തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ചെന്നെെ: നടൻ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകിട്ടാണ് അന്ത്യം. ഒരാഴ്ച മുന്‍പ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. പതിനെട്ടോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1999ൽ പിതാവ് ഭാരതിരാജ സംവിധാനം ചെയ്ത് ‘താജ്മഹൽ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് മനോജ് എത്തുന്നത്.

തമിഴിലെ പ്രമുഖ സംവിധായകരായ മണി രത്നത്തിനും ഷങ്കറിനുമൊപ്പം അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് മനോജ്. വള്ളി മയില്‍, വിരുമന്‍, സമുദ്രം, സ്നേക്സ് ആന്‍ഡ് ലാഡേഴ്സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023 ലാണ് സംവിധായകനായി അരങ്ങേറിയത്. മാര്‍ഗഴി തിങ്കള്‍ എന്ന ചിത്രത്തില്‍ ഭാരതിരാജയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മലയാള സിനിമകളില്‍ മുന്‍പ് അഭിനയിച്ചിട്ടുള്ള നന്ദനയാണ് ഭാര്യ. അര്‍ഷിത, മതിവതനി എന്നിവര്‍ മക്കളാണ്.
<BR>
TAGS : MANOJ BHARATHIRAJA | TAMIL CINEMA
SUMMARY : Tamil actor and director Manoj Bharathiraja passes away; death due to heart attack

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *