിച്ചു

മഴവെള്ളം പമ്പ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടു പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ മഴവെള്ളം പമ്പ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടു പേർ മരിച്ചു. മൻമോഹൻ കാമത്ത് (63), ദിനേശ് (14) എന്നിവരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. മഴവെള്ളം പമ്പ് ചെയ്തു കളയുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഇതോടെ ബെംഗളൂരുവിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. തിങ്കളാഴ്ച വൈകുന്നേരം…
ബെംഗളൂരുവിൽ ശക്തമായ മഴ; ആർസിബി – ഹൈദരാബാദ് മത്സരം ലഖ്‌നൗവിലേക്ക് മാറ്റി

ബെംഗളൂരുവിൽ ശക്തമായ മഴ; ആർസിബി – ഹൈദരാബാദ് മത്സരം ലഖ്‌നൗവിലേക്ക് മാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു- സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം ലഖ്‌നൗവിലേക്ക് മാറ്റി. മെയ്‌ 23ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം നടത്താൻ പദ്ധതിയിട്ടിരുന്നത്. ഇതുകൂടാതെ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരായ മത്സരവും ആർസിബിക്ക് ലഖ്‌നൗവിൽ കളിക്കേണ്ടി…
ബെംഗളൂരുവിൽ 24 മണിക്കൂറിനിടെ ലഭിച്ചത് 105 മില്ലിമീറ്റർ മഴ

ബെംഗളൂരുവിൽ 24 മണിക്കൂറിനിടെ ലഭിച്ചത് 105 മില്ലിമീറ്റർ മഴ

ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ചത് 105 മില്ലിമീറ്റർ മഴ. ഞായറാഴ്ച രാവിലെ 8.30നും തിങ്കളാഴ്ച രാവിലെ 8.30നും ഇടയിലുള്ള കണക്കാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. 2011ന് ശേഷം നഗരത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ മഴയാണിത്. 2022…
ബെംഗളൂരുവിൽ മതിൽ തകർന്ന് മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരുവിൽ മതിൽ തകർന്ന് മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മതിൽ ഇടിഞ്ഞു ദേഹത്ത് വീണ് യുവതി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബിബിഎംപി. മഹാദേവപുരയിലെ വൈറ്റ്ഫീൽഡ്-ചന്നസാന്ദ്ര പ്രദേശത്താണ് മതിൽ ഇടിഞ്ഞ് 35കാരിയായ ശശികല മരിച്ചത്. ഇവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന്…
ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ രൂപീകരിക്കും; ആഭ്യന്തര മന്ത്രി

ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ രൂപീകരിക്കും; ആഭ്യന്തര മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നഗരത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെതുടർന്ന് പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കൂടാതെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നിലവിൽ കാലവർഷം തുടങ്ങിയിട്ടില്ല. വേനൽമഴയ്ക്ക് തന്നെ…