നരഭോജി കടുവയെ കൊല്ലാനുള്ള പ്രത്യേക ദൗത്യം ഇന്നും; പുലര്‍ച്ചെയും കടുവയെ കണ്ടു

നരഭോജി കടുവയെ കൊല്ലാനുള്ള പ്രത്യേക ദൗത്യം ഇന്നും; പുലര്‍ച്ചെയും കടുവയെ കണ്ടു

വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കൊല്ലാനുള്ള പ്രത്യേക ദൗത്യം ഇന്നും. രാവിലെ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 30 അംഗ പ്രത്യേക സംഘം കാടു കയറും. വനാതിർത്തികൾ ആറ് സംഘങ്ങൾ കൂടി വളഞ്ഞാവും കടുവയെ തിരയുക. ഇന്നലെ താറാട്ട് വച്ച് ആർ.ആർ.ടി.…
നരഭോജി കടുവയുടെ സാന്നിധ്യം; വയനാട്ടിൽ നാലിടങ്ങളില്‍ നാളെ കർഫ്യൂ പ്രഖ്യാപിച്ചു

നരഭോജി കടുവയുടെ സാന്നിധ്യം; വയനാട്ടിൽ നാലിടങ്ങളില്‍ നാളെ കർഫ്യൂ പ്രഖ്യാപിച്ചു

കല്പറ്റ : വയനാട്ടിൽ നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ നാലിടത്ത് കർഫ്യു പ്രഖ്യാപിച്ചു. നരഭോജി കടുവയുള്ള പ്രദേശങ്ങളിൽ നാളെ രാവിലെ 6 മുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യു പ്രഖ്യാപിച്ചത്. പഞ്ചാരക്കൊല്ലി,​ മേലെ ചിറക്കര,​ പിലാക്കാവ് മൂന്നുറോഡ് ഭാഗം,​…
വയനാട്ടില്‍ ദൗത്യസംഘാംഗത്തിന് നേരെ കടുവയുടെ ആക്രമണം

വയനാട്ടില്‍ ദൗത്യസംഘാംഗത്തിന് നേരെ കടുവയുടെ ആക്രമണം

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവ ദൗത്യസംഘത്തിന് നേരെ കടുവ ആക്രമണം. മാനന്തവാടി ആര്‍ആര്‍ടി അംഗത്തിന് പരുക്കേറ്റു. വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. തറാട്ട് ഭാഗത്ത് പരിശോധനയ്ക്ക് ഇറങ്ങിയ സംഘത്തിലെ അംഗം ജയസൂര്യയ്ക്കാണ് പരുക്കേറ്റതെന്നും കെെക്കാണ് പരുക്കേറ്റതെന്നും ഗുരുതര…
വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം; പശുക്കിടാവിനെ പുലി കടിച്ചുകൊന്നു

വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം; പശുക്കിടാവിനെ പുലി കടിച്ചുകൊന്നു

വയനാട്: വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. പശുക്കിടാവിനെ പുലി കടിച്ചുകൊന്നു. ഇന്നു പുലര്‍ച്ചെയാണ് കല്‍പ്പറ്റയിലെ പെരുന്തട്ട സ്വദേശി ഷണ്‍മുഖന്റെ ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ കൊലപ്പെടുത്തിയത്. പല തവണ ഇവിടെ പുലിയെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വന്യജീവി ആക്രമണം കണക്കിലെടുത്ത് രണ്ടിടത്ത്…
കടുവാ ദൗത്യം; പഞ്ചാരക്കൊല്ലിയില്‍ ഡി.എഫ്.ഒയുടെ വാര്‍ത്തസമ്മേളനം പോലീസ് തടഞ്ഞു, വാക്കുതര്‍ക്കം

കടുവാ ദൗത്യം; പഞ്ചാരക്കൊല്ലിയില്‍ ഡി.എഫ്.ഒയുടെ വാര്‍ത്തസമ്മേളനം പോലീസ് തടഞ്ഞു, വാക്കുതര്‍ക്കം

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ കണ്ടെത്താൻ നടത്തുന്ന തിരച്ചിലിനെ കുറിച്ച് വിശദീകരിക്കവേ വയനാട് ഡിഎഫ്ഒയുടെ പ്രതികരണം തടസ്സപ്പെടുത്തി പോലീസ്. ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ മാധ്യമങ്ങളോട് ഇന്നത്തെ തിരച്ചിൽ നടപടികൾ വിശദീകരിക്കുന്നതിനിടയില്‍ കയറിയ മാനന്തവാടി എസ്.എച്ച്.ഒ അഗസ്റ്റിന്‍ അദ്ദേഹത്തെ തടസ്സപ്പെടുത്തുകയും…
പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവ; ആശങ്ക, ജാഗ്രതാനിര്‍ദേശം, തെരച്ചില്‍ തുടരുന്നു

പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവ; ആശങ്ക, ജാഗ്രതാനിര്‍ദേശം, തെരച്ചില്‍ തുടരുന്നു

വയനാട്: പഞ്ചാരക്കൊല്ലിയിലെ ജനവാസമേഖലയില്‍ വീണ്ടും കടുവയെ കണ്ടു. നൗഫല്‍ എന്നയാളുടെ വീടിനു സമീപത്താണ് കടുവയെ കണ്ടത്. ഇന്നലെ ആക്രമണമുണ്ടായ സ്ഥലത്തിനുസമീപമാണ് കടുവയെ കണ്ടത്. തേയിലത്തോട്ടത്തില്‍ തിരച്ചില്‍ തുടരുന്നു. പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചു. നാട്ടുകാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം കടുവ ഭക്ഷിച്ച…
കടുവയെ കൊല്ലാതെ പിന്നോട്ടില്ല; പഞ്ചാരക്കൊല്ലിയിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

കടുവയെ കൊല്ലാതെ പിന്നോട്ടില്ല; പഞ്ചാരക്കൊല്ലിയിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. മൂന്ന് മണിക്ക് നടത്തുമെന്ന് ഉറപ്പ് നൽകിയ യോഗത്തിലേക്ക് ജില്ലാ കളക്ടർ എത്താതിരുന്നതോടെയാണ് പ്രതിഷേധം വഷളായത്. കടുവയെ കൊല്ലണമെന്നാണ് മാനന്തവാടിയില്‍ നാട്ടുകാരുടെ പ്രധാന ആവശ്യം. എസ്റ്റേറ്റ് തൊഴിലാളികൾക്ക്…
രാധയുടെ മൃതദേഹം സംസ്കരിച്ചു; കടുവയ്ക്കായുള്ള തെരച്ചിൽ ഊര്‍ജിതം

രാധയുടെ മൃതദേഹം സംസ്കരിച്ചു; കടുവയ്ക്കായുള്ള തെരച്ചിൽ ഊര്‍ജിതം

വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി വീട്ടമ്മ രാധയുടെ (45) മൃതദേഹം സംസ്‌കരിച്ചു. മന്ത്രി ഒആർ കേളു അടക്കമുള്ളവർ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു. നിരവധി പ്രദേശവാസികളാണ് രാധയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ വേണ്ടി സ്ഥലത്തെത്തിയത്. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
നരഭോജി കടുവയെ പിടികൂടാന്‍ ഊര്‍ജിത നീക്കം; വനംവകുപ്പ് കൂട് സ്ഥാപിച്ചു, പഞ്ചാരക്കൊല്ലിയിൽ നിരോധനാജ്ഞ

നരഭോജി കടുവയെ പിടികൂടാന്‍ ഊര്‍ജിത നീക്കം; വനംവകുപ്പ് കൂട് സ്ഥാപിച്ചു, പഞ്ചാരക്കൊല്ലിയിൽ നിരോധനാജ്ഞ

മാനന്തവാടി : വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ഊര്‍ജിത നീക്കങ്ങളുമായി അധികൃതര്‍. പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.…
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം

മാനന്തവാടി: വയനാട്ടിൽ കടുവ കൊലപ്പെടുത്തിയ തറാട്ട്‌ മീൻമുട്ടി രാധ(48)യുടെ കുടുംബത്തിന്‌ 11 ലക്ഷം രൂപ സഹായവും കുടുംബാംഗത്തിന്‌ താൽക്കാലിക ജോലിയും നൽകാൻ തീരുമാനിച്ചെന്ന് മന്ത്രി ഒ ആർ കേളു അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ചുവെന്നും മന്ത്രി അറിയിച്ചു.…