ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

തെഹ്രി: ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. തെഹ്രി ജില്ലയിലെ ദേവപ്രയാഗിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ നിന്ന് തെന്നിമാറി നദിയിലേക്ക് മറിഞ്ഞാണ് അപകടം. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയെ…
17 സ്ഥലങ്ങളുടെ പേരുകൾ മാറ്റി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

17 സ്ഥലങ്ങളുടെ പേരുകൾ മാറ്റി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുഗള്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട 17 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഹരിദ്വാര്‍, നൈനിറ്റാള്‍, ഡെറാഡൂണ്‍, ഉദംസിംഗ് നഗര്‍ എന്നീ ജില്ലകളിലെ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്.  ഹരിദ്വാർ ജില്ലയിൽ കുറഞ്ഞത് 10 സ്ഥലങ്ങളെങ്കിലും പേരുമാറ്റത്തിന് വിധേയമായിട്ടുണ്ട്. ഇതിൽ നാലെണ്ണം ഡെറാഡൂണിലും…
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ സത്പുലി സിലോഗി ഗുംഖലിനടുത്തുള്ള ദ്വാരിഖലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഡല്‍ഹി സ്വദേശികളായ വിനോദ് സിംഗ് നേഗി (59), ഭാര്യ ചമ്പ ദേവി (57), മകന്‍ ഗൗരവ് (26) എന്നിവരാണ്…
മലയാളി യുവാവിനെ ഋഷികേശില്‍ കാണാതായി

മലയാളി യുവാവിനെ ഋഷികേശില്‍ കാണാതായി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങ് ചെയ്യുന്നതിനിടെ മലയാളിയെ കാണാതായി. തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആകാശിനെ കാണാതായത്. ഡൽഹി ഗുരുഗ്രാമിലാണ് ആകാശ് താമസിച്ചിരുന്നത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹി മലയാളി…
വിധിയെഴുത്തിനായി മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്

വിധിയെഴുത്തിനായി മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്

മുംബൈ: മഹാരാഷ്ട്രയിലും ജാർഖ​ണ്ഡിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രയിലെ 288 നി​യ​മ​സ​ഭ സീറ്റുകളിലേക്ക് 4136 പേരാണ് ജനവിധി തേടുന്നത്. ജാർഖണ്ഡ് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. 38 മണ്ഡലങ്ങളിലെ വോട്ടർമാ‍‍‍‍ർ വോട്ട് രേഖപ്പെടുത്താനെത്തും. മ​ഹാ​രാ​ഷ്ട്രയില്‍ ശി​​വ​​സേ​​ന, ബി.​​ജെ.​​പി, എ​​ൻ.​​സി.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​യു​​തി​​യും…
ഉത്തരാഖണ്ഡിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

ഉത്തരാഖണ്ഡിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

ലഖ്നൗ: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ഉത്തരാഖണ്ഡിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത. ഉത്തരാഖണ്ഡിൽ നിന്നുള്ള നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ മൃതദേഹം കണ്ടെത്തി. ജൂലൈ…
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: കടകൾ ഒഴുകിപ്പോയി, കനത്ത നാശനഷ്ടം

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: കടകൾ ഒഴുകിപ്പോയി, കനത്ത നാശനഷ്ടം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ​ഗോമുഖിൽ മേഘവിസ്‌ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം. തെഹ്‌രി- ​ഗർഹ്വാൾ ഏരിയയിലാണ് മേഖലയിലാണ് മേഘവിസ്‌ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്. പ്രളയത്തെത്തുടർന്ന് കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 100 കിലോമീറ്ററിലേറെ തീരത്ത് വെള്ളപ്പൊക്കമുണ്ടായാതായാണു വിവരം. ആളുകളെ കാണാതായതായി ഇതുവരെ വിവരമില്ല. ഗംഗോത്രിയിൽ ശാരദാ കുടീരവും…
ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 8 പേർക്ക് പരുക്ക്

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 8 പേർക്ക് പരുക്ക്

കേദാർനാഥ്: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഞായറാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. അപകടത്തിൽ 8 പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെയുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞത്. മണ്ണിന്…
ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്ന് രണ്ട് തീർത്ഥാടകർ ഒഴുകിപ്പോയി; 14 പേർ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്ന് രണ്ട് തീർത്ഥാടകർ ഒഴുകിപ്പോയി; 14 പേർ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക പാലം തകര്‍ന്നു. രണ്ടുപേര്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ട്. ഗംഗോത്രിക്ക് സമീപമാണ് അപകടം. നദിയില്‍ പെട്ടെന്ന് വെള്ളമുയര്‍ന്നതാണ് പാലം തകരാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. അപകടം ഉണ്ടായ സമയം തന്നെ സംസ്ഥാന ദുരന്ത നിവാരണ സമിതി സ്ഥലത്തെത്തുകയും…