‘പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക’; തമിഴ് സംവിധായകൻ അറസ്റ്റില്‍

‘പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക’; തമിഴ് സംവിധായകൻ അറസ്റ്റില്‍

ചെന്നൈ: പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തില്‍ ഗർഭനിരോധന ഗുളികകള്‍ കലർത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പോലീസാണ് മോഹൻ ജി യെ അറസ്റ്റ് ചെയ്‌തത്. ചെന്നൈയില്‍ അറസ്റ്റിലായ ഇയാളെ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകും.

ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹൻ ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിലെ ജീവനക്കാരില്‍ നിന്ന് ലഭിച്ച വിവരമാണിതെന്നും മോഹൻ പറഞ്ഞിരുന്നു. അറസ്റ്റിനെതിരെ ബിജെപി നേതാക്കള്‍ രംഘത്തത്തി. ദ്രൗപദി, രുദ്രതാണ്ഡം, ബകാസുരൻ സിനിമകളുടെ സംവിധായകനാണ് മോഹൻ.

ആന്ധ്രയിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന വിവാദത്തെ കുറിച്ച്‌ സംസാരിക്കവെയായിരുന്നു സംവിധായകന്റെ പരാമർശം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിവിധ സംഘടനകള്‍ അടക്കം ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഒരു സംഘടന പോലീസിന് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് എന്നാണ് വിവരം.

TAGS : DIRECTOR | ARRESTED
SUMMARY : Controversial reference to Prasad in Palani Temple; Tamil director Mohanji arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *