വയനാട് ദുരന്തം; കാണാതായവർക്കായി ഇന്നും തിരച്ചിൽ

വയനാട് ദുരന്തം; കാണാതായവർക്കായി ഇന്നും തിരച്ചിൽ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. തിരച്ചിലിന് കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവ് തെരച്ചിൽ…
വയനാട്ടിൽ കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യമില്ല; എല്ലാവരും ബന്ധുക്കളുടെ സംരക്ഷണയിലെന്ന് മന്ത്രി

വയനാട്ടിൽ കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യമില്ല; എല്ലാവരും ബന്ധുക്കളുടെ സംരക്ഷണയിലെന്ന് മന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കുട്ടികളെ ദത്ത് എടുക്കുന്നതിനായി ഒരുപാട് അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. വയനാട്ടിലെ ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ടത് വളരെ ചുരുക്കം കുഞ്ഞുക്കൾക്കാണെന്നും…
ഉരുൾപൊട്ടൽ; കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരും

ഉരുൾപൊട്ടൽ; കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരും. ഇന്നലെ സൂചിപ്പാറ മലയിൽ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് താഴേക്കിറങ്ങി തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഇന്നും സമാനരീതിയിലുള്ള പരിശോധന തുടരാൻ തന്നെയാണ് തീരുമാനം. പുഞ്ചിരി…
ദുരന്തബാധിതര്‍ക്ക് താമസിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ ക്വാട്ടേഴ്‌സുകള്‍ നൽകും

ദുരന്തബാധിതര്‍ക്ക് താമസിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ ക്വാട്ടേഴ്‌സുകള്‍ നൽകും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതര്‍ക്ക് താമസിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ ക്വാട്ടേഴ്‌സുകള്‍ നൽകുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. ദുരന്തത്തെ അതിജീവിച്ചവരുടെ പുനരധിവാസം പൂര്‍ത്തിയാകുന്നതുവരെ ഇവരെ താമസിപ്പിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാട്ടേഴ്‌സുകളിലേക്ക് ഇവരെ ഉടൻ…
ഉരുൾപൊട്ടൽ; എട്ടാംനാളിലും തിരച്ചിൽ തുടരും

ഉരുൾപൊട്ടൽ; എട്ടാംനാളിലും തിരച്ചിൽ തുടരും

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് എട്ടാം ദിനത്തിലേക്ക്. ഇതുവരെ 396 പേരാണ് മരണമടഞ്ഞത്. 200ലേറെ പേരെ കണ്ടെത്താനുണ്ട്. സാധാരണ തിരച്ചില്‍‍ സംഘത്തിന് കടക്കാന്‍ പറ്റാത്ത മേഖലയായ സൂചിപ്പാറയ്ക്കും പോത്തുകല്ലിനുമിടയില്‍ ഇന്ന് പ്രത്യേക തിരച്ചില്‍ നടത്തും. സൈന്യത്തിന്‍റെയും വനംവകുപ്പിന്‍റെയും 12പേര്‍…
പുത്തുമലയിൽ കൂട്ടസംസ്കാരം;  തിരിച്ചറിയാത്ത 16 പേരുടെ സംസ്കാരം പൂര്‍ത്തിയായി

പുത്തുമലയിൽ കൂട്ടസംസ്കാരം; തിരിച്ചറിയാത്ത 16 പേരുടെ സംസ്കാരം പൂര്‍ത്തിയായി

തിരുവനന്തപുരം: വയനാട് മുണ്ടക്കെ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്തവരായി അവശേഷിച്ച 16 പേരുടെ സംസ്കാരം പൂര്‍ത്തിയായി. 200 കുഴിമാടങ്ങളാണ് ഇന്ന് തയ്യാറാക്കിയിരുന്നത്. 29 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്കരിച്ചത്. വിവിധ ഘട്ടങ്ങളിലായി ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ച് സർവമത…
വയനാട് ഉരുൾപൊട്ടൽ; തിരച്ചിൽ ഏഴാം ദിനത്തിലേക്ക്, ചാലിയാറിൽ വ്യാപക തിരച്ചിൽ

വയനാട് ഉരുൾപൊട്ടൽ; തിരച്ചിൽ ഏഴാം ദിനത്തിലേക്ക്, ചാലിയാറിൽ വ്യാപക തിരച്ചിൽ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്. ഐബോഡ് പരിശോധനയിൽ ബെയ്‍ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. സിഗ്നലുകൾ മനുഷ്യശരീരത്തിന്റേതാകാമെന്നാണ് ഇപ്പോഴത്തെ സംശയം. ഡോഗ് സ്ക്വാഡിനെ എത്തിച്ചാകും പരിശോധന…
ഉരുൾപൊട്ടൽ; ഐബോഡ് പരിശോധനയിൽ രണ്ടു സ്പോട്ടുകൾ കണ്ടെത്തി

ഉരുൾപൊട്ടൽ; ഐബോഡ് പരിശോധനയിൽ രണ്ടു സ്പോട്ടുകൾ കണ്ടെത്തി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് ഐബോഡ് ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിൽ രണ്ടു സ്പോട്ടുകൾ കണ്ടെത്തി. മനുഷ്യ ശരീരം ആകാൻ സാധ്യതയെന്നാണ് നി​ഗമനം. ബെയ്‌ലി പാലത്തിനു സമീപമാണ് സ്പോട്ടുകൾ കണ്ടെത്തിയത്. ചൂരൽമല കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. സംശയമുള്ള മറ്റു സ്പോട്ടുകളിൽ ഡോഗ്…
വയനാട്ടിലെ ഉരുൾപൊട്ടൽ; കാണാതായ കർണാടക സ്വദേശിനിയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി

വയനാട്ടിലെ ഉരുൾപൊട്ടൽ; കാണാതായ കർണാടക സ്വദേശിനിയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി

ബെംഗളൂരു: വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കാണാതായ കർണാടക സ്വദേശിനിയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. കുടക് നെല്യാഹുഡിക്കേരി സ്വദേശി ദിവ്യയുടെയും (35) കുടുംബാംഗങ്ങളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ദിവ്യ ചൂരൽമലയിലാണ് വിവാഹം കഴിച്ചതെന്ന് ഇവരുടെ അമ്മ പൊന്നമ്മ പറഞ്ഞു. ഉരുൾപൊട്ടലുണ്ടായതിന്…
വയനാടിലെ ഭക്ഷണ വിതരണം; വ്യാജപ്രചരണം നടത്തരുതെന്ന് കളക്ടര്‍

വയനാടിലെ ഭക്ഷണ വിതരണം; വ്യാജപ്രചരണം നടത്തരുതെന്ന് കളക്ടര്‍

വയനാട്: ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. ഓരോ ദിവസവും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ…