‘ഇമ്മിണി വല്യൊരു കണ്ണടവേണം’; പുസ്തകപ്രകാശനവും ചര്‍ച്ചയും മേയ് നാലിന്

‘ഇമ്മിണി വല്യൊരു കണ്ണടവേണം’; പുസ്തകപ്രകാശനവും ചര്‍ച്ചയും മേയ് നാലിന്

ബെംഗളൂരു : സർഗ്ഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീലത ഉണ്ണിയുടെ ‘ഇമ്മിണി വല്യൊരു കണ്ണടവേണം’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും ചര്‍ച്ചയും മേയ് നാലിന് വൈകീട്ട് നാലിന് ജാലഹള്ളി ക്രോസിലെ ദീപ്തിഹാളിൽ നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരജേതാവ് സുധാകരൻ രാമന്തളി…
സർഗ്ഗധാര ശാർങ്ഗധരൻ സ്മാരക പുരസ്‌കാരദാനം

സർഗ്ഗധാര ശാർങ്ഗധരൻ സ്മാരക പുരസ്‌കാരദാനം

ബെംഗളൂരു: സർഗ്ഗധാര ഏര്‍പ്പെടുത്തിയ ശാർങ്ഗധരൻ സ്മാരക പുരസ്കാരം ആദ്യകാല  ഗായികയും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ മേഴ്‌സി വിറ്റെക്കർക്ക്, പ്രസിദ്ധ ചലച്ചിത്ര നിരൂപകനും പ്രഭാഷകനുമായ ഡോക്ടർ സജിത്ത് ഏവൂരേത്ത് സമ്മാനിച്ചു. സർഗ്ഗധാരയുടെ ഭരണസമിതിയംഗം പി. കൃഷ്ണകുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. കൺവീനർ പ്രസാദ്…
സർഗ്ഗധാര സാഹിത്യപുരസ്കാരം

സർഗ്ഗധാര സാഹിത്യപുരസ്കാരം

ബെംഗളൂരു: സര്‍ഗ്ഗധാര സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ്ഗധാര സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു. ദാസറഹള്ളി ദീപ്തിഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും പ്രഭാഷകനുമായ ചന്ദ്രശേഖരന്‍ തിക്കോടി പുരസ്‌കാരം കൈമാറി. പ്രസിഡന്റ് ശാന്തമേനോന്‍ അധ്യക്ഷത വഹിച്ചു. പി…
സർഗ്ഗധാര സാഹിത്യപുരസ്കാരം വിഷ്ണുമംഗലം കുമാറിന്

സർഗ്ഗധാര സാഹിത്യപുരസ്കാരം വിഷ്ണുമംഗലം കുമാറിന്

ബെംഗളൂരു: സര്‍ഗ്ഗധാര സാഹിത്യപുരസ്‌കാരം, സെപ്റ്റംബര്‍ 8 ഞായറാഴ്ച വൈകീട്ട് 3മണിക്ക് ജാലഹള്ളി ക്രോസ്സ് ദീപ്തിഹാളില്‍ വച്ച് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വിഷ്ണുമംഗലം കുമാറിന് സമ്മാനിക്കുന്നു. മൂന്നരപതിറ്റാണ്ടായി അര്‍ത്ഥപൂര്‍ണ്ണമായി തുടരുന്ന അക്ഷര സപര്യക്കാണ് ഈ ആദരം. സര്‍ഗ്ഗധാര നടത്തിയ ചെറുകഥ മത്സരവിജയികള്‍ക്ക് സമ്മാനദാനം,…
സർഗ്ഗധാര ചെറുകഥാമത്സരം

സർഗ്ഗധാര ചെറുകഥാമത്സരം

ബെംഗളൂരു: സര്‍ഗ്ഗധാര സാംസ്‌കാരികസമിതി കര്‍ണാടകയിലെ എഴുത്തുകാര്‍ക്കുവേണ്ടി മലയാള ചെറുകഥാമത്സരം നടത്തുന്നു. കൈയെഴുത്തു പ്രതി അഞ്ചുപേജില്‍ കവിയാത്ത രചനകള്‍ ഓഗസ്റ്റ് 25നുള്ളില്‍ ലഭിക്കേണ്ടതാണ്. 1,2,3 സ്ഥാനങ്ങള്‍ക്ക് ക്യാഷ് പ്രൈസും ബഹുമതിപ്പത്രവും നല്‍കും. പ്രശസ്ത എഴുത്തുകാര്‍ കഥകള്‍ വിലയിരുത്തും. രചനകള്‍ അയക്കേണ്ട ഇമെയില്‍ :…