വയനാട് ദുരന്തം; മരിച്ചവരുടെ എണ്ണം 361 ആയി

വയനാട് ദുരന്തം; മരിച്ചവരുടെ എണ്ണം 361 ആയി

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 361 ആയി. ദുരന്തം നടന്ന് അ‍ഞ്ചുനാള്‍ പിന്നിടുമ്പോൾ ഇപ്പോഴും 206 പേർ കാണാമറയത്താണ്. 218 മൃതദേഹങ്ങളും 143 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്താനായത്. അഞ്ചാം ദിനമായ ഇന്നും തിരച്ചില്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്.…
വയനാടിന് മോഹൻലാലിൻ്റെ കൈത്താങ്ങ്; മൂന്ന് കോടി രൂപ നല്‍കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ

വയനാടിന് മോഹൻലാലിൻ്റെ കൈത്താങ്ങ്; മൂന്ന് കോടി രൂപ നല്‍കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് ജില്ലയുടെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നല്‍കുമെന്ന് നടനും കേണലുമായ മോഹൻലാല്‍. ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ നടന്നത്. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ലെന്നും മോഹൻലാല്‍ പറഞ്ഞു. നേരിട്ട് കണ്ടാല്‍ മാത്രം മനസിലാകുന്നതാണ്…
‘മലയാളികള്‍ എന്നും ലോകത്തിന് മാതൃകയാണ്, വയനാടിനായി ചെറുതെന്നോ വലുതെന്നോ ഇല്ല, പറ്റുന്നത് ചെയ്യൂ’: ടോവിനോ തോമസ്

‘മലയാളികള്‍ എന്നും ലോകത്തിന് മാതൃകയാണ്, വയനാടിനായി ചെറുതെന്നോ വലുതെന്നോ ഇല്ല, പറ്റുന്നത് ചെയ്യൂ’: ടോവിനോ തോമസ്

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി കഴിവിന്റെ പരമാവധി ദുരിതബാധിതർക്ക് വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്യണമെന്ന് നടൻ ടോവിനോ തോമസ്. ഒരുപാട് സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരുടെ വീടും ജീവിതമാർഗങ്ങളും ഒക്കെ നഷ്ടപ്പെട്ടു. നിരവധി പേർ ഇപ്പോള്‍ ക്യാമ്പുകളില്‍ ആണ്.…
ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ലെഫ്റ്റനന്‍റ് കേണല്‍ മോഹന്‍ലാല്‍ വയനാട്ടില്‍

ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ലെഫ്റ്റനന്‍റ് കേണല്‍ മോഹന്‍ലാല്‍ വയനാട്ടില്‍

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാല്‍ എത്തി. ഉടൻ തന്നെ ദുരന്തഭൂമി സന്ദര്‍ശിക്കും. ലെഫ്റ്റനന്‍റ് കേണല്‍ കൂടിയായ മോഹൻലാല്‍ ആ ഔദ്യോഗിക വേഷം ധരിച്ചാണ് മേപ്പാടി ക്യാമ്പിലെത്തിയത്. ദുരന്തഭൂമിയില്‍ സേവനം അനുഷ്ഠിക്കുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് മോഹന്‍ലാല്‍ എത്തിയത്.…
വയനാടിന്റെ കണ്ണീരൊപ്പാന്‍ നയന്‍താരയും വിഘ്‌നേഷും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം നല്‍കി

വയനാടിന്റെ കണ്ണീരൊപ്പാന്‍ നയന്‍താരയും വിഘ്‌നേഷും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം നല്‍കി

വയനാട്: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി തെന്നിന്ത്യന്‍ താരം നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും. 20 ലക്ഷം രൂപയാണ് താരദമ്പതികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇവരുടെ നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സിന്റെ പേരിലാണ് സംഭാവന നല്‍കിയത്. 'വയനാട്ടിലെ…
മുണ്ടക്കൈ ദുരന്തം; റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരും

മുണ്ടക്കൈ ദുരന്തം; റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരും

വയനാട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈ,​ ചൂരൽമല,​ പുഞ്ചിരിമട്ടം മേഖലയിൽ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരും. ആദ്യം കിട്ടിയ സിഗ്നൽ മനുഷ്യ ശരീരത്തിൽ നിന്നാകാൻ സാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധർ പറഞ്ഞെങ്കിലും പരിശോധന തുടരാനാണ് തീരുമാനം. തവളയോ പാമ്പോ പോലുള്ള…
വയനാടിന് കൈത്താങ്ങായി നടൻ ആസിഫ് അലിയും

വയനാടിന് കൈത്താങ്ങായി നടൻ ആസിഫ് അലിയും

വയനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി നടൻ ആസിഫ് അലി. ധനസഹായം നല്‍കിയതിനൊപ്പം വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. നടന്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാല്‍ തുക എത്രയെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.…
മണ്ണിനടിയില്‍ ജീവന്‍റെ തുടിപ്പെന്ന് സംശയം; കുഴിച്ച്‌ പരിശോധന ആരംഭിച്ചു

മണ്ണിനടിയില്‍ ജീവന്‍റെ തുടിപ്പെന്ന് സംശയം; കുഴിച്ച്‌ പരിശോധന ആരംഭിച്ചു

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ മണ്ണിനടിയില്‍ ആരെങ്കിലും ജീവനോടെയുണ്ടോ എന്നറിയാൻ സ്ഥലം കുഴിച്ച്‌ പരിശോധ ആരംഭിച്ചു. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയ ശേഷമാണ് രക്ഷാപ്രവര്‍ത്തകരും പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കു ശേഷമാണ് മുണ്ടക്കൈയിലെ…
വയനാട് ദുരന്തം; മരിച്ചവരുടെ എണ്ണം 330 ആയി

വയനാട് ദുരന്തം; മരിച്ചവരുടെ എണ്ണം 330 ആയി

വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 330 ആയി. പതിനൊന്ന് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ചാലിയാറില്‍ 177 മൃതദേഹങ്ങളാണ് ആകെ കണ്ടെത്തിയത്. ചാലിയാര്‍ ഭാഗത്ത് ഹെലികോപ്റ്റര്‍ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. വനംവകുപ്പ്, കോസ്റ്റ്ഗാർഡ്, നേവി എന്നിവർ ചേർന്ന് സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഇപ്പോഴും…
തിരിച്ചറിയാത്ത മൃതശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

തിരിച്ചറിയാത്ത മൃതശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

വയനാട്ടില്‍ പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്തവരുടെ ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പാറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ…