തിരച്ചിലിനിടെ 18 അംഗ രക്ഷാ സംഘം വനത്തിൽ കുടുങ്ങി

തിരച്ചിലിനിടെ 18 അംഗ രക്ഷാ സംഘം വനത്തിൽ കുടുങ്ങി

മേപ്പാടി: ചാലിയാറിൽ തിരച്ചിലിന് പോയ രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. എമർജൻസി റെസ്ക്യു സംഘത്തിലെ 18 രക്ഷാപ്രവർത്തകരാണ് കുടുങ്ങിയത്. സൂചിപ്പാറക്കും കാന്തപ്പാറക്കും താഴെയുള്ള പ്രദേശത്താണ് സംഭവം. രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയ ഒരു മൃതദേഹവും ഇവരുടെ പക്കലുണ്ട്. 14 എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സ് പ്രവര്‍ത്തകരും 4…
യുഡിഎഫ് എംഎല്‍എമാര്‍ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും-വി ഡി സതീശന്‍

യുഡിഎഫ് എംഎല്‍എമാര്‍ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും-വി ഡി സതീശന്‍

കൊച്ചി: യു.ഡി.എഫിലെ എല്ലാ എം.എൽ.എമാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദുരന്തത്തിന് ഇരയായ വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും യുഡിഎഫ് പങ്കാളികളാകുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ. പുനരധിവാസം…
വയനാട് ദുരന്തം: വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വീണ ജോർജിന്റെ നിര്‍ദേശം

വയനാട് ദുരന്തം: വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വീണ ജോർജിന്റെ നിര്‍ദേശം

തിരുവനന്തപുരം: വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ട് എന്നും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്. വനിത…
വയനാടിനെ ചേര്‍ത്തുപിടിക്കാൻ; 1 കോടി രൂപ സംഭാവന നല്‍കി ചിരഞ്ജീവിയും രാംചരണും

വയനാടിനെ ചേര്‍ത്തുപിടിക്കാൻ; 1 കോടി രൂപ സംഭാവന നല്‍കി ചിരഞ്ജീവിയും രാംചരണും

വയനാടിന് സഹായഹസ്തവുമായി ചിരഞ്ജീവിയും മകൻ രാംചരണും. ഉരുള്‍പൊട്ടലില്‍ അകപ്പെട്ട ദുരിതബാധിതർക്ക് ചിരഞ്ജീവിയും രാംചരണും ചേർന്ന് ഒരു കോടി രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം കൈമാറിയത്. എക്സിലൂടെ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലുണ്ടായ ദാരുണമായ സംഭവത്തില്‍ അതീവ…
ഉരുള്‍പൊട്ടല്‍ ദുരന്തം; നഷ്ടമായ രേഖകള്‍ വീണ്ടെടുക്കാന്‍ നടപടി

ഉരുള്‍പൊട്ടല്‍ ദുരന്തം; നഷ്ടമായ രേഖകള്‍ വീണ്ടെടുക്കാന്‍ നടപടി

വയനാട്: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ ലഭ്യമാക്കുന്നതിന് നടപടികളാകുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്റെ വിവരങ്ങള്‍ മേപ്പാടി ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കാം. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം എന്നിവടങ്ങളിലും അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍…
വയനാട് ഉരുള്‍പ്പൊട്ടല്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി അല്ലു അര്‍ജുൻ

വയനാട് ഉരുള്‍പ്പൊട്ടല്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി അല്ലു അര്‍ജുൻ

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി തെന്നിന്ത്യൻ താരം അല്ലു അർജുൻ. കേരളത്തിനായി 25 ലക്ഷം രൂപയാണ് അല്ലുഅർജുൻ നല്‍കിയത്. കേരളം എല്ലാ കാലത്തും തനിക്ക്‌ ഒരുപാട് സ്നേഹം നല്‍കിയിട്ടുണ്ടെന്നും കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അല്ലു പറഞ്ഞു.…
കേന്ദ്ര മന്ത്രി സുരേഷ് ഗോപി ദുരന്തഭൂമിയില്‍

കേന്ദ്ര മന്ത്രി സുരേഷ് ഗോപി ദുരന്തഭൂമിയില്‍

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവർക്ക് ആശ്വാസമേകാൻ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വയനാട്ടിലെത്തി. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദർശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തഭൂമി സന്ദർശിച്ച സുരേഷ് ഗോപി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി…
വയനാട്;  ദുരിതബാധിതര്‍ക്ക് സഹായവുമായി സമന്വയ

വയനാട്; ദുരിതബാധിതര്‍ക്ക് സഹായവുമായി സമന്വയ

ബെംഗളൂരു : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവര്‍ക്ക് സഹായമെത്തിക്കാൻ സന്നദ്ധരായി സമന്വയ ദാസറഹള്ളി ഭാഗ് പ്രവര്‍ത്തകര്‍. കേരളത്തിൽ സേവാഭാരതിയുമായി സഹകരിച്ചാണ് പ്രവർത്തനം നടത്തുക. ദുരിതബാധിതർക്കുവേണ്ട പുതിയ സാധനങ്ങൾ സമന്വയ ദാസറഹള്ളി ഭാഗിന്റെ അബ്ബിഗരെ കാര്യാലയത്തിനടുത്ത് ശേഖരിക്കും. താത്‌പര്യമുള്ളവര്‍  ബന്ധപ്പെടുക: 9945417440, 9036568746.…
ദുരന്തത്തില്‍പ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം നല്‍കണമെന്ന് കേന്ദ്രം

ദുരന്തത്തില്‍പ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം നല്‍കണമെന്ന് കേന്ദ്രം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവർക്ക് വേഗം ഇൻഷുറൻസ് ക്ലെയിമുകള്‍ തീ‍‍ര്‍പ്പാക്കി പണം നല്‍കണമെന്ന്‌ കേന്ദ്രസർക്കാർ നിർദേശം. എല്‍ഐസി, നാഷണല്‍ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റല്‍ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കമുള്ള കമ്പനികള്‍ക്കാണ് കേന്ദ്ര ധനകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ഉരുള്‍പൊട്ടല്‍…
ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ഓഗസ്റ്റ് ആറിന് വയനാട് സന്ദർശിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സന്ദർശനം. മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വയനാട്ടില്‍…