വിദ്യാർഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു; തമിഴ്നാട് ഗവർണറുടെ നടപടി വിവാ​​ദത്തിൽ

വിദ്യാർഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു; തമിഴ്നാട് ഗവർണറുടെ നടപടി വിവാ​​ദത്തിൽ

ചെന്നൈ: വിദ്യാർഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി വിവദ​ത്തിൽ. മധുരയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജിൽ നടന്ന പരിപാടിക്കിടെയാണ് ​ഗവർണർ വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടത്. ​കോളേജ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ​ഗവർണർ വിദ്യാർഥികളോടുള്ള തൻ്റെ പ്രസംഗം അവസാനിപ്പിച്ചത് ജയ് ശ്രീറാം വിളിക്കണമെന്ന ആഹ്വാനത്തോടെയായിരുന്നു. ​

ഇതേതുടർന്ന് ഗവർണറുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ​ഗവർണർ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുമ്പോൾ ചില വിദ്യാർഥികൾ അത് ഏറ്റ് വിളിച്ചെങ്കിലും മറ്റുള്ളവർ ഇതിൽ നിന്ന് വിട്ടുനിന്നു. പ്രസംഗത്തിൽ ഗവർണർ ഡിഎംകെയേയും സംസ്ഥാന സർക്കാരിനേയും രൂക്ഷമായി വിമർശിച്ചിരുന്നു. അതേസമയം ആർഎസ്എസിൻ്റെയും ബിജെപിയുടെയും ഭാഷയിൽ സംസാരിച്ച ഗവർണറുടെ പരാമർശം അപലപനീയമാണെന്ന് കോൺഗ്രസ് എംഎൽഎ ജെഎംഎച്ച് ഹസൻ മൗലാന പറഞ്ഞു.

TAGS: NATIONAL | TAMILNADU
SUMMARY: TN Governor asks students to hail Jai shriram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *