പാകം ചെയ്യാത്ത മുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ച്‌ തമിഴ്‌നാട്

പാകം ചെയ്യാത്ത മുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ച്‌ തമിഴ്‌നാട്

ചെന്നൈ: പാകം ചെയ്യാത്ത മുട്ട കൊണ്ടുള്ള മയോണൈസ് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരം മയോണൈസിന്റെ നിര്‍മാണം, ശേഖരണം, വിതരണം എന്നിവ ഒരു വര്‍ഷത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

പാകം ചെയ്യാത്ത മുട്ടയും ഭക്ഷ്യ എണ്ണയും വിനാഗിരിയും മറ്റും ചേര്‍ത്ത് ശവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന മയോണൈസ്, സാല്‍മൊണല്ല പോലുള്ള ബാക്ടീരിയകള്‍ മൂലമുള്ള ഭക്ഷ്യവിഷബാധക്ക് കാരണമായേക്കാമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അര്‍ ലവ്‌ലീനയുടെ ഉത്തരവ് പറയുന്നു.

നിരവധിയിടങ്ങളില്‍ മയോണൈസ് തയ്യാറാക്കാൻ അസംസ്കൃത മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൃത്യമായ ശീതീകരിച്ച സംഭരണ സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

TAGS : TAMILNADU
SUMMARY : Tamil Nadu bans mayonnaise made with uncooked eggs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *