ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 9 മരണം, 8 പേർക്ക് പരുക്ക്

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 9 മരണം, 8 പേർക്ക് പരുക്ക്

ജയ്‌പൂർ: രാജസ്ഥാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. 9 പേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു. ബുധനാഴ്‌ച ബിക്കാനീര്‍ മദൻ മാർക്കറ്റിലെ ജ്വല്ലറി നിർമാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ നിരവധി നാശനഷ്‌ടങ്ങൾ സംഭവിച്ചു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്‍റെ മേൽക്കൂര തകരുകയും നിരവധി…
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു

ഉദയ്പൂർ: മുന്‍ കേന്ദ്രമന്ത്രിയും രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. മാർച്ച് 31ന് വീട്ടിൽ പൂജ നടത്തുന്നതിനിടെയാണ് ഗിരിജ വ്യാസിന് പൊള്ളലേറ്റത്. വിളക്കിൽ നിന്ന് ദുപ്പട്ടയിലേക്ക് തീപടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ…
അജ്മീറിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം: നാല് മരണം

അജ്മീറിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം: നാല് മരണം

ജയ്പുര്‍: രാജസ്ഥാനിലെ അജ്മീറില്‍  ഒരു ഹോട്ടലില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അജ്മീറിലെ ഹോട്ടല്‍ നാസിലാണ് രാവിലെ എട്ടുമണിയോടെ തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തമുണ്ടാകുമ്പോള്‍ 18 പേര്‍ ഹോട്ടലില്‍ താമസമുണ്ടായിരുന്നു. എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അജ്മീര്‍ തീര്‍ഥാടനത്തിനെത്തിയവരാണ്…
മതപരിവർത്തന നിരോധന ബിൽ രാജസ്ഥാൻ നിയമസഭയിൽ; നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും

മതപരിവർത്തന നിരോധന ബിൽ രാജസ്ഥാൻ നിയമസഭയിൽ; നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും

ജയ്പൂർ : മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ ഒരുങ്ങി രാജസ്ഥാൻ സർക്കാർ. മതപരിവർത്തന വിരുദ്ധ ബിൽ രാജസ്ഥാൻ നിയമസഭയിൽ അവതരിപ്പിച്ചു. 2024 നവംബർ 30-ന് രാജസ്ഥാൻ മന്ത്രിസഭ അംഗീകാരം നൽകിയ ശേഷമാണ് ഇപ്പോൾ ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി ഗജേന്ദ്ര…
മൂന്ന് വയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മൂന്ന് വയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രാജസ്ഥാനിലെ കോട്‍പുത്‍ലി-ബെഹ്‍രർ ജില്ലയില്‍ മൂന്ന് വയസുകാരി ചേതന കുഴല്‍ക്കിണറില്‍ വീണു. 150 അടി ആഴമുള്ള കുഴല്‍ക്കിണറിലാണ് കുഞ്ഞ് വീണത്. അച്ഛനൊപ്പം കൃഷിയിടത്തിലെത്തിയ പെണ്‍കുട്ടി ഇവിടെ കളിക്കുന്നതിനിടെ അബദ്ധത്തില്‍ തുറന്നിരിക്കുകയായിരുന്ന കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സംസ്ഥാന ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം…
56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരനെ രക്ഷിക്കാനായില്ല

56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരനെ രക്ഷിക്കാനായില്ല

രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരനെ രക്ഷിക്കാനായില്ല. 56 മണിക്കൂറിലേറെ നീണ്ട ദൗത്യത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകുന്നേരമാണ് അഞ്ചുവയസ്സുകാരന്‍ ആര്യന്‍ അപകടത്തില്‍പ്പെട്ടത്. കുട്ടി കാളീഘാട്ട് ഗ്രാമത്തിലെ ഒരു ഫാമില്‍ കളിക്കുകയായിരുന്നു. ഇതിനിടയിലാണ് തുറന്ന കുഴല്‍ക്കിണറില്‍…
ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്കവേ പെട്രോൾ ടാങ്കിൽ തീപ്പൊരി വീണു; തീപിടിത്തത്തിൽ യുവാവിന് ഗുരുതര പൊള്ളൽ

ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്കവേ പെട്രോൾ ടാങ്കിൽ തീപ്പൊരി വീണു; തീപിടിത്തത്തിൽ യുവാവിന് ഗുരുതര പൊള്ളൽ

ബെക്കിൽ ഇരുന്ന് സി​ഗരറ്റിന് തീകൊളുത്തിയ യുവാവിന് പൊള്ളലേറ്റ് ​ഗുരുതര പരുക്ക്. രാജസ്ഥാൻ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. ഹൃത്വിക് മൽഹോത്ര എന്ന 25 കാരനാണ് ഗുരുതരമായി പൊള്ളലേറ്റത്. പെട്രോൾ ടാങ്കിൽ തീപ്പൊരി വീണതാണ് അപകടത്തിന് കാരണമായത്. 85 ശതമാനം പൊള്ളലേറ്റ ഹൃത്വിക് മൽഹോത്രയുടെ…
ലഹരി കലർത്തിയ പ്രസാദം നൽകി ബലാത്സം​ഗം ചെയ്തു; പൂജാരിക്കെതിരെ പരാതിയുമായി വിദ്യാർഥിനി

ലഹരി കലർത്തിയ പ്രസാദം നൽകി ബലാത്സം​ഗം ചെയ്തു; പൂജാരിക്കെതിരെ പരാതിയുമായി വിദ്യാർഥിനി

ജയ്പ്പൂർ: മയക്കുമരുന്ന് കലർത്തിയ പ്രസാദം നല്‍കി പൂജാരി ഒന്നിലധികം തവണ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി കോളജ് വിദ്യാർഥിനി. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ക്ഷേത്രപാല്‍ ക്ഷേത്രത്തിലെ പൂജാരി ബാബ ബാലക്നാഥ് പീഡിപ്പിച്ചെന്നാണ് ലക്ഷ്മണ്‍ഗഢ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതി. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാളും…
രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: 9 കുട്ടികള്‍ അടക്കം 12 മരണം

രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: 9 കുട്ടികള്‍ അടക്കം 12 മരണം

ധോൽപൂർ : രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒമ്പത് കുട്ടികള്‍ അടക്കം 12 പേര്‍ മരിച്ചു. രാജസ്ഥാനിലെ സുനിപൂര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ബസിൻ്റെ ഡ്രൈവറും കണ്ടക്‌ടറും അടക്കമുള്ള മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ശനിയാഴ്ച…
ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു; വീഡിയോ

ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു; വീഡിയോ

ജയ്പൂർ: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. രാജസ്ഥാനിലെ ബാർമറിലാണ് അപകടമുണ്ടായത്. തിങ്കഴാഴ്ച രാത്രി പത്ത് മണിയോടെ ജനവാസ മേഖലയില്‍ നിന്നും അകലെ വയലിലാണ് യുദ്ധവിമാനം തകർന്നു വീണതെന്ന് വ്യോമസേന അധികൃതർ അറിയിച്ചു.…