വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു വർഷത്തെ പ്രസവാവധിയുമായി തമിഴ്‌നാട്‌ സർക്കാർ

വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു വർഷത്തെ പ്രസവാവധിയുമായി തമിഴ്‌നാട്‌ സർക്കാർ

ചെന്നൈ: തമിഴ്നാട്ടില്‍ വനിതാ പോലീസുകാര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. പ്രസവാവധി കഴിഞ്ഞു വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് മൂന്ന് വര്‍ഷത്തേക്ക് പോസ്റ്റിങ് നല്‍കും എന്നും എം.കെ.സ്റ്റാലിന്‍ വ്യക്തമാക്കി. പ്രസിഡന്റിന്റെ മെഡല്‍, ആഭ്യന്തര മന്ത്രിയുടെ മെഡല്‍ എന്നിവ സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് പ്രസവാവധിക്ക് ശേഷം മൂന്ന് വര്‍ഷത്തേക്ക് അവര്‍ ആവശ്യപ്പെടുന്ന ഇടത്ത് പോസ്റ്റിങ് നല്‍കുന്നതെന്നും എം.കെ.സ്റ്റാലിന്‍ പറഞ്ഞു. 2021ൽ ഡിഎംകെ അധികാരത്തിൽ വന്നതിനുശേഷം  സർക്കാർ ജീവനക്കാരുടെ പ്രസവാവധി ഒമ്പത് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തിയിരുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സൈബർ കുറ്റകൃത്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും വനിതാ പോലീസിന്റെ പ്രൊഫഷണൽ വൈദഗ്ധ്യം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ മെഡലുകളും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലുകളും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മെഡലുകളും മികച്ച പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ഉദ്യോഗസ്ഥർക്കും രാജരത്നം സ്റ്റേഡിയത്തിൽ അദ്ദേഹം വിതരണം ചെയ്തു.
<br>
TAGS ; M.K STALIN |
SUMMARY : Tamilnadu govt to give one year maternity leave to women police officers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *