പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം; 4 പേര്‍ മരിച്ചു

പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം; 4 പേര്‍ മരിച്ചു

തമിഴ്നാട് വിദുനഗറില്‍ പടക്ക നിർമാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 4 മരണം. നിരവധി പേർക്ക് പരുക്കേറ്റു. പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്സ് എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. രാവിലെയോടെയാണ് സാത്തൂരിലെ പടക്ക നിർമ്മാണ ശാലയില്‍ സ്ഫോടനമുണ്ടായത്.

മരിച്ച ഒരാളെ തിരിച്ചറിഞ്ഞതായി സാത്തൂർ പോലീസ് അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ വിരുദ്ധനഗർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മരണപ്പെട്ടവരില്‍ അച്ചൻ കുളം സ്വദേശി രാജ്കുമാറിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. നിലവില്‍ ഇവിടെ രക്ഷാ പ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പടക്ക നിർമ്മാണ ശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ തുടർന്ന് രണ്ട് നിർമ്മാണ യൂണിറ്റുകള്‍ പൂർണ്ണമായും കത്തി നശിച്ചതായും മൂന്നുപേർ മരിച്ചതായും ഒരാള്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ അറിയിച്ചു.

TAGS : TAMILNADU | FIRE | DEATH
SUMMARY : Explosion at fireworks factory; 4 people died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *