തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു. പ്രത്യേക വിമാനത്തിലാണ് റാണയെ ഇന്ത്യയില്‍ എത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. എന്‍ഐഎ ഉടൻ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യും. ഡല്‍ഹി പോലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്.

തിഹാർ ജയിലിലും എൻഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പതിനഞ്ച് വർഷം തടവിലിട്ടതിന് ശേഷമാണ് റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുന്നത്. പട്യാല കോടതിയില്‍ ഓണ്‍ലൈൻ ആയി ഹാജരാക്കും. പ്രത്യേക ഉദ്യോഗസ്ഥ സംഘം റാണയെ ചോദ്യം ചെയ്യും. റാണയുടെ വിചാരണ ഡല്‍ഹിയിലും മുംബൈയിലുമായി നടത്തുമെന്ന് ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു.

ബാഹ്യ ഇടപെടലോ പ്രാദേശിക സഹായമോ ലഭിച്ചോ എന്ന് പരിശോധിക്കും. സുപ്രീം കോടതി അനുവദിക്കുകയാണെങ്കില്‍ ഒറ്റ വിചാരണയാക്കും. റാണയെ ഇന്ത്യയില്‍ എത്തിച്ചതില്‍ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

TAGS : LATEST NEWS
SUMMARY : Tahavor Rana brought to India

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *