തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം ഭാഗികമായി തടസപ്പെടും. അരുവിക്കര പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് ജലവിതരണം മുടങ്ങുക. പൈപ്പ് പൊട്ടലും അറ്റകുറ്റപണികളും മൂലം കുടിവെള്ളം മുടങ്ങുന്നത് പതിവായതോടെ കടുത്ത ദുരിതത്തിലാണ് നഗരവാസികൾ. ഏതാണ്ട്…
സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചു; നവവധുവിന് ദാരുണാന്ത്യം

സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചു; നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം: നവദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ പിന്നിലിരുന്ന് സഞ്ചരിച്ച നവവധുവിന് ദാരുണാന്ത്യം. കൊല്ലം കൊണ്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്. ഭർത്താവ് അഖില്‍ ജിത്തിനും അപകടത്തില്‍ പരുക്കേറ്റു. തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി…
മോഷണം പോയ 25 പവന്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍; കണ്ടെത്തിയത് വീടിന് സമീപത്തെ വഴിയില്‍

മോഷണം പോയ 25 പവന്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍; കണ്ടെത്തിയത് വീടിന് സമീപത്തെ വഴിയില്‍

തിരുവനന്തപുരം: വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മാറനല്ലൂർ പൂന്നാവൂര്‍ സ്വദേശി ഗിലിന്റെ വിവാഹത്തിന് ഭാര്യ ഹന്ന അണിഞ്ഞിരുന്ന വളയും മാലയും ഉള്‍പ്പെടെയുളള ആഭരണങ്ങളാണ് മോഷണം പോയത്.…
നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ നിന്നും കിണറിലേക്ക് വീണ് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ നിന്നും കിണറിലേക്ക് വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 45 കാരൻ കിണറ്റിൽ വീണ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലറ നീറുമൺകടവ് സ്വദേശി സഞ്ജു ആണ് മരിച്ചത്. ഉപയോഗമില്ലാത്ത കിണറ്റിന് സമീപം രാവിലെ ബൈക്ക് കണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് കിണറ്റിൽ സഞ്ജുവിനെ കാണുന്നത്.…
നെയ്യാറ്റിന്‍കരയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം; മണ്ണിനടിയില്‍ കുടുങ്ങിയ ആള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്നു

നെയ്യാറ്റിന്‍കരയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം; മണ്ണിനടിയില്‍ കുടുങ്ങിയ ആള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ ആളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. നെയ്യാറ്റിന്‍കര ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. നെയ്യാറ്റിന്‍കര ആനാവൂരില്‍ പറമ്പിലെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ…
കടലിൽ കുളിക്കാനിറങ്ങിയ 10 വയസുകാരൻ മുങ്ങിമരിച്ചു; മറ്റൊരു കുട്ടിയെ കാണാതായി

കടലിൽ കുളിക്കാനിറങ്ങിയ 10 വയസുകാരൻ മുങ്ങിമരിച്ചു; മറ്റൊരു കുട്ടിയെ കാണാതായി

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അഞ്ചുതെങ്ങ് പുത്തന്‍മണ്ണ് ലക്ഷംവീട്ടിൽ തോമസ്-പ്രിന്‍സി ദമ്പതികളുടെ മകന്‍ ജിയോ തോമസ് (10) ആണ് മരിച്ചത്. കാണാതായ അഞ്ചുതെങ്ങ് കൊച്ചുമെത്തന്‍ കടവ് പള്ളിപ്പുരയിടം ജോസ്-ഷൈനി ദമ്പതികളുടെ മകന്‍ ആഷ്ലിന്‍ ജോസി(15)നായി തിരച്ചില്‍ തുടരുന്നു. വെള്ളിയാഴ്ച വൈകിട്ട്…
കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്, നിരവധി കടകള്‍ക്ക് കേടുപാട്

കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്, നിരവധി കടകള്‍ക്ക് കേടുപാട്

തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി കടകള്‍ക്ക് കേടുപാട്. തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിലാണ് സംഭവം. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ കാട്ടുപന്നി ആക്രമണമുണ്ടായത്. കൂട്ടമായി എത്തിയ കാട്ടുപന്നികള്‍ ജങ്ഷനിലെ റോഡ് മുറിച്ച് കടക്കവെ വാഹനങ്ങളുടെ ശബ്ദം കേട്ട്…
തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ സാറ്റ്‌സ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ശമ്പള പരിഷ്‌കരണം നടപ്പാക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് സമരം അവസാനിച്ചത്. ബോണസ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. റീജിയണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ജീവനക്കാർക്കുള്ള ബോണസ് ആയിരം…
കുടിവെള്ളംമുട്ടി തിരുവനന്തപുരം, വ്യാപക പ്രതിഷേധം; ഇന്ന് വൈകിട്ടോടെ പരിഹാരമാകുമെന്ന് മന്ത്രി

കുടിവെള്ളംമുട്ടി തിരുവനന്തപുരം, വ്യാപക പ്രതിഷേധം; ഇന്ന് വൈകിട്ടോടെ പരിഹാരമാകുമെന്ന് മന്ത്രി

തിരുവനന്തപുരം: കുടിവെള്ളംമുട്ടി തലസ്ഥാന നഗരി. നഗരത്തിലെ 45 വാർഡുകളാണ് കഴിഞ്ഞ നാല് ദിവസമായി കുടിവെള്ളക്ഷാമത്താൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. മിക്ക വീടുകളിലും വാട്ടർ അതോറിറ്റി പൈപ്പ് വെള്ളം ശേഖരിക്കാൻ ടാങ്കുകൾ ഉണ്ടായിരുന്നതുകൊണ്ട് രണ്ടുദിവസം വലിയ പ്രതിഷേധങ്ങൾ ഉണ്ടായില്ല. എന്നാൽ പ്രതിസന്ധി നാലാം ദിവസത്തിലേക്ക് കടന്നതോടെ…
തിരുവനന്തപുരം വിമാനത്താവളത്തില്‍ തൊഴിലാളികളുടെ പണിമുടക്ക്; യാത്രക്കാര്‍ ദുരിതത്തില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ തൊഴിലാളികളുടെ പണിമുടക്ക്; യാത്രക്കാര്‍ ദുരിതത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ കരാർ ജീവനക്കാരുടെ പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കുക, ബോണസ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ശനി…