വയനാട്ടില്‍ രണ്ടിടത്ത് വന്‍ഉരുൾപൊട്ടല്‍; ആളുകൾ മണ്ണിനടയിൽ, 7 മൃതദേഹങ്ങൾ കണ്ടെടുത്തു

വയനാട്ടില്‍ രണ്ടിടത്ത് വന്‍ഉരുൾപൊട്ടല്‍; ആളുകൾ മണ്ണിനടയിൽ, 7 മൃതദേഹങ്ങൾ കണ്ടെടുത്തു

കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടല്‍. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടി. പ്രദേശത്തുനിന്ന് 7 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. ഇതിൽ ഒരാൾ വിദേശിയെന്നാണ് റിപ്പോർട്ട്. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്.…
കനത്തമഴ: ബാണാസുര ഡാമില്‍ റെഡ് അലര്‍ട്ട്, സാഹസിക വിനോദ സഞ്ചാരം നിരോധിച്ചു

കനത്തമഴ: ബാണാസുര ഡാമില്‍ റെഡ് അലര്‍ട്ട്, സാഹസിക വിനോദ സഞ്ചാരം നിരോധിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴ.  ബാണാസുര ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഡാമിലെ…
ബാണാസുര സാഗർ ഡാം ഷട്ടറുകൾ തുറക്കും; ജാഗ്രത നിർദേശം

ബാണാസുര സാഗർ ഡാം ഷട്ടറുകൾ തുറക്കും; ജാഗ്രത നിർദേശം

കൽപറ്റ: പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയർന്നാൽ ഷട്ടറുകൾ തുറക്കുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ല കലക്ടർ ആർ.ഡി. മേഘശ്രീ അറിയിച്ചു. നിലവിൽ ഡാമിലെ ജലനിരപ്പ് 772.50 മീറ്ററാണ്. ഡാമിന്‍റെ…
വയനാട്ടിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; 48 വിദ്യാർഥികൾ ചികിത്സയിൽ

വയനാട്ടിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; 48 വിദ്യാർഥികൾ ചികിത്സയിൽ

മാനന്തവാടി: വയനാട് മാനന്തവാടിയിൽ 48 ഓളം കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ദ്വാരക എ യു പി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ശാരീരികാസ്വാസ്ഥ്യം…
മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍

മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍

വയനാട്ടില്‍ ആയുർവേദ ഡോക്ടർ മയക്കുമരുന്നുമായി അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇടമരത്തു വീട്ടില്‍ അൻവർഷായാണ് മയക്കുമരുന്നുമായി പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് 160.77 ഗ്രാം മെത്താഫിറ്റമിനുമായി അൻവർഷാ അറസ്റ്റിലായത്. അഞ്ച് ലക്ഷത്തോളം രൂപ വിപണിയില്‍ വിലമതിക്കുന്നതും…
മഴ കനത്തു; വയനാട് ജില്ലയില്‍ നാളെ സ്കൂള്‍ അവധി പ്രഖ്യാപിച്ചു

മഴ കനത്തു; വയനാട് ജില്ലയില്‍ നാളെ സ്കൂള്‍ അവധി പ്രഖ്യാപിച്ചു

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ് സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. എംആര്‍എസ് സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍…
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് പരുക്ക്

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് പരുക്ക്

സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. കല്ലൂര്‍ കല്ലുമുക്ക് മാറോടു കോളനിയിലെ രാജുവിനാണ് പരുക്കേറ്റത്.  ഇന്നലെ രാത്രി വീട്ടിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരുക്കേറ്റ ഉടന്‍ രാജുവിനെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍…
വയനാട്ടില്‍ കൂട്ടിലായ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനം

വയനാട്ടില്‍ കൂട്ടിലായ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനം

വയനാട് കേണിച്ചിറയില്‍ കൂട്ടിലായ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനം. തീരുമാനം അറിയിച്ചുകൊണ്ടുള്ള ഉത്തരവ് വനംമേധാവി പുറത്തിറക്കി. തിരുവനന്തപുരം സുവോളജിക്കല്‍ പാർക്കിലായിരിക്കും കടുവയുടെ പുനരധിവാസം. കെണിയിലായ അതേകൂട്ടില്‍ തന്നെ 13 ദിവസമായി കഴിയുകയായിരുന്നു കടുവ. നാളെ വൈകിട്ട് കടുവയെ വയനാട്ടില്‍ നിന്ന് കൊണ്ടുപോകുമെന്നും…
വയനാട് കുറുവ ദ്വീപില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഹൈക്കോടതി

വയനാട് കുറുവ ദ്വീപില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഹൈക്കോടതി

വയനാട്: സംസ്ഥാന സര്‍ക്കാര്‍ വയനാട് കുറുവ ദ്വീപില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഹൈക്കോടതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത് എങ്ങനെയാണെന്ന കാര്യത്തില്‍ വിശദീകരണം നല്‍കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേന്ദ്രത്തിലെ ജീവനക്കാരനായ വെള്ളച്ചാലില്‍ പോളിനെ ആന ചവിട്ടിക്കൊന്നതിനെ തുടർന്ന് വയനാട്ടിലെ…
വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അംഗണവാടികൾക്കും നാളെ അവധി

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അംഗണവാടികൾക്കും നാളെ അവധി

കൽപറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അംഗണവാടികൾക്കും വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ജില്ല കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ ഇതുവരെ തുറന്നത്. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലെ…