വയനാടിന് പ്രത്യേക പാക്കേജ് ഉടന്‍; കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ.വി. തോമസ്

വയനാടിന് പ്രത്യേക പാക്കേജ് ഉടന്‍; കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ.വി. തോമസ്

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉടൻ സഹായം നല്‍കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊഫസർ കെ വി തോമസിനാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നല്‍കിയത്. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. സമയബന്ധിതമായി നടപടികള്‍…
വയനാട് ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

വയനാട് ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട്ടില്‍ എല്‍.ഡി.എഫും യു.ഡി.എഫും ചൊവ്വാഴ്ച നടത്തിയ ഹർത്താലില്‍ വിമർശനവുമായി ഹൈക്കോടതി. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനു പോലും അ‌റിയാത്ത അ‌വസ്ഥയാണെന്ന് കോടതി പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഹർത്താല്‍. വയനാട് പുനർനിർമാണവുമായി ബന്ധപ്പെട്ട്…
മഹാരാഷ്ട്ര മലയാളികളുടെ സ്നേഹ സാന്ത്വനം; വയനാട് ദുരന്തത്തില്‍ സർവ്വതും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി സമാഹരിച്ച തുക  കൈമാറി

മഹാരാഷ്ട്ര മലയാളികളുടെ സ്നേഹ സാന്ത്വനം; വയനാട് ദുരന്തത്തില്‍ സർവ്വതും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി സമാഹരിച്ച തുക കൈമാറി

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (ഫെയ്മ) മഹാരാഷ്ട്രയുടെ നേതൃത്വത്തില്‍ വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ സര്‍വ്വരും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി സമാഹരിച്ച 3,01876.41 രൂപ വയനാട് ജില്ലാ കളക്ടര്‍ ചേമ്പറില്‍ വച്ച് നടന്ന ചടങ്ങില്‍ സര്‍ക്കാറിന് കൈമാറി.…
വയനാട് ദുരന്തം; സ്വമേധയാ ഹൈക്കോടതി എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും

വയനാട് ദുരന്തം; സ്വമേധയാ ഹൈക്കോടതി എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും

വയനാട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എന്തു സഹായം നല്‍കുമെന്നറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നടപടികള്‍ തുടരുകയാണെന്നായിരുന്നു ഇക്കാര്യത്തിലുളള കേന്ദ്ര മറുപടി. വയനാടിന് മാത്രമായി പ്രത്യേക കേന്ദ്ര സർക്കാർ സഹായമില്ലാതെ…
വയനാട് ദുരന്തം; മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആശ്വാസ പദ്ധതിയിലേക്ക് ബെംഗളൂരു ഭദ്രാസന ഇടവകകള്‍ 60 ലക്ഷം രൂപ നല്‍കി

വയനാട് ദുരന്തം; മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആശ്വാസ പദ്ധതിയിലേക്ക് ബെംഗളൂരു ഭദ്രാസന ഇടവകകള്‍ 60 ലക്ഷം രൂപ നല്‍കി

ബെംഗളൂരു: വയനാട് ദുരിത മേഖലയില്‍ ദുരിതാശ്വാസപ്രവര്‍ത്തങ്ങളുടെ ഭാഗമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടപ്പാക്കുന്ന ആശ്വാസ പദ്ധതിയിലേക്ക്, ബെംഗളൂരു ഭദ്രാസനത്തിലെ 23 ഇടവകകളും ചേര്‍ന്ന് സമാഹരിച്ച 60 ലക്ഷം രൂപ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ബാവാ തിരുമേനിക്ക് ബെംഗളൂരു അരമനയില്‍…
മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി

മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി

കൊച്ചി: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. കേന്ദ്രം എത്ര തുക നല്‍കുമെന്ന കാര്യം ഈ മാസം തന്നെ കോടതിയെ അറിയിക്കുമെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. അത് കൂടാതെ…
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനല്‍കി. കേരളത്തിന്റെ കൈയില്‍ ആവശ്യത്തിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉണ്ടെന്നാണ് കേന്ദ്രം…
വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് മൈസൂരു കേരളസമാജം സമാഹരിച്ച 5 ലക്ഷം രൂപ കൈമാറി

വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് മൈസൂരു കേരളസമാജം സമാഹരിച്ച 5 ലക്ഷം രൂപ കൈമാറി

ബെംഗളൂരു: വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവർക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് മൈസൂരു കേരളസമാജം സമാഹരിച്ച 5 ലക്ഷം രൂപ വയനാട് ജില്ല അസിസ്റ്റൻറ് കളക്ടർ ഗൗതം രാജ് ഐഎഎസിന് കൈമാറി. സമാജം പ്രസിഡണ്ട് പി.എസ് നായർ, സെക്രട്ടറി മുരളിധരമേനോൻ,…
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരി

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരി

വയനാട്: ചൂരല്‍മല ദുരന്ത ബാധിതർക്ക്‌ നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത്‌ വിതരണം ചെയ്തതെന്നാണ് പരാതി. അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍…
മരത്തില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹഭാഗം; വയനാട് ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതെന്ന് സംശയം

മരത്തില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹഭാഗം; വയനാട് ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതെന്ന് സംശയം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹ ഭാഗം കൂടി കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹ ഭാഗം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സിനാണ് മൃതദേഹ ഭാഗം ലഭിച്ചത്. ലഭിച്ച മൃതദേഹ ഭാഗം ഡിഎന്‍എ പരിശോധന നടത്തും. വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരെ…